test

കുട്ടികളും നിയമങ്ങളും

എല്ലാവിധ ചൂഷണത്തിനും ദ്രോഹപരമായ സാഹചര്യങ്ങള്‍ക്കും എതിരെ രക്ഷ നേടാനുള്ള അവകാശം കുട്ടികള്‍ക്കുണ്ട്.  കുട്ടികള്‍ക്ക്  നിയമ സഹായമോ, സംരക്ഷണമോ വേണ്ടി വന്നേയ്ക്കാം. ഇത്തരം അത്യാവശ്യ നിയമ നടപടി നിരസിക്കുക വഴി നാം ഒരു പൊതുവായ തെറ്റ് ചെയ്യുകയാണ്.

നിങ്ങളോട് തന്നെ ചോദിക്കുക – കുടുംബം/സമുദായം/ സമൂഹം/ ശക്തമായ കൂട്ടു‍‍കെട്ട് എന്നിവരില്‍ നിന്നുണ്ടാകുന്ന വിസമ്മതത്തോടോ ശകാരത്തോടോ ഉള്ള ഭയത്തിന് സാമൂഹ്യ നീതിയേക്കാള്‍ പ്രാധാന്യമുണ്ടോ?

2003-ല്‍ കര്‍ണാല്‍ ജില്ലയിലെ ഒരു ഗ്രാമത്തിലെ 5 പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്ത 2 കുട്ടികളെ വിവാഹമെന്ന കച്ചവടത്തില്‍ ഏര്‍‍പ്പെടുന്നതില്‍ നിന്ന് തടഞ്ഞു. അവര്‍ ആ വിവാഹത്തെ തടയുന്നതിന് മനസ്സിനെ പാകമാക്കിയെടുത്തു. ഈ കച്ചവടത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ അവരുടെ സ്കൂള്‍ അദ്ധ്യാപകന്‍ സഹായിക്കുകയും ചെയ്തു. പ്രതിശ്രുതവരന്‍റെയും വധുവിന്‍റെയും കുടുംബത്തില്‍ നിന്നും ഗ്രാമത്തിലെ മുതി‍ര്‍ന്നവരില്‍ നിന്നും മുഴുവന്‍ സമൂഹത്തില്‍ നിന്നും വളരെ ശക്തമായ പ്രതിരോധം ഉണ്ടായിരുന്നു. അതിന് പുറമെ ആ പെണ്‍കുട്ടികള്‍ക്ക് ഭീഷണികളും ലഭിച്ചിരുന്നു. ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതില്‍ നിന്ന് പിന്‍തിരിയാന്‍ അവരുടെ സ്വന്തം കുടുംബത്തില്‍ നിന്നും തന്നെ ശ്രമങ്ങളുണ്ടായി. തുടക്കത്തില്‍ പോലീസ് സഹായിക്കാന്‍ മുന്നോട്ട് വരുകയോ കുറ്റവാളികളെ പിടികൂടാനോ തയ്യാറായില്ല. മറ്റെല്ലാശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ ആ സ്കൂള്‍ അദ്ധ്യാപകന്‍ സഹായം ചോദിച്ച് കൊണ്ട് പ്രാദേശികമാധ്യമങ്ങള്‍ക്ക് കത്തെഴുതി. അവസാനം പോലീസ് ആ വിവാഹം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാകുകയും കുറ്റവാളികളെ പിടികൂടുകയും ചെയ്തു. അനുകരണീയമായ ഈ ധീരതയ്ക്കും അസാധ്യമെന്ന് കരുതിയതിനെതിരെ പോരാടിയതിനും ഈ അഞ്ചുകുട്ടികളെ ധീരതയ്ക്കുള്ള അവാര്‍ഡ് നല്കി ആദരിച്ചു. ഈ സംഭവത്തില്‍ അദ്ധ്യാപകന്‍റെ പങ്ക് വളരെ നിര്‍ണ്ണായകമായിരുന്നു. അദ്ധ്യാപകന്‍റെ സഹായമില്ലായിരുന്നെങ്കില്‍ കുട്ടികള്‍ക്ക് സമൂഹത്തെ കൊണ്ട് ഈ കര്‍ത്തവ്യം നിര്‍വ്വഹിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു. വാസ്തവത്തില്‍ അദ്ധ്യാപകന്‍ സ്വന്തം ജോലിയെ മാത്രമല്ല സ്വന്തം ജിവനെയും പണയം വെച്ചാണ് ഇത് ചെയ്തത്. എന്നാല്‍ കുട്ടികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നീതിക്കും അര്‍പ്പണബോധത്തിനുമുള്ള അന്വേഷണം അയാളെ ഈ പ്രവര്‍ത്തിയിലേയ്ക്ക് നയിച്ചു.

ചുവടെ കൊടുത്തിരിക്കുന്ന ചില നടപടികള്‍ സ്വീകരിക്കുകവഴി നിങ്ങള്‍ക്കും ഒരു പക്ഷെ നിയമനടപടി ലഭ്യമാക്കാന്‍ കഴിയും.

