test

മാനം

SREEPOURNAMI G NAMBOOTHIRI

മാനം
മഴമുകിൽതെന്നിനടക്കുന്ന മാനം
ചന്ദ്രനും സൂര്യനും വാഴുന്ന മാനം
കിളികൾ പറന്നുനടക്കുന്ന മാനം
ആകാശഗംഗപോലൊഴുകുന്ന മാനം
ഇന്ദ്രധനുസ്സു വിടരുന്ന മാനം
ഇടിമിന്നൽവേരുകൾ തെളിയുന്ന മാനം
നക്ഷത്രംമിന്നിത്തിളങ്ങുന്ന മാനം
നയനത്തിനാനന്ദമേകുന്ന മാനം
സ്വപ്നത്തിലാകെ നിറയുന്ന മാനം
സ്വപ്നങ്ങൾനൽകുന്ന നീലവാനം
നോക്കിയിരിക്കുവാൻ തോന്നുന്ന മാനം
നോക്കെത്താദൂരത്ത് നീളുന്ന മാനം.