test

ഒരു ഒമ്പതാം ക്ലാസ്സ്‌ വമ്പത്തരം

NOOTHAN DEERA

മഴ പെയ്ത് മാനം തെളിഞ്ഞ നേരം......
 
ഒരു മല പോലെ തുടങ്ങിയത്; അങ്ങനെ തോന്നിച്ചത്
 ഒരു എലി പോലെ പര്യവസാനിച്ച 
ഒരു ഒമ്പതാം ക്ലാസ് വമ്പത്തരത്തിൻ്റെ കഥ.....
 
 
കൗമാരം,
കുശുമ്പും, കുനിഷ്ട്ടും ,കച്ചറയും ,
കുസൃതിയും, കൗതുകവും
 അതിൻ്റെ മൂർദ്ധന്യത്തിൽ എത്തുന്ന കാലം.
എൻ്റെ വിദ്യാലയ ഗൃഹാതുരത്തങ്ങൾ ,
സൗഹൃദ മധുരങ്ങൾ,
 അതിൻ്റെ ഓരോ വഴിയും
 ആസ്വദിച്ച് നുകർന്ന്
 ഒന്ന് അടിച്ചു പൊളിച്ചു
 നടക്കണ നേരം....
 
 
വേനൽവെയിൽ വേദനിപ്പിച്ച
 ഭൂമിയിലേക്ക് 
തണുത്ത മഴത്തുള്ളികൾ
 വീഴുന്ന കാലം ...
 
"ഫസ്നാസ് ബഡായികൾക്ക് റേറ്റിംഗ് പോര ",
" എട്ട് എച്ച് ൻ്റെ അത്രകണ്ട്  നയൻത് എച്ച് പോര " "പണ്ടത്തെ .. ;പണ്ടത്തെ ഒരു ഇത് ഇല്യ..."
 
നയൻത്ത് എച്ചിലെ
 പൊതു ജനങ്ങൾക്കിടയിലെ
 ചർച്ചയാണിത്
 
ഇത് പെട്ടെന്ന് 
അതെ വളരെ പെട്ടെന്ന് ,
ഒരു വെള്ളിയാഴ്ച്ച, 
ചെക്കന്മാര്    പള്ളീല് പോണ ദെവസം;
 അല്ല തിരുത്ത് 
പള്ളീലല്ല ചെക്കന്മാര്
 തെണ്ടീയാത്ര നടത്തണ ദെവസം ...
പള്ളീല് പോവാൻ
 പാസ് വേണം, 
ഈ ലൂസ്‌ ചെക്കന്മാരട്ത്താപ്പോ പാസ്?
ചെക്കന്മാര് സ്ക്കൂൾ മതിൽ ചാടാൻ ഒരുങ്ങി. 
രണ്ട് മൂന്ന് കൊരങ്ങന്മാര് ചാടി. 
പാവം, തടിയൻ നഖിൽ അവൻ്റെ പളപ്പളാന്ന്ള്ള 
ശരീരം കൊണ്ട്
 എങ്ങനെ ചാടാനാണ്?
 
ഇതിനിടെ കറുത്ത കോട്ടിട്ട കരിഭൂതങ്ങൾ (SPG - Student protection Group) 
ഓനെ പിടിച്ച് ബല്യ പ്രശ്നായി. ഈ കുരുക്ക്ന്ന് എങ്ങനെ ഊരണം എന്ന്ള്ള ഗൂഢാലോചനയ്ക്കിടയിൽ
 ക്ലാസിലെ പൈങ്കിളി
 പെൺസുഹൃത്തുക്കളോട്
 സുഖവിവരം അന്വേഷിക്കാൻ
 ചെക്കന്മാര് മറന്ന്.
പെൺ പൊതുജനങ്ങൾ
Hiba (H)
Amana (A)
Mumthas(M)
Dilna   (D) 
Afna (A)
Noothan (N) എന്ന ഞാൻ അടങ്ങിയ HAMDAN എന്ന
 സംഘടന വിഷയം
 ഏറ്റെടുത്തു....
 