  • പോലീസിനെയോ ചൈല്‍ഡ് ലൈനിനെയോ വിവരമറിയിക്കുക.
  • ചൈല്‍ഡ് ലൈന്‍ കുട്ടികള്‍ക്ക് ബോധവല്‍ക്കരണവും നിയമസേവനങ്ങളും നല്‍കുന്നു എന്ന് ഉറപ്പ് വരുത്തുക.
  • സാമൂഹിക സഹകരണം ലഭ്യമാക്കുക.
  • അവസാനത്തെ ആശ്രയം എന്ന നിലയില്‍ മാത്രം പത്രമാധ്യമങ്ങളെ വിവരമറിയിക്കുക.
  • നിങ്ങളുടെ നിയമങ്ങള്‍ അറിയുക.

അടിസ്ഥാനനിയമങ്ങള്‍ അറിയുന്നതും കുട്ടികളെ സംരക്ഷിക്കുന്ന അവകാശങ്ങളെപ്പറ്റി മനസ്സിലാക്കുന്നതും വളരെ പ്രധാനമാണ്. അവകാശങ്ങളെയും ലഭ്യമായ നിയമസംരക്ഷണത്തെയും പറ്റി മനസ്സിലാക്കിയിരുന്നാല്‍ മാത്രമെ ഒരു കുട്ടിയെയോ അവളുടെയോ അവന്‍റെയോ രക്ഷകര്‍ത്താക്കളെയോ സംരക്ഷകനെയോ അല്ലെങ്കില്‍ സമൂഹത്തെയോ നിയമനടപടികളെപ്പറ്റി ബോധ്യപ്പെടുത്തുവാന്‍ സാധിക്കുകയുള്ളൂ. ചില സമയത്ത് പോലീസിനും/ഭരണാധികാരികള്‍ക്കും വരെ ഇത് ബുദ്ധിമുട്ടായിവരും. നിങ്ങള്‍ നിയമങ്ങള്‍ അറിഞ്ഞിരിക്കുന്നത് അവരോട് കൂടുതല്‍ ശക്തമായി ഇടപെടാന്‍ നിങ്ങളെ സഹായിക്കും.

ലിംഗഭേദം - തിരഞ്ഞുള്ള ഗര്‍ഭം അലസിപ്പിക്കല്‍, ഭ്രൂണഹത്യശിശുഹത്യ

ലിംഗഭേദം തിരഞ്ഞുള്ള ഗര്‍ഭം അലസിപ്പിക്കലില്‍ ഏര്‍‍പ്പെട്ടിട്ടിരിക്കുന്ന ഒരു വ്യക്തിക്കെതിരെ നിയമനടപടി എടുക്കാനുള്ള പ്രധാന നിയമമാണ് ഗര്‍ഭസ്ഥരോഗ നിര്‍ണ്ണയ വിദ്യകള്‍ (നിയന്ത്രണവും ദുരുപയോഗം തടയലും) നിയമം 1994.

  • പെണ്‍ഭ്രൂണഹത്യയിലേയ്ക്ക് നയിക്കുന്ന ഭ്രൂണത്തിന്‍റെ ലിംഗഭേദം നിര്‍ണ്ണയിക്കുന്ന ഗര്‍ഭസ്ഥരോഗനിര്‍ണ്ണയ വിദ്യകളുടെ ദുരുപയോഗവും പരസ്യവും ഈ നിയമം തടയുന്നു.
  • ഈ നിയമം പ്രസവത്തിന് മുന്‍പുള്ള രോഗ നിര്‍ണ്ണയ വിദ്യകള്‍ അനുവദിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. അംഗീകാരമുള്ള സ്ഥാപനങ്ങള്ക്ക് ചില നിബന്ധനകള്‍ക്ക് വിധേയമായി മാത്രം ചില പ്രത്യേക പാരമ്പര്യ തകരാറുകളും വൈകല്യങ്ങളും കണ്ടെത്താനായി ഇത്തരം വിദ്യകള്‍ ഉപയോഗിക്കാം. നിയമം അനുശാസിക്കുന്ന നിര്‍‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയും ഇതില്‍ പറഞ്ഞിട്ടുണ്ട്.
  • ആരെങ്കിലും സമര്‍പ്പിച്ച പരാതി ആദ്യം ബന്ധപ്പെട്ട അധികാരിക്ക് 30 ദിവസത്തിനകം ശരിയായ നടപടിഎടുക്കുന്നതിനും കോടതിക്ക് മുന്‍പില്‍ പരാതികൊണ്ട് വരുന്നതിനുമുള്ള ഉദ്ദേശത്തോടെയും ‍കൊടുക്കേണ്ടതാണ്.

ഈ നിയമത്തിന് പുറമെ ഇന്ത്യന്‍ ശിക്ഷാനിയമം 1860 ലെ ചുവടെ കൊടുത്തിരിക്കുന്ന വകുപ്പുകളും പ്രധാനമാണ്.

