test

തേങ്ങുന്ന ഇന്ത്യന്‍ ബാല്യം...താങ്ങായി നവകേരളം

Bibin Raj

"തേങ്ങുന്ന ഇന്ത്യന്‍ ബാല്യം
താങ്ങായി നവകേരളം "

സ്വാതന്ത്ര്യത്തിന്‍റെ എഴുപതിറ്റാണ്ടുകള്‍ക്കിപ്പുറം കുഞ്ഞുമരണങ്ങളില്‍ നമ്മുടെ മാതൃഭൂമി ഇത്രയേറെ കണ്ണീരേറ്റു വാങ്ങിയ കാലമുണ്ടാകില്ല... ഖോരക്പുരും ഛത്തിസ്ഗഡും ഗുജറാത്തും എണ്ണുന്നില്ല... ജീവനറ്റ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായിവ മാറിയത് നാം ഞെട്ടലോടെ വായിച്ചു. പ്രാണവായു കൊടുക്കാതെ ഈ രാജ്യം കുഞ്ഞുങ്ങളെ കൊന്നുതള്ളുന്നു... മന്‍കി ബാത്തില്‍ കുട്ടികളോട് സംസാരിക്കുന്ന നമ്മുടെ പ്രധാനമന്ത്രി മുതല്‍ അദ്ദേഹത്തിന്‍റെ കൂട്ടുകാരൊക്കെ തേങ്ങുന്ന ബാല്യത്തിന്‍റെ കണ്ണീരൊപ്പാനെത്തുന്നില്ല.... ഇവിടെ പുതിയകാലത്ത് വില്ലന്‍ കംസനോടൊപ്പമാണ് ഇന്ത്യന്‍ ഭരണഘൂടം... കുഞ്ഞുങ്ങള്‍ക്കായി സ്വപ്നം കണ്ട ബാപ്പുജിയും ചാച്ചാജിയും ഒന്നുമല്ല ഗോഡ്സെയും ദീനദയാലിനെയും ഒക്കെയാണവര്‍ രാഷ്ട്രപുരുഷരാക്കുന്നത്...

നിങ്ങള്‍ ഞങ്ങള്‍ക്ക് പ്രാണവായു നിഷേധിക്കുന്നു...
നിങ്ങള്‍ ഞങ്ങളുടെ ജീവന്‍ കവര്‍ന്നെടുക്കുന്നു
നിങ്ങള്‍ ഞങ്ങളുടെ ചരിത്രം അപഹരിക്കുന്നു..
നിങ്ങള്‍ ഞങ്ങളില്‍ അബദ്ധ ചിന്തകള്‍ പാഠമായി അടിച്ചേല്‍പ്പിക്കുന്നു...
ഞങ്ങള്‍ ജനിച്ചുവീണ മണ്ണില്‍ കളിക്കാനും
പഠിക്കാനും വളരാനുമാവാതെ തേങ്ങുന്നു...
കേരളമെന്നൊരു ചുവന്നപ്പൊട്ടാണ് ഞങ്ങൾക്ക്താ ങ്ങായുള്ളത്... ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ സംഘടന ബാലസംഘം സ്ഥാപകദിനത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ഇങ്ങനെ കാലോചിതമാകുന്നു....

1938 ഡിസംബര്‍ 28 ന് കണ്ണൂരിലെ കല്യാശേരിയിലാണ് ദേശീയ ബാലസംഘം രൂപീകരണ സമ്മേളനം നടന്നത്. സഖാവ് ഇ കെ നായനാര്‍ പ്രസിഡന്‍റും കുഞ്ഞനന്തന്‍ നായര്‍ സെക്രട്ടറിയുമായി തിരഞ്ഞെടുത്തു.

കുട്ടികളെ നിങ്ങള്‍ ഭയപ്പെടാതിരിക്കുവിന്‍,

കുട്ടികളെ നിങ്ങള്‍ പഠിക്കുവിന്‍,

കുട്ടികളെ നിങ്ങള്‍ മനുഷ്യരാകുവിന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ബാലസംഘം ചുണ കുട്ടികള്‍ ബ്രിട്ടീഷ് സാമ്രാജിത്തതിനും ജന്മിത്വത്തിനും എതിരെ അന്ന് കേരളത്തില്‍ അലയടിച്ച സമരത്തിനോടോപ്പോം അണിചേര്‍ന്നു. ഒളിവില്‍ കഴിയുന്ന സഖാക്കളുടെ സന്ദേശവാഹകരായാണ് അന്ന് പ്രവര്‍ത്തിച്ചത്. പോലീസ് വരുന്നതിന്‍റെ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയ ചുമതല ബാലസംഘം കൂട്ടുകാര്‍ നിര്‍വഹിച്ചു. സ്വാതന്ത്ര്യാനന്തരം

