test

യാത്ര

AMAL DARSH

സങ്കടങ്ങളെ ഒരു ബലൂണിൽ

ഊതി നിറച്ച് പറപ്പിച്ചു.

ഓർമ്മകളെ 

ഒരു ചവറ്റുകൊട്ടയിൽ മൂടി.

എതിർപ്പുകളെ ഒരു

കവിതയാക്കി. 

ആഗ്രഹങ്ങളെ

മാനം മുട്ടുന്ന പട്ടമാക്കി.

അസമയങ്ങളിലെ

നക്ഷത്രത്തെ കാണാൻ

അവൾ നടന്നു തുടങ്ങി.