test

തല ഉയർത്തിയല്ല... തല കുനിച്ചാണ്...

കിഴക്കൻ ഉത്തർപ്രദേശിലെ പ്രധാന നഗരമായ ഖോരക്പുരിൽ നിന്ന് നാമറിയുന്ന വാർത്തകൾ ഈ സ്വാതന്ത്ര്യ ദിനപുലരിയെ കളങ്കപ്പെടുത്തുന്നു. എഴുപത്തിയൊന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ 71കുരുന്നുജീവനുകൾ പിടഞ്ഞൊടുങ്ങിയിരിക്കുന്നു.കരിന്തിരിയുമായി 71 വീടുകൾ ... 

കയ്യിൽ കിടന്ന് ശ്വാസത്തിനായി പിടക്കുന്ന മകനെയുമായി 3നിലകളിലും ഓടിനടന്നലഞ്ഞ ഒരച്ഛൻറെ കരച്ചിൽ...

പ്ലാസ്റ്റിക് കവറിൽ പുതഞ്ഞു നിരത്തി കിടത്തിയ പിഞ്ചോമനകൾ ...

അവസാനശ്വാസവും വലിച്ചെടുത്ത്  ഭൂമിയിലെ വർണ്ണക്കാഴ്ച്ചകളോട് വിടപറഞ്ഞ പൊന്നുമകന് വീട്ടിലെത്തിക്കാൻ പാടുപെടുന്ന അമ്മമാർ ,,..

മാറിൽ അമർന്നുകിടക്കുമ്പോഴും മരവിച്ച കുഞ്ഞിനെ താലോലിക്കുന്ന ഭാരതമാതാക്കൾ ...

ഹേ.... ഇല്ലാ... ഈ കാഴ്ചകളിൽ ഞങ്ങൾ നെഹ്‌റു പ്രഖ്യാപിച്ച എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ വെളിച്ചത്തിലേക്ക് ഉണർന്ന ഇന്ത്യയെ കാണുന്നില്ല... ഇരുട്ടിൻറെ ഇന്ത്യയാണ് നമുക്ക് ചുറ്റും,,,

ഒരാഴ്ചകൊണ്ട് 70ലേറെ കുഞ്ഞുങ്ങൾ...ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിക്കുന്നു...മസ്തിഷ്ക ജ്വരമോ  ജപ്പാൻ ജ്വരമോ എന്തുമാകട്ടെ ഇടവേളകളില്ലാതെ കുഞ്ഞുങ്ങൾ മരിച്ചുവീഴുമ്പോഴും അവിടേക്ക് എത്തിനോക്കാൻ ,അത് തടയാൻ ആരുമില്ലാത്ത സ്വാതന്ത്ര്യമാണോ നാം പൊരുതി നേടിയത്? അല്ലെ അല്ല ...

ശ്വാസം വലിച്ച് കണ്ണ് പുറത്തേക്ക് തള്ളുന്ന ഭീഭത്സമായ കആഴ്ചക്കു മുന്നിൽ മനുഷ്യനായി മാറി എന്ന കുറ്റമല്ല നിങ്ങൾ യുപി സര്ക്കാര് ആ ഡോക്ടറിൽ ആരോപിച്ചത്. ഉടൻ നടപടിയുണ്ടാവുമെന്ന് മന്ത്രിമുഖ്യൻ വിളിച്ചുപറന്നു മുസ്ലിമായ മനുഷ്യസ്നേഹിയായ ഡോക്ടറിനെതിരെ നടപടിയെടുത്തു. 

ഒന്ന് മാപ്പ് പറയാൻ... ആ 71 കുടുമ്പത്തെ ഒന്നാശ്വസിപ്പിക്കാൻ ,,,, അവരുടെ വിഷമങ്ങളിൽ പങ്കാളിയാവാൻ യുപിയിലെ സംഘപരിവാര സർക്കാരിന് മനസ്സില്ല.അവർ ഇപ്പോഴും തർക്കങ്ങളിലാണ് .. തെറ്റുപറ്റിയിട്ടില്ലേഎന്നും പറഞ്..

മനുഷ്യജീവനേക്കാൾ പശുവിനു പ്രാധാന്യമുള്ള നാട്ടിൽ , പശു ഓക്സിജൻ നൽകുമെന്ന് പറയുന്നവരുടെ നാട്ടിൽ മനുഷ്യക്കുരുതികൾ ഉണ്ടാവും..ആശുപത്രികളിൽ ഓക്സിജൻ ഇല്ലാതാവും...

ഖോരക്പുർ എല്ലാവർക്കുമുള്ള മുന്നറിയിപ്പാണ് ...നിങ്ങളുടെ സ്വാതന്ത്ര്യം ഇത്രമാത്രമാണെന്നുള്ള മുന്നറിയിപ്പ്....

68ലക്ഷം രൂപയിൽ ഒടുങ്ങുന്ന സ്വാതന്ത്ര്യം...

ഇല്ലാ .. ഈ സ്വാതന്ത്ര്യം ആഘോഷിക്കാനാവില്ല..കരളുപിളരുന്ന അനുഭവങ്ങളിൽ നിന്ന് ഞങ്ങൾ സ്വാതന്ത്ര്യത്തിലേക്ക് പുതിയ 

പോരാട്ടം  നയിക്കും...

രണ്ടുനൂറ്റാണ്ടോളം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജിത്തത്തോട് ഞങ്ങളുടെ ഭഗത് സിങ്ങും ആസാദും ഗാന്ധിജിയും   ജൻസി റാണിയും നെഹ്രുവും നേതാജിയും എണ്ണിയാലൊടുങ്ങാത്തവർ പൊരുതി നേടിയ സ്വാതന്ത്ര്യത്തെ ,,, ആ പോരാട്ടത്തിലെവിടെയുമില്ലാത്ത നിങ്ങൾ അപമാനിക്കുമെന്ന് ഞങ്ങൾക്കറിയാം .. 

ഇന്നത്തെ ഇരുട്ടിൻറെ ഇന്ത്യയെ ഞങ്ങൾ വെളിച്ചത്തിലേക്ക് നയിക്കും ... യോഗിയും പ്രാച്ചിമാരും മോദിമാരും കച്ചകെട്ടുന്ന ഫാസിസത്തെ പ്രതിരോധിക്കും...

71കുരുന്നുകളുടെ അവസാനശ്വാസവും  അടയാത്ത കണ്ണുകളും വിറങ്ങലിച്ച കൈവിരലുകളും മനുഷ്യവിരുദ്ധരായ ഭരണാധികാരികളുടെ സംഘപരിവാര ഗർവ്വിനുമേൽ തീമഴ പെയ്യിക്കും...