test

സയണിസ്റ്റ് ചെകുത്താനോട് കൂട്ടുവേണ്ട..

ഹിരോഷിമയും നാഗസാക്കിയും 
കേൾക്കാൻ ഇമ്പമുള്ള സ്ഥലനാമങ്ങൾ... 
അമേരിക്കൻ കൊലക്കൊതിയിൽ 
ചോരയുരുകിയൊലിച്ച, 
നിമിഷങ്ങൾക്കകം 
ഭീമാകാരമായ 
തീഗോളം വിഴുങ്ങിയ ഇടങ്ങൾ... 
യുദ്ധഭീകരതയുടെ നേർസാക്ഷ്യം... 
പുതിയകാല യുദ്ധവെറിയുടെ 
ഈറ്റില്ലമായ 
ഇസ്രയേലിനോട് അടുക്കുന്ന 
ഭാരതമണ്ണിന്റെ ഭരണകർത്താക്കളോട് 
#സയണിസ്റ്റ്ചെകുത്താനോട് #കൂട്ടുവേണ്ട 
എന്നാണ് ആഗസ്റ്റ് 6ന് കേരളത്തിലെ കുട്ടികൾ വിളിച്ചുപറയുന്നത്..... 
ആഗസ്റ്റ് 6 ന് മുഴുവൻ യൂണിറ്റുകളും ചേരും... എല്ലാവരും പങ്കെടുക്കണേ...

