test

വീണപൂവ്

വീണപൂവ് 

 

അധുനിക കവിത്രയങ്ങളിൽ ഒരാളായ മഹാകവി കുമാരശാന്റെ മലയാള കവിതാ ചരിത്രത്തിലെ ഒരു നാഴികകല്ലാണ് "വീണപൂവ് ". 1907 ഡിസംബറിൽ ആണ് ആശാൻ വീണപൂവ് മിതവാദി പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മലയാള കാവ്യന്തരീക്ഷത്തിൽ തികച്ചും നൂതനമായ അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ടാകാവ്യം. ക്ഷണികമായ മനുഷ്യ ജീവിതത്തിൽ നിസ്സാരമായ വീണു കിടക്കുന്ന ഒരു പൂവിനെ പ്രതീകമാക്കി അവതരിപ്പിച്ചിരിക്കുന്നു കവി. രഞ്ജിയെപോലെ ശോഭിച്ച പൂവിന്റെ ശൈശവം, ബാല്യം, യൗവ്വനം എന്നിവ ഇവിടെ മനോഹരമായി ചിത്രീകരിക്കുന്നു. ശൈശവത്തിൽ പൂവിന്റെ പെറ്റമ്മയായ വള്ളി സ്നേഹപൂർവ്വം ലാളിച്ചു. പള്ളവപുടങ്ങളിൽ വെച്ച് പരിപാലിച്ചു. ഇളം കാറ്റ് തൊട്ടില്ലാട്ടി. ദളമര്മരങ്ങൾ താരാട്ടു പാടി പാൽ നിലാവിൽ കുളിച്ചും ബാലതപത്തിൽ വിളയായും ഇളയ മൊട്ടുകളോട് ചേർന്ന് കളിച്ചും പൂവ് കുട്ടികാലം കഴിച്ചു കൂട്ടി. ഒരു കൊച്ചു കുഞ്ഞിന് കിട്ടുന്ന എല്ലാ പരിഗണനയും പൂമോട്ടിനു കിട്ടുന്നതും ശ്രദ്ധേയമാണ് കിളികളിൽ നിന്നുള്ള ശാനവും താരപഥത്തിൽ നിന്ന് ലോക തത്വവും പഠിച്ചു. യൗവനകളത്തിലേക്ക് കടക്കുമ്പോൾ പൂവിന്റെ മുഖഭാവം മാറുകയും കവിളിണകൾ തുടുക്കുകയും അവിടെ പുതിയ പുഞ്ചിരി തളിർക്കുകയും ചെയ്തു. "വീണപൂവിൽ" പൂവിന്റെ ജനനം മുതൽ മരണം വരെ ഉള്ള അതീവസൂഷ്മമായ ഘടകങ്ങൾ മനുഷ്യജീവിതത്തിൽ നൈമിഷികതയെ ഓർമിപ്പിച്ചകൊണ്ട് കേവലം നൽപ്പത്തിയൊന്നു ശ്ലോകങ്ങളിലൂടെ ഹൃദയസ്പർശിയാം വിധം ചിത്രീകരിച്ചിരിക്കുന്നു. ഈ പ്രപഞ്ചത്തിൽ നമ്മുടെ ജീവിതം അസ്ഥിരമാണ്. പൂവാകട്ടെ എല്ലാവർക്കും സന്തോഷം നൽകുന്നു അതുപോലെ നശ്വരമായ നമ്മുടെ ജീവിത കാലഘട്ടം മറ്റുള്ളവർക് സന്തോഷമേകുവാനും നന്മ ചെയ്യുവാനുള്ളതാണെന്ന സന്ദേശം ഈ കവിതയിൽ പകർന്നു. എനിക്ക് ഈ കവിത വളരെ ഇഷ്ടപ്പെട്ടു.