test

ലാഭം

ABDUL MUJOUS PM

തലമുറകളെ....തലമുറകളെ
പ്രകൃതിയെ അമ്മയായി
സ്നേഹിച്ചവരെ...
നിങ്ങളുടെ ഓർമ്മകൾ
മാഞ്ഞ് പോയപ്പോൾ....
ഇന്ന് ഞങ്ങൾക്ക്
മുറിവേറ്റു...
വീണ്ടും മുറിവേറ്റു...
പ്രകൃതിതൻ മാറിടം
കുത്തി നോവിച്ച്...
നോവിച്ച്...
ഞങ്ങൾ ലാഭ കൊതിയന്മാരായി...
ഇന്ന് നിന്റെ കണ്ണുനീർ
ഞങ്ങളിലേക്ക് പടർന്നപ്പോൾ...
ഞങ്ങളറിയുന്ന നിൻ
വേദനയും അമർഷവും....
നിന്റെ കണ്ണു നീരിനാൽ
മുറിവേറ്റു ഞങ്ങൾക്ക്...
വീണ്ടും മുറിവേറ്റു...
ഇന്ന് ഞങ്ങൾ അറിയുന്നു
നീ തന്ന സ്നേഹവും
നീ തന്ന കരുതലും
കണ്ണുനീരിനാൽ നമിക്കുന്നു
പ്രകൃതിയെ നിന്നെ ഞങ്ങൾ