  • ഒരു വ്യക്തിയാല്‍ മരണം സംഭവിക്കുമ്പോള്‍ (വകുപ്പ് 299 ഉം വകുപ്പ് 300 ഉം)
  • ഗര്‍ഭിണിയായ സ്ത്രീ ചാപിള്ളയെ പ്രസവിക്കുന്നതിന് സ്വമേധയാ കാരണക്കാരിയാകുമ്പോള്‍ (വകുപ്പ് 312)
  • ഗര്‍ഭസ്ഥശിശു ജീവനോടെ ജനിക്കുന്നത് തടയുകയോ അല്ലെങ്കില്‍ ജനനശേഷം മരണത്തിന് കാരണമായി തീരുന്ന പ്രവര്‍ത്തി ചെയ്യുന്നെങ്കില്‍ (വകുപ്പ് 315)
  • ഗര്‍ഭസ്ഥശിശുവിന്‍റെ മരണത്തിന് കാരണമായിതീരുന്നത് (വകുപ്പ് 316)
  • 12 വയസ്സിന് താഴെയുള്ള കുട്ടികളെ വിവസ്ത്രരായി പ്രദര്‍ശിപ്പിക്കുന്നതോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് (വകുപ്പ് 317)
  • ഒരു കുഞ്ഞിന്‍റെ ജനനം മറച്ച് വയ്ക്കുന്നതിന് അവന്‍റെയോ അവളുടെയോ ശരീരം രഹസ്യമായി മറവ് ചെയ്യുന്നത് (വകുപ്പ് 318)

ഈ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ 2 വര്‍ഷം മുതല്‍ ജീവപര്യന്തം വരെയോ അല്ലെങ്കില്‍ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആകാം.

ശൈശവ വിവാഹം

ശൈശവ വിവാഹം തടയല്‍ നിയമം 1929 നിര്‍വചിക്കുന്നത് ശിശു എന്നാല്‍ വകുപ്പ് 2 (എ) പ്രകാരം ആണ്‍കുട്ടിയെങ്കില്‍ 21 വയസ്സില്‍ താഴെയും പെണ്‍കുട്ടിയെങ്കില്‍ 18 വയസ്സില്‍ താഴെയും എന്നാകുന്നു.
ഈ നിയമപ്രകാരം ഒരു പാട് പേര്‍ ശൈശവവിവാഹം അനുവദിക്കുന്നത് കൊണ്ടോ കരാറിലേര്‍‍പ്പെടുന്നത് കൊണ്ടോ നിര്‍വ്വഹിക്കുന്നത് കൊണ്ടോ ഉള്‍‍പ്പെടുന്നത് കൊണ്ടോ ശിക്ഷിക്കപ്പെടാം.

  • ശിശുവിവാഹത്തിനായി കരാറിലേര്‍‍പ്പെടുന്ന ഒരു പുരുഷന്‍ അവന്‍റെ പ്രായം 18 വയസ്സില്‍ കൂടുതലും 21 വയസ്സില്‍ താഴെയുമാണെങ്കില്‍ അയാള്‍ 15 ദിവസം വരെ നീളാവുന്ന വെറും തടവിനോ അല്ലെങ്കില്‍ 1000 രൂപവരെയുള്ള പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷിക്കപ്പെടാം. (വകുപ്പ് 3)
  • ശിശുവിവാഹത്തിനായി കരാറിലേര്‍‍പ്പെടുന്ന 21 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള പുരുഷന്‍റെ ശിക്ഷ മുന്ന് മാസം വരെ നീളാവുന്ന തടവും പിഴയും കൂടിയായിരിക്കും (വകുപ്പ് 4)
  • ശിശുവിവാഹം നിര്‍വ്വഹിക്കുകയോ സംഘടിപ്പിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിയ്ക്ക് അതൊരു ശിശിവിവാഹമായിരുന്നോ എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു എന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലായെങ്കില്‍ അയാള്‍ക്കുള്ള ശിക്ഷ 3 മാസം വരെ നീളാവുന്ന തടവും പിഴശിക്ഷയും കൂടിയായിരിക്കും (വകുപ്പ് 5)
  • ശിശുവിവാഹത്തെ അനുവദിക്കുകയോ ശ്രദ്ധയില്ലായ്മകൊണ്ട് പരാജയപ്പെടുകയോ അല്ലെങ്കില്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെങ്കിലും പ്രവര്‍ത്തി ചെയ്യുന്ന രക്ഷകര്‍ത്താവോ സംരക്ഷകനോ ശിക്ഷിക്കപ്പെടാം (വകുപ്പ് 6)

ശൈശവ വിവാഹം നിര്‍ത്തലാക്കാന്‍ സാധിക്കുമോ?

