test

ഉറുമ്പ്

Goutham krishna

*ഉറുമ്പ്* 

 

ഞങ്ങൾ തമ്മിൽ എന്താ ബന്ധം എന്ന് എനിക്കറിയില്ല. പക്ഷേ, എപ്പോഴും എവിടെയും ഒരു നിഴൽ പോലെ അവനും സംഘവും എന്റെ കൂടെ ഉണ്ട്.ആദ്യമെല്ലാം കൗതുകമായിരുന്നു. വളഞ്ഞും പുളഞ്ഞും വരിവരിയായും പോകുന്നത് നോക്കി ഇരുന്നാൽ നേരം പോകുന്നത് അറിയില്ല. ഇടയ്ക്ക് ഒരു വിരൽ കൊണ്ട് ആ വരി മുറിയ്ക്കും അപ്പോൾ അവരുടെ വെപ്രാളവും തിരിഞ്ഞുള്ള ഓട്ടവും സന്ദേശം കൈമാറലും ഒക്കെ ഒരു രസമാണ്. പിന്നെയും കുറച്ച് കഴിയുമ്പോൾ പോട്ടിപോയ ആ വരി കൂട്ടിയോജിപ്പിക്കുകയും അവരുടെ ജോലി തുടരുകയും ചെയ്യുന്നത് കണ്ണുന്നത് എനിക്ക് ഒരു അൽഭുതം ആണ്. മുഖത്തെ ആന്റിന പോലുള്ള രണ്ട് കൊമ്പ് കൊണ്ട് അവർ സന്ദേഷം കൈമാറുമ്പോൾ ഞാൻ നമ്മുടെ കൗമാരക്കാരായ ചുള്ളൻമാരെയും ചുള്ളത്തികളെയും ഓർക്കും. എത്ര കഷ്ടപ്പെട്ടാണ് അവർ തങ്ങളുടെ പ്രേമലേഖനം ആരും കാണാതെ കൈമാറുന്നത്. അങ്ങനെ ഉറുമ്പ് സംഘം എനിക്കൊരു അത്ഭുതമായിരിക്കെ എനിക് ശല്യവും ആവാൻ തുടങ്ങി.ദിവസങ്ങൾ കഴിയും തോറും അവനും സംഘവും എന്റെ വീടിന്റെ പല സ്ഥലങ്ങളും കൈയടക്കി തുടങ്ങി.ഒരിടത്ത് നിന്ന് ഒഴിപ്പിച്ച് വിടാന്ന് വെച്ചാൽ പോവുകയും ഇല്ല. മാത്രമല്ല കൂടുതൽ സ്ഥലങ്ങൾ കൈയടക്കുകയും ചെയ്തുകൊണ്ടിരുന്നു.ഞാൻ ഒളിപ്പിച്ച് വെയ്ക്കുന്ന പല സാധനങ്ങളും നിഷ്പ്രയാസം അവർ അമ്മയുണ്ടാക്കുന്ന പലഹരങ്ങളിൽ പോലും അവർ ആധിപത്യം സ്ഥാപിച്ച് തുടങ്ങി.അങ്ങനെ അവർ എന്റെ ശത്രുക്കളായി മാറി. അവനെ എങ്ങനെയും തുരത്തണം എന്ന ചിന്ത മാത്രമായി എനിക്.അവന്റെ താവളങ്ങൾ ഓരോരോ തവണ് നശിപിക്കുംമ്പോഴും പിന്നെയും പിന്നെയും അവൻ എന്നെ പിന്തുടർന്നു. എന്തൊരു അധികാര ഭാവം എത്ര ഓടിച്ച് വിട്ടാലും പോവില്ല. ഇടയ്ക്ക് ശല്യം ഒന്നും ചെയ്യാതെ ഒരു മൂലയ്ക്ക് ആരും കാണാതെ കഴിഞ്ഞാള്ളും. അപ്പോൾ തോന്നും പോട്ടെ മിണ്ടാപ്രാണി അല്ലേ ജീവിച്ചോയ്ക്കോട്ടെ എന്ന് എന്നാൽ ചിലപ്പോൾ ഒരു അസൽ കടി തന്നിട്ട് ഞങ്ങളൊക്കെ ഇവിടെ തന്നെ ഉണ്ടെന്ന താക്കീതും തരും.എന്തായാലും അവർ എന്റെ വീടുപേക്ഷിച്ച് പോവില്ല