test

ചിലമ്പ്

Avani Manoj

ചിലമ്പ്

======

കീഴടക്കിയ നേരങ്ങൾ 

ചിലമ്പിൻ്റെ മധുരം സമ്മാനിച്ചിട്ടുണ്ട്

കേട്ടെടുത്ത വാക്കുകൾ

ഓർത്തെടുത്ത വരികൾക്ക് നിറം പകർന്നിട്ടുണ്ട് 

നിശബ്ദതയുടെ തിരങ്ങെളെക്കുറിച്ച് കേട്ടിട്ടുണ്ടോ ? 

അകന്നുപോയ നിലവിളികളുടെ വരാന്തകളാണവ ...

പൊട്ടിച്ചിതറിയ കുപ്പിവള കഷണങ്ങളുടെ മൂർച്ച ഹൃദയത്തെ കീറി 

കടന്നു പോയി ...

ചുവപ്പു കിനിഞ്ഞ ദിനങ്ങളുടെ കഥയും 

ഹൃദയമാണ് മൊഴിഞ്ഞത്

കറുത്ത കുപ്പായക്കാരുടെ കണ്ണുകൾ വെളുത്ത ളോഹ കൊണ്ടാണത്രേ മൂടപ്പെട്ടത് !

തൂങ്ങിയാടിയ കുഞ്ഞുടുപ്പുകളിലിപ്പോഴും

കുപ്പിവളക്കിലുക്കം കേൾക്കുന്നുണ്ടാവണം ചിലമ്പ് !

മുത്തുകൾ പൊഴിഞ്ഞാലും നിലയ്ക്കാത്ത ശബ്ദമുണ്ടതിന് ....

- - - - - - - - - - - - - - - -

 

ആവണി മനോജ് 

"ഉപാസന "

മുടപ്പത്തൂർ 

മള്ളന്നൂർ (Po)

കണ്ണൂർ ജില്ല

Ph 9995201145