ഹിരോഷിമ ,നാഗസാക്കിയിലെ ആ ദിനങ്ങള്‍

 1945,ഓഗസ്റ്റ് 6.ഹിരോഷിമയില്‍ ബോംബ്‌ പതിച്ച കറുത്ത ദിനം. അന്ന് ജപ്പാനില്‍ വിതക്കപ്പെട്ട നാശത്തിന്റെ വിത്തുകള്‍ ഇന്നും അവിടെ പൊട്ടി മുളച്ചു കൊണ്ടിരിക്കുന്നു. അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു. Tinian എന്ന വടക്കന്‍ പസഫിക് ദ്വീപില്‍ നിന്നും 12സൈനികരും ആയി എനൊള ഗെ എന്നൊരു ബി-29വിമാനം പറന്നുയര്‍ന്നു. 1500  മൈലുകള്‍ക്കപ്പുറമുള്ള ജപ്പാന്‍ ആയിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനത്തിന്റെ സീലിങ്ങില്‍ നിന്നും ഒരു കൊളുത്തില്‍ തൂങ്ങി കിടക്കുകയായിരുന്നു മൂന്നു മീറ്റര്‍ നീളവും ൪൪൦൦ക്ഗഭാരവുമുള്ള ലിറ്റില്‍ ബോയ്‌ ലോകത്തിലെ രണ്ടാമത്തെ ആറ്റം ബോംബ്‌ ഒന്നാമതേത്(The Gadget) ഏതാനും നാള്‍ മുന്‍പ് മെക്സിക്കോയിലെ മരുഭൂമിയില്‍ പരീക്ഷണാര്‍ധം സ്ഫോടനം നടത്തി വിജയം ഉറപ്പു വരുത്തിയിരുന്നു. ഹിരോഷിമ നഗരത്തിലെ AIOI പാലമായിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനം അതിന്റെ ലക്ഷ്യത്തിലേക്ക് അടുത്ത് വന്നു കൊണ്ടിരുന്നു. ക്യാപ്റ്റന്‍ വില്ല്യം .S.പാര്‍സന്‍സിന്റെ കണക്കുകൂട്ടല്‍ പാളി. പാലത്തില്‍ നിന്നും 800 അടി മാറിയാണ് ബോംബ്‌ പതിച്ചത്. അതിഭയങ്കരമായ ചൂടില്‍ ഹിരോഷിമ ഉരുകി തിളച്ചു. പാലം ഉരുകി ഒലിച്ചു പോയി. (ആദ്യത്തെ ആറ്റം ബോംബ്‌ ടെസ്റ്റിംഗ് സമയത്ത് ഉണ്ടായത് സൂര്യന്റെ ഉപരിതലതിലുള്ളതിന്റെ10000 മടങ്ങ്‌ ചൂടാണ്. ) എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം ജനം പകച്ചു നിന്നു. എവിടെയും അഗ്നി ഗോളങ്ങള്‍. ആകാശത്തിന്റെ ഉയരങ്ങളിലേക്ക് വളര്‍ന്നു പന്തലിക്കുന്ന കൂണ്‍ മേഘങ്ങള്‍.(Mushroom clouds) കാതു തുളക്കുന്നപൊട്ടിത്തെറിയുടെ ശബ്ദം.പച്ച മാംസം കരിഞ്ഞതിന്റെ മനം മടുപ്പിക്കുന്ന ഗന്ധം . സ്വപ്നങ്ങളെല്ലാം തകര്‍ന്നടിയുന്നതിന്റെ ഹൃദയഭേദകമായ നിലവിളി. മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങള്‍. ശരീരമാസകലം പൊളളലേററ മനുഷ്യ രൂപങ്ങള്‍. . ഏകദേശം 100000 ആളുകള്‍ ആണ് സ്ഫോടനം നടന്ന ഉടനെ കൊല്ലപ്പെട്ടത്. 145000ല്‍ അധികം പേര്‍ റേഡിയേഷന്റ പ്രത്യാഘാതങ്ങള്‍ മൂലം പിന്നീട് ഇഞ്ചിഞ്ചായി മരിച്ചു . ലോകം കീഴടക്കാനുള്ള മനുഷ്യന്റെ ത്വര ഇത് കൊണ്ടും ശമിച്ചില്ല . രണ്ടു ദിവസങ്ങള്‍ക്കു ശേഷം മേജര്‍ സ്വീനി പൈലററ് ആയുള്ള ബോസ്കര്‍ എന്ന വിമാനം ഫാറ്റ് മാന്‍ - നെയും വഹിച്ചു കൊണ്ട് പറന്നു. ജപ്പാനിലെ മറ്റൊരു നഗരമായ കൊകുര (Kokura) ആയിരുന്നു ഉന്നം. പക്ഷെ അന്തരീക്ഷം മേഘാവൃതമായതിനാല്‍ ലക്‌ഷ്യം മാറ്റി നാഗസാക്കി തുറമുഖത്തേക്ക് വിമാനം പാഞ്ഞു. ഹിരോഷിമയില്‍ നടമാടിയ ക്രൂരത നാഗസാക്കിയിലും ആവര്‍ത്തിച്ചു. 4500 kg ഭാരവും മൂന്നര മീറ്റര്‍ നീളവും ഉണ്ടായിരുന്ന
തടിയന്‍ 74000പേരെ ആണ് തല്‍ക്ഷണം കൊന്നത്. 
          ഹിരോഷിമയില്‍ നാശം വിതച്ച ലിറ്റില്‍ ബോയ്‌ രണ്ടാം ലോകമഹായുധത്തില്‍ മാന്‍ഹട്ടന്‍ പ്രോജെക്ടിലൂടെ അമേരിക്ക വികസിപ്പിച്ചെടുത്തതും ആദ്യം ആയുധമായി ഉപയോഗിച്ചതുമായ ആറ്റം ബോംബ്‌ ആണ്.  ഇതില്‍ യുറേനിയം -235 -ന്റെ ന്യൂക്ലിയര്‍ ഫിഷന്‍(nuclear fission) ആണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത് .യുറേനിയം ഉപയോഗിച്ചുള്ള ആദ്യത്തെ സ്ഫോടനം എന്നും ഇതിനെ വിശേഷി പ്പിക്കാം . ഏകദേശം 600 - 860 mgദ്രവ്യമാണ്‌ ഊര്‍ജമായി മാറിയത്. അതായതു ഏകദേശം 13 -18 കിലോ ടണ്‍ ടി.എന്‍.ടി യുടെ സ്ഫോടന ഫ ലമായുണ്ടാകുന്ന  ഊര്‍ജത്തിന് തുല്യം. നാഗസാക്കിയില്‍ വര്‍ഷിച ഫാറ്റ് മാന്‍ , ആയുധമായി ഉപയോഗിച്ച രണ്ടാമത്തെ ആറ്റം ബോംബ്‌  ആണ്.  ഇവിടെ പ്ലൂടോണിയം -239    ആണ് ഇന്ധനമായി ഉപയോഗിച്ചത്. 75 മില്യന്‍ ഡൈനമിട്ട് സ്ടിക്കുകള്‍ക്ക് തുല്യമായ നശീകരണശേഷി ഉണ്ടായിരുന്നു  അതിന് . ലിറ്റില്‍ ബോയ്‌ gun ടൈപ്പ് ഉം  ഫാറ്റ് മാന്‍ , implosion type  ഉം ബോംബുകള്‍  ആയിരുന്നു .