test

സ്റ്റാച്യു ഓഫ് യൂണിറ്റി

Amala C Suresh

സ്റ്റാച്യു ഓഫ് യൂണിറ്റി

 

ഇന്ത്യ ആത്മഹത്യ ചെയ്തു

പോസ്റ്റ്മോർട്ടം കഴിയാൻ ഒരൽപ്പം

സമയമെടുക്കും

നാലോ അഞ്ചോ വെടിയുണ്ടകൾ

ഒത്തനടുക്ക് കിടക്കുന്നുണ്ട്

ഇത്തിരി മാറി ഗുജറാത്തിലെ

ഭ്രൂണം നിലവിളിച്ചു കരയുന്നുണ്ട്.

വടക്ക് വശത്ത് അഖ്ലാഖ്

വിശന്നിരിക്കുന്നു.

തൊട്ടടുത്ത് ഗൗരി ലങ്കേഷിന്റെ കൈപ്പത്തി മൂടിയിട്ടിരിക്കുന്നു.

ഓക്സിജൻ കിട്ടാതെ പിടഞ്ഞുമരിച്ച

കുഞ്ഞുങ്ങളെ തിന്ന പുഴുക്കൾ

കുളമ്പുരോഗം പിടിച്ച ആസിഫബാബുവിന്റെ

വെള്ളക്കുതിര

ഓലപ്പായയിലെ ചീഞ്ഞളിഞ്ഞ പെണ്ണ്

ശ്വാസംമുട്ടി മരിച്ച ജനാധിപത്യം

വിഷം കൊടുത്ത് കൊന്ന

മതനിരപേക്ഷത

പോസ്റ്റ്മോർട്ടം കഴിഞ്ഞു

ഇനി അടക്കം ചെയ്യാം.

മണ്ണ് മൂടി തുന്നിക്കെട്ടി

സ്റ്റാച്ച്യു ഓഫ് യൂണിറ്റി

പുഞ്ചിരിക്കുന്നു...