test

ചേര്‍ത്തുപിടിക്കാം

NANDANA CM

ചേർത്തു പിടിക്കാം ഓരോ ജീവനേയും-
മരണത്തോട് മല്ലിടുന്നവന് അതിജീവിക്കാൻ
കരുത്ത് പകരുമ്പോൾ,
ഉറ്റവരെ മറന്ന് പുതു വെളിച്ചം പടരാൻ
തിരി കൊളുത്തുമ്പോൾ,
മാനവ സ്നേഹം കരളിൽ പതിച്ച ഒരെത്തിനോട്ടത്താൽ
ചേർന്നെഴുതാം, ഒരു മെയ്യും ഒരു മനസുമാണെന്ന ഉത്തമ ബോധ്യം.
നിലച്ചു പോകുന്ന ജീവന്റെ തുടിപ്പിന് പുതു വെളിച്ചം നൽകാൻ, 
തെരുവിൽ കിടന്നു കരയുന്ന ഇത്തിരി വെട്ടത്തെ ഇരു കരങ്ങൾ
ചേർത്തെടുത്ത് നാളെയുടെ പ്രകാശമാക്കി മാറ്റം.
 
കാലങ്ങൾ കൈമാറി മനസിൽ പതിഞ്ഞ നോവുന്ന
ഓർമകൾ കൊപ്പം സഞ്ചരിക്കുമ്പോഴും,
 മാനവ സ്നേഹത്തിന്റെ ഒടുങ്ങാത്ത പോരാട്ടത്തിനിടയിൽ
സ്വയം ഉരുകി തീരുന്നവരെ
ചേർത്തുപിടിക്കാം........
ഒരായിരം കരങ്ങളാൽ......
മനസുകളാൽ.....