test

ബാപ്പുവിന്റെ അഹിംസാ നാദം

VANDANA

ഓരോ ഇന്ത്യക്കാരനിലുമുണരുന്ന നാദം
ഗാന്ധി തൻ അഹിംസാ നാദം
അടിമത്തത്തിൻ കാരാഗൃഹം തകർക്കാൻ
ബാപ്പു തരുന്നൊരു നാദം
ഈ ഇന്ത്യയെ പടുത്തുയർത്തിയ നന്മ തൻ സാഗര നാദം
പ്രകാശമുണർത്തിയ നാദം
കൂരിരുട്ടിനെ ഉറക്കിയ നാദം
നന്മ കൊട്ടാരം പടുത്തുയർത്തിയ ഗീതോഷമള നാദം
നല്ല സ്മൃതി ഉണർത്തിയ നാദം
കരിനിയമങ്ങൾ തൂത്തെറിയാൻ ശക്തി പകർന്നൊരു നാദം
സമാധാനം ആയുധമാക്കി
സാഹോദര്യം ജീവിതമാക്കി
നമുക്ക് നൽകിയ ശുദ്ധ ഗാനം
അഹിംസയെന്ന നന്മ