"പഠിച്ചു ഞങ്ങള്‍ നല്ലവരാകും,

ജയിച്ചു ഞങ്ങള്‍ മുന്നേറും,

പടുത്തുയര്‍ത്തും ഭാരത മണ്ണില്‍

സമത്വസുന്ദര നവലോകം "

എന്ന മുദ്രാവാക്യവുമായി ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ സംഘടനയായി മാറി.പുഞ്ചിരി മങ്ങുന്ന ബാല്യങ്ങളാണ് ഇന്ന് നമുക്ക് ചുറ്റും ജീവിക്കുന്നത്. കുട്ടികള്‍ക്കിണങ്ങിയ ലോകം എന്ന മഹത്തായ ആശയം ആണ് യു.എന്‍ പോലും മുന്നോട്ട് വെക്കുന്നത്. എന്നാല്‍ അതിര്‍ത്തിയുടെ പേരില്‍ വെടിയുണ്ടകളും ബോംബുകളും വാര്‍ഷിക്കുമ്പോള്‍ അനാഥമാകുന്നത് കുഞ്ഞുങ്ങളാണ്. ഇസ്രയേലും,ഗാസയും, ബര്‍മയുമെല്ലാം ഇതിനുള്ള ഉദാഹരണങ്ങളാണ്. അഭയാര്ഥിത്വത്തിന്‍റെ ഇരയായി അയ്ലന്‍ കുര്‍ദി എന്ന പിഞ്ചു കുഞ്ഞിന്‍റെ ശവശരീരം കടൽ തീരത്ത അടിഞ്ഞപ്പോള്‍ ലോകം തന്നെ കണ്ണുനീര്‍ നനഞ്ഞാണ് ആ കാഴ്ച കണ്ടത്. ലോകം മുഴുവന്‍ ഈ ദുരന്തം ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിച്ചു. എന്നാല്‍ 2017ല്‍ ലോകമനഃസാക്ഷിയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് മൂന്ന് വയസ്സ് പ്രായമുള്ള പിഞ്ചു കുഞ്ഞു നാഫ് നദി ചുംബിച്ചു കിടക്കുന്ന ചിത്രം പുറത്തു വന്നത്. ഭീകരവാദികളും തീവ്രവാദികളും എല്ലാം മതത്തിന്‍റെയും ജാതിയുടെയും പേര് പറഞ്ഞു പരസ്പരം വെട്ടി വെട്ടി തീരുകയാണ്. ഇവിടെ വേണ്ടത് ഹിന്ദുരാഷ്ട്രമൊ, മുസ്ലിംരാഷ്ട്രമൊ, ക്രിസ്ത്യന്‍രാഷ്ട്രമൊ അല്ല, എല്ലാ മതസ്ഥര്‍ക്കും ഒരുപോലെ സമാധാനത്തോടെ വസിക്കാനുള്ള സാഹചര്യമാണ്. അതിനായി മതേതരത്വം ഉയര്‍ത്തിപ്പിടിച്ചു നമുക്ക് ഒന്നിച്ചു നില്‍ക്കാനാവണം. Rടട ന്‍റെ പിന്തുണയോടെ രാജസ്ഥാന്‍റെ തലസ്ഥാനമായ ജയ്പൂരിലെ നടക്കുന്ന അഞ്ചുദിവസത്തെ ഹിന്ദു 'ആത്മീയ സേവനമേള' യില്‍ രാജസ്ഥാൻ നഗരത്തിലെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ വിദ്യാലയത്തിലെയും കുട്ടികളെ പങ്കെടുപ്പിക്കണമെന്നു രാജസ്ഥാന്‍ സംസ്ഥാന പ്രെെമറിസെക്കന്‍ററി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശമുണ്ടായി. ഈ മേളയില്‍ ലൗ ജിഹാദിനെ പറ്റി പരാമര്‍ശിക്കുന്ന ലഘു ലേഖകള്‍ വിതരണം ചെയ്യുകയും ഇന്ത്യയിലാകെ ഭീഷണിപ്പെടുത്തി ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുകയാണ് എന്നും പ്രചരിപ്പിക്കുകയുണ്ടായി. ഓരോ സംസ്ഥാനത്തെയും ഭരണ സ്വാധീനമുപയോഗിച്ചു അവര്‍ വിദ്യാലയങ്ങളില്‍ കടന്നു ചെന്ന് വര്‍ഗീയത പ്രചരിപ്പിക്കുകയാണ്.