1929 ലെ ശൈശവ വിവാഹ നിയന്ത്രണ നിയമ പ്രകാരം തീരുമാനിക്കപ്പെട്ടതോ നടക്കാന്‍ പോകുന്നതോ ആയ ശൈശവവിവാഹത്തിനെതിരെ പോലീസിന് ആരെങ്കിലും പരാതി കൊടുത്താല്‍ അത് നിര്‍ത്തിവയ്ക്കാന്‍ സാധിക്കും. പോലീസ് അന്വേഷണം നടത്തി വിവരം മജിസ്ട്രേറ്റിന്‍റെ മുന്നിലെത്തിക്കും. മജിസ്ട്രേറ്റ് ഒരു നിയന്ത്രണ ഉത്തരവ് ഇറക്കുന്നു. ഉത്തരവ് വിവാഹം നിര്‍ത്തിവയ്ക്കാനുള്ളതാണ്. ആരെങ്കിലും കോടതി ഉത്തരവ് അനുസരിക്കാതിരിക്കുകയാണെങ്കില്‍ അവര്‍ 3 മാസം തടവിനോ അല്ലെങ്കില്‍ 1000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷാര്‍ഹരാണ്. ഏതൊരു ശൈശവവിവാഹവും വിവാഹാഘോഷത്തിന് മുമ്പേ നിര്‍ത്തലാക്കിപ്പിക്കണം.

എന്തുകൊണ്ടെന്നാല്‍ നിയമപ്രകാരമുള്ള കുറഞ്ഞ പ്രായം തെറ്റിച്ചുകൊണ്ട് നടക്കുന്ന ഏതൊരു വിവാഹം സ്വയം സാധുവോ ഇല്ലാതാവുകയോ അയോഗ്യമോ ആയിതീരുന്നില്ല.

ബാലവേല

കുട്ടികളെ (തൊഴിലിന് പണയപ്പെടുത്തല്‍) നിയമം 1933 പ്രഖ്യാപിക്കുന്നത് ന്യായമായ വേതനത്തിനല്ലാതെ, ഒരു രക്ഷകര്‍ത്താവോ സംരക്ഷകനോ 15 വയസ്സില്‍ താഴെപ്രായമുള്ള കുട്ടിയെ പണത്തിനോ നേട്ടങ്ങള്‍ക്ക് വേണ്ടിയോ തൊഴിലിനായി പണയം വയ്ക്കുന്നത് നിയമവിരുദ്ധവും അസാധുവുമാണെന്നാണ്. കൂടാതെ ഇത്തരത്തിലുള്ള രക്ഷകര്‍ത്താക്കള്‍ക്കും സംരക്ഷകനുമൊപ്പം ആര്‍ക്കണോ തൊഴിലിനായി പണയപ്പെടുത്തിയിരിക്കുന്നത് ആ തൊഴില്‍ദായകനും ഈ നിയമപ്രകാരം ശിക്ഷാര്‍ഹനാണ്.
ജാമ്യതൊഴില്‍ വ്യവസ്ഥ (നിരോധന)നിയമം, 1976 പ്രകാരം കടം തിരിച്ചടയ്ക്കുന്നതിനായി ഒരു വ്യക്തിയെകൊണ്ട് നിര്‍ബന്ധിച്ച് ജാമ്യം നിര്‍ത്തിജോലിചെയ്യിപ്പിക്കുന്നത് തടയുന്നു. ഈ നിയമപ്രകാരം തൊഴില്‍ സംബന്ധമായ എല്ലാ കടബാധ്യതാകരാറുകളും ഇല്ലാതാക്കപ്പെടുന്നു. ഈ നിയമം ഏതൊരു പുതിയ ജാമ്യവ്യവസ്ഥ കരാറിനെയും തടയുന്നതിനൊപ്പം ജാമ്യതൊഴിലാളികള്‍ ഏത് കടം നികത്താന്‍ വേണ്ടിയാണോ ജാമ്യതൊഴില്‍ ചെയ്തത് ആ കടത്തില്‍ നിന്നും അവരെ മുക്തരാക്കുന്നതുമായിരിക്കും. ഒരു വ്യക്തിയോട് ജാമ്യതൊഴിലാളിയെ നല്‍കാന്‍ നിര്‍ബന്ധിക്കുന്നത് ഈ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. തന്‍റെ കുട്ടിയെ പണയം വച്ചോ അല്ലെങ്കില്‍ മറ്റൊരു കുടുംബാംഗത്തെ ജാമ്യതൊഴിലാളിയാക്കി ജോലി ചെയ്യിപ്പിക്കുന്ന രക്ഷകര്‍ത്താവിനുള്ള ശിക്ഷയും ഈ നിയമത്തില്‍ ഉള്‍‍പ്പെടുന്നു.
ബാലവേല (നിരോധനവും നിയന്ത്രണവും) നിയമം 1986, കഠിനാധ്വാനം ആവശ്യമായി വരുന്ന ചില മേഖലകളില്‍ 14 വയസ്സില്‍ താഴെപ്രായമുള്ള കുട്ടികള്‍ ജോലിയെടുക്കുന്നതിനെ തടയുകയും മറ്റ് ചില മേഖലകളിലുള്ള കഠിനാധ്വാനം ആവശ്യമില്ലാത്ത ജോലിചെയ്യുന്നതിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.
ജുവനൈല്‍ നീതി (കുട്ടികളുടെ പരിപാലനവും സുരക്ഷയും) നിയമം 2000. ഈ നിയമത്തിലെ വകുപ്പ് 24 പ്രകാരം കഠിനമായ തൊഴില്‍ ചെയ്യിപ്പിച്ചശേഷം കുട്ടികളെ അടിമകളാക്കി സൂക്ഷിച്ചും അവരുടെ വേതനത്തെ സ്വന്തം നേട്ടത്തിനായി കൈക്കലാക്കുകയും ചെയ്യുന്നവര്‍ ശിക്ഷാര്‍ഹരാകുന്നു.
ബാലവേല നിരോധിക്കുകയും അല്ലെങ്കില്‍ ബാലതൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നതിനും അങ്ങനെ ചെയ്യുന്ന തൊഴില്‍ ദാതാക്കളെ പിടികൂടാന്‍ ഉപയോഗിക്കുന്ന മറ്റു തൊഴില്‍ നിയമങ്ങളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു.

