test

തെരുവിലെ ശരീരങ്ങൾക്ക്

Hrithul kumar

തെരുവിലെ ശരീരങ്ങൾക്ക്

തെരുവുകളിൽ പിഞ്ചു ബാല്യം
കൈകൾ നീട്ടുന്നു...
ഹോട്ടലുകളിൽ ചിലയിടത്താ
കൈകളെച്ചിലുകൾ പെറുക്കി
വിശപ്പടക്കുന്നു...
തോക്കു ചൂണ്ടുന്നു
നെഞ്ചുകളിലേക്ക്
പൊട്ടിക്കരയുന്നു
പിഞ്ചു ബാല്യങ്ങൾ
ബോംബുകൾക്കിടയിൽ
പിറക്കുന്നു നിത്യവും
നഷ്ടപ്പെടുന്നു,നഷ്ടപ്പെടുത്തുന്നു
തൻ സ്വർഗമെല്ലാം...
ദേവീതൻ പ്രതിഷ്ഠക്കു മുൻപിൽ
ചോര തെറിക്കുന്നു
കാമവെറികളിൽ
പിച്ചിച്ചീന്തപ്പെടുന്നു
പിഞ്ചുബാലികതൻ ശരീരം
മതം വേലികൾക്കുള്ളിൽ
തളയ്ക്കുന്നു...
അക്ഷരാങ്ങളാട്ടി നിർത്തപ്പെടുന്നു
കണ്ണു ചൂഴ്ന്ന്, കരളു പിഴുത്
കാലുവെട്ടി കൈകൾ കെട്ടി
ഭയപ്പെടുത്തുന്നു കാട്ടാളന്മാർ
തെരുവുകളിൽ പിഞ്ചു ബാല്യം
കൈനീട്ടുന്നു...
വീഴുന്നു ചില്ലറകൾ
കാട്ടാളന്മാർ തൻ കൈത്തണ്ടയിൽ
വേസ്റ്റുബിന്നുകളിൽ
തപ്പുന്നു കൈകൾ
പിഞ്ചു കൈകൾ
രുചിയറിഞ്ഞു കഴിക്കുന്നു
ബിന്നുകളിലെ ബിരിയാണികൾ...
പ്ലാസ്റ്റിക് കവറുകളിൽ
വഴിവക്കുകളിൽ വന്നു വീഴുന്നു
പിഞ്ചു ബാല്യം...
അമ്മത്തൊട്ടിലുകൾ നിറയുന്നു
അനാഥാലയങ്ങൾ പെരുകുന്നു...
തെരുവുകളിൽ കൈകൾ
നിറയുന്നു ആരാർക്കും വേണ്ടാത്ത
മാംസപിണ്ഡക്കളായ്...
എവിടെയൊക്കെയോ
തളരുന്നു പിഞ്ചുകൈകൾ
മരിക്കുന്നു ചിരികൾ
ഹൃദയം കിതക്കുന്നൊരൊച്ച കേൾക്കാം മുറവിളിയൊച്ചകൾ
എവിടേക്കു പാഞ്ഞുപോകും
എവിടേക്കു പോയി
ഞാൻ തിരയും
തെരുവുകളിൽ പിഞ്ചുബാല്യം
കൈ നീട്ടുന്നു ...
സ്നേഹം തരൂ...
ഒരിത്തിരി സ്നേഹം തരൂ...
എവിടെവിടെന്റെ കുട്ടികളെന്റെ
ഹൃദയമേ...
അവിടുണ്ട് പ്രിയ മിത്രമേ...
തെരുവിൽ കിടന്നു കരയുന്നു
ആർത്തുവിളിക്കുന്നു
ചിലയിടങ്ങളിൽ
മതം കെട്ടിയിട്ടുന്നു
വാതിലുകളടക്കപ്പെടുന്നു
വലിച്ചെറിയപ്പെടുന്നു
കൈകൾ നീട്ടുന്നു
വിയർക്കുന്നു
ഞെട്ടിയുണരുന്നു
ദുർസ്വപ്നങ്ങളിൽ
ജീവിത നിത്യസത്യങ്ങളിൽ...
-എ.കെ.ഋതുൽ കുമാർ