ഇന്ത്യന്‍ ചരിത്രകൗണ്‍സില്‍ പിരിച്ചു വിട്ട് ജാതിവ്യവസ്ഥയെ ന്യായീകരിക്കുന്ന സുദര്‍ശന റാവുവിനെ അതിന്‍റെ തലപ്പത്തു വെച്ച് ചരിത്ര നേട്ടങ്ങളെ ഇല്ലാതാക്കി വര്‍ഗീയത പടര്‍ത്തുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്ത്യയിലെ പ്രധാന യൂണിവേഴ്സിറ്റികളിലും ചില സംസ്ഥാനത്തെ പാഠ്യപദ്ധതിയിലും എല്ലാം വന്ന മാറ്റങ്ങള്‍. അറിവിന്‍റെ കേന്ദ്രങ്ങളെ തകര്‍ത്തു സര്‍ഗാത്മകതയും ജനാധിപത്യപരവുമായ ജീവിതങ്ങളെ ഇല്ലാതാക്കുകയാണ്. ജാതിയും മതവും പറഞ്ഞു കുഞ്ഞുങ്ങള്‍ക്കിടയിലും അതിര്‍വരമ്പുകള്‍ സൃഷ്ട്ടിക്കുകയാണിവര്‍. ഹിന്ദുവര്‍ഗീയ വാദികളുടെ കഠാരക്ക് മുന്നില്‍ പൊലിഞ്ഞ കുരുന്നു ജീവനുകള്‍ നിരവധിയാണ്. കാസര്‍ഗോഡ് ജില്ലയിലെ ഫഹദ് എന്ന 11 വയസുക്കാരന്‍, ഹരിയാനയിൽ ട്രെയിന്‍ യാത്രക്കിടെ മുസല്മാനാണ് എന്ന് പറഞ്ഞു കൊലപെടുത്തിയ ജുനൈദ്, ആലപ്പുഴയിലെ അനന്ദു വരെ എത്തി നില്‍ക്കുന്നു.

ഇന്ന് നമ്മുടെ നാട്ടില്‍ കൂണുപോലെ മുളച്ചു പൊന്തുകയാണ് പ്രീ പ്രെെമറി ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍. ഒരു സാധാരണക്കാരന് താങ്ങാനാവുന്നതിലും പതിമടങ്ങിരട്ടിയാണ് ഇത്തരം സ്ഥാപനങ്ങളീടാക്കുന്ന ഫീസുകള്‍. ശിശു സൗഹൃദമല്ലാത്ത പാഠ്യരീതികള്‍ ആണ് ഇത്തരം സ്ഥാപനങ്ങള്‍ സ്വീകരിക്കുന്നത്. ഇതിനെല്ലാം ഉപരി നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ ബഹുഭൂരിപക്ഷവും ഇന്നാരംഭിക്കുന്നത് ജാതിമത സംഘടനകളുടെ കീഴിലാണ്. പണ്ട് നാം കുഞ്ഞിനെ വിദ്യാലയത്തില്‍ ചേര്‍ക്കാന്‍ കൊണ്ട് ചെല്ലുമ്പോള്‍ അവിടെ അദ്ധ്യാപകര്‍ ആദ്യം ചോദിക്കുന്നത് കുട്ടിയുടെ പേരാണെങ്കില്‍ ഇന്നത് ജാതിയിലേക്കും മതത്തിലേക്കും മാറിയിരിക്കുന്നു. ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ക്കിടയില്‍ ചെറുപ്പത്തിലെ ജാതിയുടെയും മതത്തിന്‍െറയും വര്ണത്തിന്‍റേയും ഒക്കെ അടിസ്ഥാനത്തില്‍ അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചാല്‍ വരാനിരിക്കുന്ന വിപത് വളരെ വലുതാണ്.കേരളം നേടിയ സാംസ്കാരിക നേട്ടങ്ങള്‍ മതേതരത്ത നേട്ടങ്ങള്‍ തുടങ്ങിയവയുടെ നാശം അതിവിദൂരമല്ല.

