test

ഭയം

KALIDAS MM

കരിമിഴികള്‍ അന്ന് നാലുപാടും പാഞ്ഞുനടന്നു. അന്നുവരെ ശാന്തഭാവം നടിച്ച മെഴുകുതിരികള്‍ അവളെ നോക്കി ക്രൂരമായി ചിരിച്ചുകൊണ്ടിരുന്നു. സങ്കടങ്ങള്‍ പറഞ്ഞു അവള്‍ കരഞ്ഞു പ്രാര്തിച്ചപ്പോഴും അവളുടെ കണ്ണുകള്‍ ഭീതിയോടെ തുറന്നു അടയുന്നുണ്ടായിരുന്നു. ഏറ്റുപറച്ചിലുകളില്‍ അവളുടെ തൊണ്ട ഇടറിയില്ല. പക്ഷെ വാക്കുകള്‍ മുറിഞ്ഞു വീണു തുടങ്ങി. ഭാരങ്ങളിരക്കി വെക്കാന്‍ ശ്രമിച്ചപ്പോഴും അവ നനഞ്ഞ പഞ്ഞിക്കെട്ടുപോലെ ചുമലില്‍ വീണ്ടും വന്നിറങ്ങി. ഹൃദയങ്ങള്‍ക്കിടയില്‍ ഒരു വിരല്‍ ദൂരത്തിനായി ഒരുക്കിയ വലിയ പാലത്തിനിടക്ക് ഇന്ന് വലിയൊരു ചില്ല് മതില്‍ ഉയര്‍ന്നതായി അവളറിഞ്ഞു. ജീവിതത്തിലാദ്യമായി രൂപക്കൂടിനെയും അതിനുള്ളിലെ സൗമ്യനായ രൂപത്തെയും അവള്‍ ഭയപാടോടെ നോക്കി നിന്നു. വെള്ളതുണികളില്‍ ചോരപുരണ്ടതായി അവളറിഞ്ഞു. അവള്‍ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു “ദൈവത്തിന്‍ മുന്നിലും അവള്‍ ഒരു പെണ്ണ് തന്നെയാണെന്ന്‍.”