" ആൺകുട്ടികൾ പണ്ടത്തെ പോലയല്ല.. ഒരു പാട് മാറി
പണ്ട് നമ്മടെ ഒപ്പം സിപ്പപ്പും തിന്ന് പാട്ടും പാടി നടന്ന ചെക്കന്മാരല്ല ഇപ്പം ഓര് ..
ഇപ്പൊ ഓര്ക്ക് ബല്യബല്യ കളി കളാണ്.."
പെൺ പൊതുജനങ്ങളുടെ ഗൂഢാലോചനാ വിഷയം ഇതാണ്.
കുരുക്കിൽ നിന്ന് നൈസായിട്ട് ഒഴിഞ്ഞ ശേഷം പെൺസുഹൃത്ത് ക്കളെ ഒന്ന് പരിഗണിച്ചേക്കാം എന്ന് കരുതി സഖാവ് ഫസ്നാസ് മുംതാസിൻ്റെ നടുപ്പൊറത്ത് "പടോ " എന്നൊരടി അടിച്ചിട്ട് എന്ത്ണ്ട് മുംതു?
മുംതു പ്രതികരിച്ചില്ല,കാര്യമാക്കിയില്ല, വീണ്ടും ഒരു "പടോ " മറുപടിയില്ല. 
വീണ്ടും പടോ.. പടോ പടോ... 
എന്താണ്ടീ അനക്ക് തൊള്ള തൊറന്നാല്
 
മറുപടിയില്ല ;കണ്ണീര് മാത്രം
മുംതൂൻ്റെ ആത്മമിത്രങ്ങൾ ഹാജരായി
ആത്മമിത്രം 1: "എന്തു പറ്റീ?
ആത്മമിത്രം 2: "എന്തിനാടീ കരയ്ണേ?"
ആത്മമിത്രം3: "ങ്ങേ ,ഫസ്നാസോ "
ആത്മമിത്രം 4: വാ മ്മക്ക് ടീച്ചറട് ത്തേക്ക് പോവാ
 
സാധാരണ ക്ലാസിൻ്റെ ചരിത്രത്തിൽ ( 5H, 6H,7H,8H ) ഇന്നേ വരെ ഫസ്നാസ് മുംതൂന് രണ്ടടി കൊടുക്കും, 
മുംതാസ് നാലെണ്ണം തിരിച്ചും കൊടുക്കും എന്നല്ലാതെ 
ഇതു വരെ ഇങ്ങനൊരു സംഭവം നടന്നിട്ടില്ല.
 
ഫസ്നാസ് ആത്മമിത്രങ്ങളും വന്നു.
മുംതാസ് ആത്മമിത്രങ്ങളും വന്നു.
ഇരു സംഘങ്ങളും നേർക്കുനേർ:
ഫസ്നാസ് ആത്മമിത്രം:- "ഇത്രേം കലമില്ലാത്തത് ഇതെപ്പൊ പൊട്ടിമുളച്ചെടി?"
 
മുംതാസ് ആത്മമിത്രം :- ''എന്ത്?"
 
ഫസ്നാസ് ആത്മമിത്രം :- ''ഈ കേസും കേസറ്റുമൊക്കെ?"
 
മുംതാസ് ആ. മി :- ''ഇത്രയും കാലം സഹിച്ചത് ഓളെ മര്യാദ... "
 
ഫസ്നാസ് ആ. മി :- ''ഓ.... തേങ്ങാക്കൊല, ഓൻ 2 എണ്ണം തന്നാല് ഓള് 4 എണ്ണം തിരിച്ചും കൊട്ക്കല്ണ്ടല്ലോ?"
മുംതാസ് ആ. മി :- ''ഓള് കാന്തിജി ഒന്നുമല്ല, ഒര്കവ്ളത്ത് അടികിട്ട്യാല് മറ്റേത് കൂടി കാണിക്കാൻ ... "
ഞാൻ:- '' ഇതിലിപ്പൊ ഫസ്നാസിൻ്റെ ഭാഗത്തും ശരിയില്ലേടി?...''
മുംതാസ് ആ. മി :- ''ഇയ്യ്പ്പൊ ഓലെ സൈഡ് ആയോ ?"
അപ്പോഴേക്കും വിഭജനം അടക്കം നടന്നത് ഞാൻ അറിഞ്ഞില്ല.
ഞാൻ:- ''ഉം, ശരി.... "
 