                                                                               

  • വ്യവസായശാലാനിയമം, 1948
  • തോട്ടം തൊഴില്‍ നിയമം, 1951
  • ഖനി നിയമം, 1951
  • കപ്പല്‍ വ്യാപാര നിയമം, 1958
  • തൊഴില്‍ പരിശീലകരുടെ നിയമം, 1961
  • വാഹന ഗതാഗത തൊഴിലാളി നിയമം, 1961
  • ബീഡി, സിഗരറ്റ് തൊഴിലാളി (തൊഴില്‍ വ്യവസ്ഥ) നിയമം, 1966
  • പശ്ചിമ ബംഗാള്‍ കടകളും സംരഭങ്ങളും നിയമം 1963

ബലാത്സംഗത്തിനുള്ള പരമാവധി ശിക്ഷ 7 വര്‍ഷം തടവാണ്. എന്നാല് 12 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെയോ അല്ലെങ്കില്‍ ബലാത്സംഗം ചെയ്ത വ്യക്തി ഒരു അധികാരിയാണെങ്കില്‍ (ആശുപത്രി, കുട്ടികളുടെ അഭയകേന്ദ്രം, പോലീസ് സ്റ്റേഷന്‍ തുടങ്ങിയവയുടെ) ശിക്ഷ ഇതിനേക്കാള്‍ വലുതായിരിക്കും.
എങ്കിലും ആണ്‍കുട്ടികളെ ബലം പ്രയോഗിച്ച് ലൈംഗിക പ്രവര്‍ത്തികള്‍ ചെയ്യിക്കുന്നതും ബലാത്സംഗമാണ്. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള ബലാത്സംഗനിയമത്തില്‍ ഇത് ഉള്‍‍ക്കൊള്ളിക്കപ്പെട്ടിട്ടില്ല. ഇവിടെ ആണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക മാനഹാനിക്കെതിരെയോ അവരെ ദുരുപയോഗം ചെയ്യുന്നതിനെതിരെയോ പ്രത്യേകനിയമനിര്‍മ്മാണം നടത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 377 ല്‍ ഇത്തരം പ്രവര്‍ത്തികളെ പ്രകൃതിവിരുദ്ധകുറ്റകൃത്യങ്ങളില്‍ ഉള്‍‍പ്പെടുത്തിയിരിക്കുന്നു.

കുട്ടികളെ കടത്തല്‍

കുട്ടികളുടെ കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ലഭ്യമായ നിയമത്തിന്റെ ചട്ടക്കൂടിനെ സംബന്ധിച്ച് താഴെ പ്രതിപാദിക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം, 1860

  • ചതി, വഞ്ചന, തട്ടികൊണ്ട് പോകല്‍, അന്യായമായ തടങ്കല്‍, കുറ്റകരമായ ഭീഷണി, പ്രായപൂര്‍ത്തിയാകാത്തവരെ കൂട്ടിക്കൊടുക്കല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അസാന്മാര്‍ഗ്ഗികപ്രവര്‍ത്തികള്‍ക്കായി വാങ്ങുകയും വില്‍ക്കുകയും ചെയ്യുക.
  • ജുവനൈല്‍ നീതി (കുട്ടികളുടെ പരിപാലനവും സുരക്ഷയും) നിയമം, 2000
  • ഈ നിയമം കടത്തപ്പെട്ട കുട്ടികളുടെ സുരക്ഷയും പരിപാലനവും ഉറപ്പ് വരുത്തുകയും അവരുടെ കുടുംബത്തിനും സമൂഹത്തിനും അവരെ തിരിച്ച് നല്കുകയും അവരുടെ പുനരധിവാസം ഉറപ്പുവരുത്തുകയും ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

