test

ഒരുമയുടെ മഹോത്സവങ്ങള്‍

T K NARAYANA DAS


           ണത്തെ ഒരു ഹൈന്ദവ ഉത്സവമാക്കുവാന്‍ അങ്ങനെ നമ്മുടെ ഓണത്തേയും ഹൈജാക്ക് ചെയ്യുവാന്‍ ഹിന്ദു
വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നു.ഓണത്തെ അവര്‍ക്ക് ചാര്‍ത്തികൊടുക്കാന്‍ മുസ്ലീം വര്‍ഗ്ഗീയവാദികളും ശ്രമിക്കുന്നു.
ഓണമാഘോഷിക്കുന്നതിനും ഓണ സദ്യ ഉണ്ണുന്നതിനും പള്ളിവിലക്ക് ഉണ്ടെന്ന് മാമുക്കോയ, (താഹ മാടായിയുമായുള്ള അഭിമുഖം-മാതൃഭൂമി ആഴ്ച്ച പതിപ്പ്).എന്നാല്‍ മതങ്ങളായി നമ്മുടെ പൂര്‍വ്വികര്‍ വേര്‍ത്തിരിയുന്നതിന് മുമ്പും ഇവിടെ മാവേലി കഥയുണ്ടായിരുന്നു. ഒരു നാടോടി കഥ - ബേബി മാഷുടെ മാവേലി മന്‍റത്തില്‍ڈ കാരണവന്‍മാര്‍ പുതുതലമുറക്ക് കൈമാറി വന്ന ഒരു നാടോടി കഥആയതിനാല്‍ തിരുവാതിരപോലെ, വിഷുപോലെ ഹിന്ദുമത വിശ്വാസവുമായി ഓണത്തിന്ബന്ധമൊന്നുമില്ല. മാനുഷരെല്ലാരുമൊന്നുപോലെ ജീവിക്കുന്ന സമൃതിയുടേയും സന്തോഷത്തിന്‍റെയും കാലത്തെ കുറിച്ചുള്ള
ഒരു സ്വപ്നം മനുഷ്യകുലത്തിന്‍റെ പൊതു പാരമ്പര്യമാണ്.
          ഒരു പക്ഷെ വര്‍ഗ്ഗരഹിതമായിരുന്ന ഗോത്ര ജീവിതത്തിന്‍റെ ഓര്‍മ്മകളും ഈ സ്വപ്നത്തിന് രൂപം നല്‍കിയ
മൂലകങ്ങളില്‍ ചിലതായിരിക്കാം. ഒരിക്കലും അത് ചരിത്രമായിരിക്കാന്‍ സാധ്യമല്ല. അനുഭവങ്ങളും ഭാവനകളും ഇഴപിരിക്കാനാവാത്തവിധം കൂടി കലര്‍ന്ന് കാലത്തിന്‍റെ മൂശകളില്‍ രൂപം കൊള്ളുന്നവയാണല്ലോ മിത്തുകള്‍
സമത്വ സുന്ദരമായ ഒരു സ്നേഹപൂര്‍ണ്ണ ലോകത്തെ കുറിച്ചുള്ള മഹത്തായ സ്വപ്നം മാനവരാശിയുടെ പൊതു സ്വത്താണ്.
എന്നാല്‍ ആ സ്വപ്നത്തെ ആഘോഷമാക്കിയ ഒരു ജനതയാണ് മലയാളികള്‍ അതില്‍ മുഴുവന്‍ മലയാളികള്‍ക്കും അഭിമാനിക്കാം
മതനിരപേക്ഷമായ പൊതുപാരമ്പര്യം.അതായത് സമത്വ സങ്കല്‍പ്പം നമ്മുക്ക് ഇറക്കുമതിച്ചരക്കല്ല നമ്മുടെ തനത് പാരമ്പര്യത്തിന്‍റെ ഭാഗമാണ്. ആ സങ്കല്‍പ്പം ശാസ്ത്രീയാടിസ്ഥാനമുള്ളതാവാന്‍ ലോകത്താകെ വളര്‍ന്ന് വന്ന വൈജ്ഞാനിക വികാസം
സഹായിച്ചിരിക്കാം.

          അതെ ഒരു ജനതയുടെ പൊതുപാരമ്പര്യമായി സമത്വകാമനയും അതിന്‍റെ പൊതു ഉത്സവവും ഉണ്ടായിരിക്കുക എന്നത് അത്ര അഭിമാനകരമാണ്. വെറുതെയാണോ കേരളം ചുവന്നത്? വെറുതെയാണോ അതിനെ ഹൈജാക്ക് ചെയ്യാനും വാമനജയന്തിയാക്കാനും ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത്? അത് അനുവദിച്ച് കൊടുക്കണോ?
ഓണത്തേയും കേരളത്തേയും അപമാനിക്കാന്‍ ശ്രമിക്കുന്നവരുടെ കുത്സിത ലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് ഓണത്തെ
അതിരുകളില്ലാത്ത ഒരുമയുടെ ഉത്സവമാക്കി കൊണ്ടാടണം!!

          കേരളത്തിലെ ഏറ്റവും വലിയ കുട്ടികളുടെ മതേതര പ്രസ്ഥാനം ബാലസംഘം സെപ്തംബര്‍ 1 മുതല്‍ 12  വരെ ഒരുമയുടെ മഹോത്സവങ്ങള്‍ സംഘടിപ്പിക്കും സെപ്തംബര്‍ 1 ബക്രീദ്, സെപ്തംബര്‍ 5 അധ്യാപക ദിനം, സെപ്തംബര്‍ 6 ശ്രീനാരായണഗുരു ജയന്തി, സെപ്തംബര്‍ 11 ചട്ടമ്പിസ്വാമി ജയന്തി... സെപ്തംബര്‍ 12 ഘോഷയാത്രയും സംഗമങ്ങളും വില്ലേജുകളില്‍. മഹത് ജന്മങ്ങള്‍ മാനവ നന്മക്ക് എന്ന സന്ദേശവുമായി ബാലസംഘം കൂട്ടുകാര്‍ സംഘടിപ്പിക്കുന്ന ഒരുമയുടെ മഹോത്സവങ്ങള്‍ നാടിന്‍റെ ഉത്സവങ്ങളാക്കി മാറ്റുക.