test

പൂമ്പാറ്റ

Vignesh

 
 
പൂമ്പാറ്റ വന്നേ പൂമ്പാറ്റ വന്നേ
ഏന്റെ കുടിയിലും പൂമ്പാറ്റ വന്നേ
ഓണം വരുന്നെന്ന് അറിയിച്ചു കൊണ്ട് ഏന്റെ കുടിയിലും പൂമ്പാറ്റ വന്നേ...
പൂമ്പാറ്റ വന്നെന്റെ കാതിൽ പറഞ്ഞു
ഓണം വരുന്നെന്ന് ഓണം വരുന്നെന്ന്
അമ്മേടെ അടുത്ത് ഞാൻ ചെന്നു - പറഞ്ഞു,
 ഓണം വരുന്നെന്ന് 
 ഓണം വരുന്നെന്ന്
എന്താണമ്മേ... യീ ഓണമെന്നാൽ ??അമ്മ പറഞ്ഞത്
കണ്ണീരിലാണ്
ഓണമെന്തെന്നാൽ അമ്മയ്ക്കറിയില്ല എന്നു പറഞ്ഞോണ്ട്
കെട്ടി പിടിച്ചപ്പം ഏന്റെ കണ്ണീന്നും കണ്ണീരു വന്നു....
കണ്ണീരു തുടച്ചു ഞാൻ പുറത്തേക്കു നോക്കി....
പോണല്ലോ പോണല്ലോ
പൂമ്പാറ്റ പോണല്ലോ ..... ദൂരേയ്ക്ക് ദൂരേയ്ക്ക്
പൂമ്പാറ്റ പോണല്ലോ 
പിന്നീടെന്നും കോലായിൽ ഞാൻ വന്നു നോക്കും പൂമ്പാറ്റ വരുന്നുണ്ടോ?
പൂമ്പാറ്റ വരുന്നുണ്ടോ?
വന്നില്ല... വന്നില്ല പൂമ്പാറ്റ വന്നില്ല
പിന്നീടൊരിക്കലും പൂമ്പാറ്റ വന്നില്ല