കുട്ടികളുടെ കടത്തുമായി ബന്ധപ്പെട്ട് കുറ്റവാളികളെ പിടികൂടുന്നതിനായി ഉപയോഗിക്കുന്ന പ്രത്യേകവും പ്രാദേശികവുമായ നിയമങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  • ആന്ധ്രാപ്രദേശ് ദേവദാസി (സമര്‍പ്പണ നിരോധന) നിയമം 1988 അല്ലെങ്കില്‍ കര്‍ണ്ണാടക ദേവദാസി (സമര്‍പ്പണ നിരോധന) നിയമം, 1982
  • ബോംബൈ യാചന നിരോധന നിയമം, 1959
  • ജാമ്യതൊഴില്‍ വ്യവസ്ഥ (നിരോധന)നിയമം, 1976
  • ബാലവേല നിരോധനവും നിയന്ത്രണവും നിയമം, 1986
  • ശൈശവവിവാഹം തടയല്‍ നിയമം, 1929
  • രക്ഷകര്‍തൃസ്ഥാനവും കുട്ടികളും നിയമം, 1956
  • അസാന്മാര്‍ഗ്ഗികപ്രവര്‍ത്തികള്‍ (തടയല്‍) നിയമം, 1986
  • വിവരസാങ്കേതിക വിദ്യാ നിയമം, 2000
  • വ്യാജ ലഹരി-മയക്ക് മരുന്ന് കച്ചവട നിരോധന നിയമം, 1988
  • പട്ടികജാതി പട്ടികവര്‍ഗ്ഗ (അതിക്രമം തടയല്‍) നിയമം 1989
  • മുനുഷ്യാവയവം മാറ്റി വെയ്ക്കല്‍ നിയമം 1994

 

ശാരീരിക ശിക്ഷ

വിദ്യാലയങ്ങളിലെ ശാരീരിക ശിക്ഷ നിരോധിക്കുന്നതിന് ആവശ്യമായ കേന്ദ്ര നിയമങ്ങളൊന്നും ഇവിടെ നിലവിലില്ല. എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ ഇത് തടയുന്നതിനായി നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കുട്ടികളെ അധിക്ഷേപം ചെയ്യുന്നതിനെതിരെയുള്ള നിയമ നിര്‍മ്മാണത്തിലാണ്. ഇത് ശാരീരിക ശിക്ഷയെ കുട്ടികള്‍‍ക്കെതിരെയുള്ള ഒരു കുറ്റമായി കണക്കാക്കുന്നു. ഈ നിയമം നിലവില്‍ വരുന്നത് വരെ ഏത് നിയമമാണോ ലഭ്യമായത് അത് ഉപയോഗിക്കണം.

ശാരീരിക ശിക്ഷ നിരോധിക്കുകയോ തുടരുകയോ ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങള്‍

സംസ്ഥാനങ്ങള്‍

ശാരീരിക ശിക്ഷ (നിരോധിച്ചു/ തുടരുന്നു

നിയമം / തീരുമാനം

തമിഴ് നാട്

നിരോധിച്ചു

തെറ്റ് തിരുത്തുന്നതിന്‍റെ ഭാഗമായുള്ള മാനസികവും ശാരീരികവുമായ പീഡനം വിദ്യാഭ്യാസ ചട്ടങ്ങളിലെ ചട്ടം 51-ന്‍റെ ഭേദഗതിയിലൂടെ 2003 ജൂണില്‍ തമിഴ് നാട്ടില്‍ ശാരീരിക ശിക്ഷ നിരോധിച്ചു.

ഗോവ

നിരോധിച്ചു

ഗോവ കുട്ടികളുടെ നിയമം 2003 പ്രകാരം ഗോവയിലെ ശാരീരിക ശിക്ഷ നിരോധിച്ചു.

പശ്ചിമ ബംഗാള്‍

നിരോധിച്ചു

കല്‍ക്കട്ട ഹൈക്കോടതിയില്‍ വക്കീല്‍ തപസ് ബന്‍ജ ഫയല്‍ ചെയ്ത ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി 2004 ഫെബ്രുവരിയില്‍ പശ്ചിമ ബംഗാളിലെ സ്കൂളുകളിലെ ചൂരല്‍ പ്രയോഗം നിയമ വിരുദ്ധമാണെന്ന് വിധിച്ചു.

ആന്ധ്രാ പ്രദേശ്

നിരോധിച്ചു

ശാരീരിക ശിക്ഷയെ സംബന്ധിച്ച നിബന്ധനകള്‍ക്ക് വേണ്ടി 1966-ല്‍ പുറപ്പെടുവിച്ച ജി.ഒ.എം.എസ്. നം.1188 എന്ന സര്‍ക്കാര്‍ ഉത്തരവിനെ മാറ്റിക്കൊണ്ട് സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി ഐ.വി.സുബ്ബറാവു 2002 ഫെബ്രുവരി 18-ന് ജി.ഒ.എം.എസ്. നം.16 സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 2002-ലെ ഈ പുതിയ ഉത്തരവിലൂടെ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശാരീരിക ശിക്ഷ 1966-ലെ വിദ്യാഭ്യാസ ചട്ടങ്ങളിലെ ചട്ടം 122-ന്‍റെ ഭേദഗതിയിലൂടെ നിരോധിക്കുകയും ഇതിന്‍റെ ലംഘനത്തെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ട് വരുകയും ചെയ്തു.