ഇന്ന് നമ്മുടെ പൊതുവിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങളാകുകയാണ്. പതിനായിരക്കണക്കിന് കുട്ടികളാണ് ഈ അധ്യയന വര്ഷം പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് കടന്ന് വന്നത്. കാരണം മികവിന്‍റെ കേന്ദ്രങ്ങളാകുന്ന പൊതുവിദ്യാലയങ്ങളില്‍ നിലനില്‍ക്കുന്ന ശിശു സൗഹൃദ പാഠ്യപദ്ധതിയാണ്. ശിശു സൗഹൃദ വിദ്യാഭ്യാസത്തിന്‍റെ അനിവാര്യതയും അതിന്‍റെ പ്രായോഗികതയും കേരളത്തെ ഓര്മപെടുത്തിയതിലും യാഥാര്‍ഥ്യമാകുന്നതിലും ബാലസംഘമാണ് നേതൃപരമായ പങ്ക്വഹിച്ചത്.ഏറ്റവും കൂടുതല്‍ നിരക്ഷരരുള്ള രാജ്യമാണ് ഇന്ത്യ. കോടിക്കണക്കിനു കുട്ടികള്‍ അക്ഷരവെളിച്ചം അന്യമായി ജീവിക്കുന്ന ഇന്നും നമ്മുടെ രാജ്യത്ത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ് കേരളം. എല്ലാ കുട്ടികള്‍ക്കും സൗജന്യവും സാര്‍വര്‍ത്തികവുമായി വിദ്യാഭ്യാസം നല്‍കുന്നു. പാഠപുസ്തകങ്ങളും, യൂണിഫോമുകളും, ഉച്ചഭക്ഷണവും നല്‍കുന്നു.നല്ല ചിന്താ ശേഷിയും ചരിത്രബോധവും ശാസ്ത്രബോധവും ഉള്ള സാമൂഹിക പ്രതിബദ്ധതയുള്ള പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ പൊതുവിദ്യാലയങ്ങള്‍ കരുത്തു പകരുന്നു. ആയതിനാല്‍ സാംസ്കാരികതനിമയാര്‍ന്ന മാതൃഭാഷയില്‍ നിന്നും അന്യവത്കരിച്ചു കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങളെക്കാള്‍ നല്ലത് കളിച്ചും ചിരിച്ചും പാഠപുസ്തകങ്ങളിലൂടെ അറിവ് സ്വായത്തമാക്കാന്‍ കഴിയുന്ന പൊതുവിദ്യാലയങ്ങളാണ്.


കുട്ടികള്‍ക്കുള്ളതെല്ലാം പറയാനും അവയെല്ലാം കേള്‍ക്കാനും ആളുള്ളൊരു നാട്...
കുട്ടികളുടെ മേഖലയിലെ നവകേരളത്തിന്‍റെ ഇടപെടലുകള്‍ ലോകമാകെ നിരീക്ഷിക്കുന്നു. കുട്ടികള്‍ക്ക് സൗജന്യ ചികിത്സ, രക്ഷിതാക്കളില്ലാത്തവര്‍ക്ക് കരുതലായി സ്നേഹപൂര്‍വ്വം,
കുട്ടികള്‍ക്കൊപ്പം കളിച്ചും രസിച്ചും ശിിിശു സൗഹ്യദ പോലീസ് സ്റ്റേഷനുകള്‍, ബാലനിധി, കിഡ്സ് ഗ്ലൗ, ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ... ഒറ്റപ്പെട്ടതൊഴികെ സജീവമായ ശിശുക്ഷേമ സ്ഥാപനങ്ങള്‍... പറയാനേറെയുണ്ട്..... തേങ്ങുന്ന ഇന്ത്യന്‍ ബാല്യം താങ്ങായി നവകേരളം. ഡിസംബർ 28ന് കേരള സംസ്ഥാനത്താകെ ഏരിയ കേന്ദ്രങ്ങളിൽ ആയിരത്തിൽപരം കുട്ടികൾ പങ്കെടുുക്കുന്ന വർണ്ണ ശബളമായ ഘോഷയാത്രകൾ നടക്കും.അണിചേരുക കുട്ടികള്‍ക്കൊപ്പം....