test

അതിജീവനം

RAHUL DIKZA

അകലെ ആഴങ്ങളിൽ നിന്നവൻ അലറി കരഞ്ഞു കാലം സൂര്യനെ

കിറി മുറിച്ചവൻ നിർത്താതെ അലതല്ലി അലറിക്കരഞ്ഞു

നിൻ കാർമേഘങ്ങൾ
കണ്ണീർ പൊഴിക്കവേ
കേരളമോ നിൻ കണ്ണീർ പുഴയിൽ അലിയുന്നു

തീരം നഷ്ടപ്പെട്ട പുഴ മാത്രമല്ല കിടപ്പാടം നഷ്ടപെട്ട കണ്ണുകളും നിറഞ്ഞൊഴുകുന്നു
നീ ഇത്രമേൽ കരയണമെങ്കിൽ
മനുഷ്യാ നീയതിനെ അത്ര
മേൽ വേദനിപിച്ചു കാണും

പകവീട്ടി മഴയും മലയും
മണ്ണും മരവും ഒന്നാവുമ്പോൾ
ഒന്നിനുമാവാതെ മനുഷ്യാ നീ ഒറ്റപ്പെടുന്നു

അതിജീവന മന്ത്രം ആരോ ഉറക്കെ പാടി
മനുഷ്യാ, മനുഷ്യമതമേ
നീ ഉയർത്തെഴുനേൽക്കു