ഡല്‍ഹി

നിരോധിച്ചു

രക്ഷകര്‍തൃ സംഘടന അര്‍ത്ഥ പൂര്‍ണ്ണമായ വിദ്യാഭ്യാസത്തിനായി പരാതി ഫയല്‍ ചെയ്തു. 1973 –ലെ ഡല്‍ഹി സ്കൂള്‍ വിദ്യാഭ്യാസ നിയമം ശാരീരിക ശിക്ഷ വ്യവസ്ഥ ചെയ്തിരുന്നു. അത് ആവശ്യമില്ലാത്തതാണെന്നും 1973-ലെ ഡല്‍ഹി സ്കൂള്‍ വിദ്യാഭ്യാസ നിയമത്തിലെ ശാരീരിക ശിക്ഷയ്ക്കുള്ള വ്യവസ്ഥ മനുഷ്യത്വരഹിതവും കുട്ടികളുടെ അന്തസ്സിന് ഹാനികരവുമാണെന്ന് ഡല്‍ഹി ഹൈക്കോടതി 2000 ഡിസംബറില്‍ വിധി പ്രസ്താവിച്ചു.

ചണ്ഡീഗഡ്

നിരോധിച്ചു

1990-കളില്‍ ചണ്ഡീഗഡില്‍ ശാരീരിക ശിക്ഷ നിരോധിച്ചു

ഹിമാചല്‍ പ്രദേശ്

നിരോധിക്കാന്‍ തീരുമാനിച്ചു

ശാരീരിക ശിക്ഷ മൂലം ഒരു കുട്ടിക്ക് വൈകല്യം സംഭവിച്ച വാര്‍ത്തയെ തുടര്‍ന്ന് സ്കൂളുകളിലെ ശാരീരിക പീഡനം നിരോധിക്കാന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു

ഗാര്‍ഹിക അക്രമം

ഗാര്‍ഹിക അക്രമവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും പ്രത്യേക നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട്. 2000-ലെ ജുവനൈല്‍ നീതി (കുട്ടികളുടെ പരിപാലനവും പരിരക്ഷയും) നിയമം കുട്ടികള്‍‍ക്കെതിരെ ജനങ്ങള്‍ ചെയ്യുന്ന ക്രൂരത അതായത് കുട്ടികളുടെ രക്ഷിതാവോ, കുട്ടികളുടെമേല്‍ നിയന്ത്രണമുള്ളവരോ ചെയ്യുന്നത് പ്രത്യേക കുറ്റമായി കണക്കാക്കുന്നു. കുട്ടികള്‍‍ക്കെതിരെയുള്ള ക്രൂരതകള്‍ക്ക് ഈ നിയമത്തിലെ വകുപ്പ് 23 പ്രകാരം ശിക്ഷ ലഭിക്കാം. ഇതില്‍ ദേഹോപദ്രവം, ഉപേക്ഷിക്കല്‍, മാനസികമായോ ശാരീരികമായോ വിഷമിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രദര്‍ശനം അല്ലെങ്കില്‍ ബോധപൂര്‍വ്വമുള്ള അവഗണന തുടങ്ങിയവ ഉള്‍‍പ്പെടുന്നു.

ജാതി വിവേചനം

ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നത്

  • രാജ്യത്തുള്ള എല്ലാ പൌരന്‍മാര്‍ക്കും നിയമത്തിന് മുന്നില്‍ തുല്യതയും തുല്യ സംരക്ഷണ നിയമങ്ങളും (ആര്‍ട്ടിക്കിള്‍ 14)
  • വര്‍ഗ്ഗം, ജാതി, ലിംഗഭേദം, ചായ്‍വ്, ജന്മസ്ഥലം അല്ലെങ്കില്‍ വാസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്നു (ആര്‍ട്ടിക്കിള്‍ 15)
  • വര്‍ഗ്ഗം, ജാതി, ലിംഗഭേദം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും തൊഴില്‍ സ്ഥലത്തുള്ള വിവേചനം തടയുന്നു (ആര്‍ട്ടിക്കിള്‍ 16)
  • തൊട്ടുകൂടായ്മ അവസാനിപ്പിക്കുകയും ഏത് തരത്തിലുള്ള തൊട്ടുകൂടായ്മാ ആചാരവും എന്തായിരുന്നാലും ശിക്ഷാര്‍ഹമായ കുറ്റമാണ്. (ആര്‍ട്ടിക്കിള്‍ 17)

