test

സിറിയ

Rethika Thilak

 
 
തീർച്ച,
ചുംബിച്ചു തീരാത്ത 
നിന്റെ നെറ്റി തുളയുന്നതിനു 
തൊട്ടു മുന്നേ
 ആ കുഴലുകളിൽ 
നോക്കി നീ ചിരിച്ചിട്ടുണ്ടാവും,
നക്ഷത്ര കണ്ണുകൾ
അതു നോക്കി കൗതുകപ്പെട്ടിട്ടുണ്ടാവും,
താരാട്ടുറങ്ങുന്ന നിന്റെ 
കാതും ,തലയും തകർന്നു
ചോര ചീറ്റുമ്പോഴും
കുഞ്ഞേ,
പാൽമണം മാറാത്ത 
നിന്റെ ചുണ്ടുകൾ 
ഉള്ളു നീറ്റി
വിടർന്നിരിക്കയാവും..