പിറ്റേന്ന് ആൺകുട്ടികൾടെ ഭാഗത്ത ബെഞ്ചും പെൺകുട്ടികൾടെ ഭാഗത്തെ ബെഞ്ചും കൊറച്ച് അകറ്റി ഇട്ടിരിക്ക്ന്നു..
ഞാൻ :- "ഇതെന്താപ്പോ ഇങ്ങനെ അകറ്റിയിടാൻ?"
ഒരു നിക്ഷ്പക്ഷനായ വഴി പോക്കൻ :- ''മൊത്തത്തിൽ അകൽച്ചയാണല്ലോ നൂതൻ.."
ഞാൻ ഒന്നും മിണ്ടിയില്ല
ഇസാം വന്നപ്പോ ഓൻ്റെടുത്ത് ചെന്നിരുന്നു.
ഞാനിരുന്നപ്പോ ഒനെണീറ്റു പോയി...
ഇന്നലെ വരെ തോളത്ത് കൈയിട്ട് നടന്ന്, ഒട്ടിയൊട്ടിയിരുന്ന്, 
ഒരു കോലു മിഠായിയും സിപ്പപ്പും എല്ലാരും കൂടി പങ്കിട്ട്,
 കൃഷ്ണേട്ടൻ്റെ പീടിയേലെ ബോണ്ട മുതൽ
 രാഹുൽ ഗാന്ധീൻ്റെ നൊണക്കുഴി വരെ വർത്താനം
 പറഞ്ഞ് നടന്നോരാ ......
അനുനയ നീക്കങ്ങൾ
 തുടരാൻ കുറച്ച്
 നിക്ഷ്പക്ഷരായ സൗഹൃദ സ്നേഹികളും രംഗത്തിറങ്ങി.
ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കില്ല.
 എങ്കിലും ആ ബെഞ്ചുകൾ ഒരു കാന്തിക ആകർഷണത്തിലെന്ന പോലെ അടുത്ത് കൊണ്ടേയിരുന്നു;
ആ മനസുകളും...
 
ആമേനിലെ പാട്ടു പോലെ
'കണ്ണുകൊണ്ടും ഉളളു കൊണ്ടും മിണ്ടാതെ മിണ്ടി ഞങ്ങൾ.....
തുത്തൂരു രൂ തുത്തൂരു രൂ...'
 
അധിക ദെവസം ആയില്ല കൃത്യം ഒരാഴ്ച ,അതിനിടെ ഒറ്റലും  പറ്റലുമായി ചില തീപ്പൊരികൾ അവിടെയെവടെയൊക്കയോ ഉണ്ടായി.
ഇസൂട്ടനോടും ഫസൂട്ടനോടും മുംതു മിണ്ടീസ് എന്ന് കാണിച്ചു.
ചെറിയ ചമ്മിയ ചിരിയോടെ തിരിച്ചും വന്നു മിണ്ടീസ്...
വലിയ വീരവാദം പറഞ്ഞവർ LKG പിള്ളേരായത് ഓർത്ത് ചിരി വന്നു പോയി.
പിന്നെ മാപ്പുപറച്ചിലായി ,
കെട്ടിപിടുത്തമായി, കരച്ചിലായി പറയണ്ട കഥ.
ഫസ്നാസ് എൻ്റെ തോളില് കൈയ്യിട്ടിട്ട് "എത്ര നാളായി മുത്തേ അന്നോട് മിണ്ടീട്ട് ? .." അതിശയം തന്നെ!
പടച്ചോന് സ്തുതി
 
പിന്നെ സിപ്പപ്പ് തിന്നലും
 പാട്ട് പാടലുമായി 
അങ്ങനെ ഞങ്ങൾ മുന്നോട്ട് .
ഇതിനെടക്ക് ഫസ്നാസിൻ്റെ ഒരു പടോ പടോ,
മുംതാസിൻ്റെ ഒരു കരച്ചിൽ ,
പൊതുജനങ്ങളുടെ ഗൂഢാലോചനകൾ  ഇതൊക്കെ വന്ന് എത്തി നോക്കും.
എങ്കിലും ഞങ്ങൾ സിപ്പപ്പും തിന്ന് പാട്ടും പാടി
അങ്ങനെയങ്ങനെയങ്ങനെ .....