test

രണ്ടുണ്ടായത് നന്നായി

Aparna

രണ്ടുണ്ടായതു നന്നായി.

കച്ച കെട്ടണം

മാറതു മറയ്ക്കണം

കമിഴ്ന്നൊന്നുറങ്ങാൻ കഴിയാതെ

ചെരിഞ്ഞു തന്നെ കിടക്കണം

ദുഷിച്ച നോട്ടം സഹിക്കണം

ദേഷ്യമുള്ളിൽ അടക്കണം

പിന്നെയും ദീർഘമാം

നിശ്വാസമയക്കണം

 

 

മുലകൾ രണ്ടുണ്ടത് ചില

നേരം വെട്ടിയെറിയാൻ തോന്നും

മുലക്കരം കെട്ടാൻ മടിച്ചൊരാ

-യമ്മ ചെയ്തതുപോൽ

പിന്നെയുമോർക്കും നിരന്തരം

നാളെയൊരു കുഞ്ഞു പിറന്നെങ്കിൽ

നെഞ്ചിൽ പാലു നിറച്ചുകൊ

-ണ്ടാ ചുണ്ടു നനയ്ക്കണം

നാളെയതിനെ വളർത്തണ 

-മതിനെ കളിപ്പിക്കണം

ശരിയായി നോക്കാൻ 

പഠിപ്പിക്കണം

നല്ലതു ചെയ്യാൻ കൊതിപ്പിക്കണം

ഗുണം ചെയ്യാൻ പ്രേരിപ്പിക്കണം

തെറ്റാണെങ്കിലതിനെ ചോദ്യം ചെയ്യാൻ

മിടുക്കരാക്കണം

 

 

പിന്നെയും പിന്നെയും

നാളെയുടെ തളിരിനെ

വിളയിക്കാമെന്നു

ചിന്തിക്കുമ്പോൾ 

അഭിമാനം തോന്നും

അനുമാനം ചെയ്യും

പെണ്ണായതു നന്നായി

രണ്ടു മുലയുണ്ടായതു നന്നായി!

 

_ അപർണ _

( പൊന്നാനി )