test

കോവിഡ് മഹാമാരി

Anamika

*കോവിഡ് മഹാമാരി*

 

പാടത്തും പറമ്പിലും കളിച്ചു ചിരിച്ചു നടന്ന ഒരു ബാല്യം ഉണ്ടായിരുന്നു നമുക്കേവർക്കും. എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തിനടുത്തായി വീടുകൾക്കുള്ളിൽ കുട്ടികൾ ഒതുങ്ങി പോയിരിക്കുന്നു. കുട്ടികൾ കൂട്ടം കൂടി ഒത്തൊരുമയോടെ പഠിച്ചും കളിച്ചും ആസ്വദിച്ചുo ഒക്കെ നടക്കുന്ന കാഴ്ച്ചകൾ ഇനി ഒരു ഓർമ്മയായി മാറുമോ?

 

കുട്ടികൾ സ്കൂളുകളിൽ എത്തിയിരുന്നത് പഠിക്കുവാൻ മാത്രമായിരുന്നില്ല. നല്ല നല്ല സൗഹൃദങ്ങൾ പങ്കിടാനും സന്തോഷത്തോടെ കളിക്കുവാനും കൂടിയാണ്. പല പശ്ചാത്തലത്തിൽ നിന്ന് വരുന്ന സുഹൃത്തക്കളോട് ഇടപഴകുമ്പോൾ ഒത്തിരി സാമൂഹ്യബോധവും കുട്ടികൾക്ക് ലഭിച്ചിരുന്നു. എന്നാൽ ഇന്ന് സ്വന്തം സുഹ്യത്തുക്കളെയും വിദ്യാലയവും കുട്ടികൾ കണ്ടിട്ട് നാളേറെയായി. കുട്ടികൾ ഓൺലൈൻ ക്ലാസ്സുകളായിട്ട് ഒരു ചെറിയ ലോകത്തേക്ക് ഒതുങ്ങി കൂടുന്നു, ഒപ്പം ഫോണിന് അടിമപ്പെടുകയും ചെയ്യുന്നു.

 

കോവിഡ് മഹാമാരി തീർച്ചയായും കുട്ടികളെ മാത്രമല്ല മുധിർന്നവരേയും വലിയ തോതിൽ സാമ്പത്തികമായും മാനസികമായും ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെയെന്നല്ല ലോകത്തിലെ തന്നെ കോടാനു കോടി ജനജീവിതത്തെ വലിയ സാമ്പത്തിക പ്രതിസന്ധി ലേക്കു തള്ളിയിടാൻ കോവിഡ് വൈറസിനു കഴിഞ്ഞു. 

 

നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി ഇന്ന് കൊറോണ വൈറസ് മാറി കഴിഞ്ഞു. പഴയ ജീവിതത്തിലേക്ക് ഒരു തിരിച്ചു പോക്കിന് ഒത്തിരി യധികം കടമ്പകൾ ഉണ്ട്. നമുക്കേവർക്കും കോ വിഡ് നിയമങ്ങൾ സമഗ്രമായി പാലിച്ച് ഈ മഹാമാരിയെ അതിജീവിക്കാം!!

 

_#ഡബിൾ മാസ്ക് ധരിക്കുക_

 

_#കൈ വ്യത്തിയായി സാനിറ്റൈസ് ചെയ്യുക_

 

_# സാമൂഹിക അകലം പാലിക്കുക_

 

_#ആൾക്കൂട്ടം ഒഴിവാക്കുക_

.…................................................................