test

ഗ്രെറ്റ

RAJEEV

ഗ്രെറ്റ...

ധീര, 

ചരിത്രത്തെ
കൂട്ടുപിടിച്ചവൾ..
ലോകത്തെ
കൊള്ളക്കാരോട്
കലഹിച്ചവൾ..
ഭൂമി നശിപ്പിച്ച,
നിങ്ങൾക്കുള്ളതല്ലെന്ന്
വെല്ലുവിളിച്ചവൾ..
കോടാനുകോടി
മുതലാളിമാരോട്
ധൈര്യത്തോടെ
നെഞ്ചുവിരിച്ചവൾ..
മണ്ണ്
ജീവനെ
കാക്കാതാവും
കാലത്തിന്
മുൻപേ ഉറക്കം
ഉണർന്നവൾ....
ഉറങ്ങുന്ന
കാലത്തോട്
കലഹിച്ചവൾ..
ശീതീകരിച്ച
ക്ലാസ്സ്‌ മുറികൾ
നാടിനെ കാക്കില്ലെന്ന്
കാണിച്ചുതന്നവൾ...
തെരുവുകളിൽ
മണ്ണിന്റെ ജീവൻ കാക്കാൻ പുതുതലമുറയെ
കൈപിടിച്ചു
നടത്തിയവൾ..
തെരുവിലാണ് ചരിത്രം
പിറന്നത്...
ഗ്രെറ്റ..
കുഞ്ഞനുജത്തി...
നീയും..