test

തേറ്റ

ANUSHA P

ഉണങ്ങി തീരാറായ രാത്രി
ഒഴിഞ്ഞ മാളങ്ങളിലൂടെ
ഇഴഞ്ഞുനീങ്ങുന്നുണ്ട്.
ഇടയ്ക്ക്;
കണ്ണിലെ ചത്തുപോയ ആറിൽ
മീൻ പിടിക്കാനെത്തുന്ന
മുക്കുവർ.
അടർന്ന പീളകളിലെവിടെയോ കൊളുത്തിന്റെ തിളക്കം.
അതിനിടയിൽ,
വെയിലിന്റെ പേറെടുക്കുവാൻ വന്ന പേറ്റിച്ചിയുടെ കൈകളിൽ
ഉണങ്ങിയ ചോരപ്പാടുകൾ
തഴമ്പിച്ചു നിന്നു.