test

അടുക്കളക്കാരി

KRISHNAKANTH

അടുക്കളക്കാരി

ദ്രവിച്ച കയറിന്‍തുണ്ടില്‍

വലിച്ചുകെട്ടിയ മോഹങ്ങളും 

അതില്‍ വിരിച്ചുണക്കും

കീറത്തുണികളും

അടുപ്പത്തു വേവനിട്ട

നുറുക്കിയ ഹൃദയവും, പിന്നെ

ഉപ്പിട്ടുണക്കിയോരോര്‍മ്മക്കഷണവും 

കയ്ക്കും കണ്ണുനീരില്‍ മുങ്ങിയ 

മരുന്നുകുപ്പിതന്‍ മന്ദഹാസവും

തേഞ്ഞുതീര്‍ന്ന കാലും

കാരിരുമ്പിന്‍നിറം തുടിച്ച കണ്ണും...

അടുപ്പില്‍

എരിഞ്ഞമരും തീയില്‍ 

ദഹിപ്പതേ പുണ്യമെന്നോര്‍ത്തു

നടപ്പവള്‍

എന്റെ അടുക്കളക്കാരി

-ക്രിഷ്ണകാന്ദ്‌