തൊട്ടുകൂടായ്മയ്ക്കും അതിന്‍റെ പ്രചാരണത്തിനും ശിക്ഷ നല്‍കുന്നതിനായി നടപ്പിലാക്കിയ ആദ്യത്തെ ഇന്ത്യന്‍ നിയമമാണ് 1955 –ലെ പൌരാവകാശ സംരക്ഷണ നിയമം. ഈ നിയമ പ്രകാരം പട്ടിക ജാതിക്കാരെ അവളുടെയോ/അവന്‍റെയോ ജാതി പേര് ഉദാഹരണത്തിന് ‘പുലയാ’ ‘പുലയാ’ എന്നു വിളിക്കുന്നത് ശിക്ഷാര്‍ഹമാണ്.
1989-ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം നിയമമാക്കി. ഈ നിയമം പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരുടെ മേല്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരല്ലാത്തവര്‍ ചെയ്യുന്ന പല തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളും വിവേചനങ്ങളും ശിക്ഷാര്‍ഹമായ കുറ്റങ്ങളായി അംഗീകരിച്ചിരിക്കുന്നു. ജില്ലാ അടിസ്ഥാനത്തില്‍ പ്രത്യേക കോടതികള്‍ സ്ഥാപിച്ച് ഈ നിയമത്തിന് കീഴില്‍ വരുന്ന കുറ്റങ്ങള്‍ വിസ്തരിക്കാനും അനുവദിച്ചിട്ടുണ്ട്. ഇതിന് വേണ്ടി പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ച് പ്രത്യേക കോടതികളില്‍ കേസ് നടത്തേണ്ടതും സംസ്ഥാനത്തിന്‍റെതായ പൊതുവായ പിഴ ശിക്ഷ കൊടുക്കേണ്ടതുമാണ്.

തെരുവ് കുട്ടികളും ഒളിച്ചോടിയ കുട്ടികളും

ജുവനൈല്‍ നീതി (പരിപാലനവും പരിരക്ഷയും) നിയമം 2000

ജുവനൈല്‍സ് അല്ലെങ്കില്‍ കുട്ടികള്‍ക്ക് (18 വയസ്സ് തികയാത്ത വ്യക്തികള്‍) വേണ്ടിയാണ് ജുവനൈല്‍ നീതി (പരിപാലനവും പരിരക്ഷയും) നിയമം 2000 രൂപകല്‍പന ചെയ്തിരിക്കുന്നത്.

  • പരിപാലനവും പരിരക്ഷയും ആവശ്യമുള്ള കുട്ടികള്‍
  • നിയമലംഘനം നടത്തുന്ന കുട്ടികള്‍

കുട്ടികള്‍ക്കും പരിപാലനവും പരിരക്ഷയും ആവശ്യമാണ്.
വകുപ്പ് 2(ഡി) അനുസരിച്ച് കുട്ടികള്‍ എന്നുദ്ദേശിക്കുന്നത് “പരിപാലനവും പരിരക്ഷയും അര്‍ഹതപ്പെട്ടവര്‍” എന്നാകുന്നു. അതായത്

  • ജീവിതവൃത്തിക്ക് വകയില്ലാത്തവരും കിടപ്പാടം ഇല്ലാത്തവരും
  • അച്ഛനമ്മമാരോ മറ്റു രക്ഷിതാക്കളോ ഇല്ലാത്തവര്‍
  • അനാഥര്‍ അല്ലെങ്കില്‍ അച്ഛനമ്മമാര്‍ ഉപേക്ഷിച്ചവര്‍, കാണാതായവരോ ഒളിച്ചോടിയവരോ അല്ലെങ്കില്‍ പലവിധ അന്വേഷണങ്ങള്‍ക്കുശേഷവും രക്ഷകര്‍ത്താക്കളെ കണ്ടെത്താന്‍ കഴിയാത്തവര്‍
  • ലൈംഗിക/നിയമവിരുദ്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യപ്പെടുകയോ, പീഡിപ്പിക്കപ്പെടുകയോ, അധിക്ഷേപത്തിന് ഇരയാകുകയോ ചെയ്യപ്പെട്ടവര്‍
  • മയക്കുമരുന്ന്/അവിഹിത മാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കാന്‍ നിര്‍ബന്ധിതരായവര്‍
  • അപമാനത്തിനോ അവഹേളനത്തിനോ സാധ്യതയുള്ളവര്‍ സായുധ കലാപത്തിനോ ദേശീയ വിപ്ലവത്തിനോ പ്രകൃതി ദുരന്തത്തിനോ ഇരയായവര്‍


ശിശുക്ഷേമ സമിതി

  • ഈ നിയമം അനുസരിച്ച് കുട്ടികളുടെ സുരക്ഷ, പരിപാലനം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കുന്നതിനും ആവശ്യമെങ്കില്‍ അവരുടെ വികാസത്തിനും പുനരധിവാസത്തിനും മാത്രമല്ല, അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി എല്ലാ ജില്ലകളിലും അല്ലെങ്കില്‍ കുറച്ച് ജില്ലകള്‍ക്ക് വേണ്ടി ഒന്നോ അതിലധികമോ ശിശുക്ഷേമ സമിതികള്‍ രൂപീകരിക്കേണ്ടതാണ്.

പരിചരണവും പരിരക്ഷയും ആവശ്യമുള്ള ഏതൊരു കുട്ടിയെയും ഒരു സ്പെഷ്യല്‍ പോലീസ് യൂണിറ്റിനോ അല്ലെങ്കില്‍ നിയുക്തനായ ഒരു പോലീസ് ഓഫീസര്‍‍ക്കോ എതെങ്കിലും പൊതുജന സേവകനോ, ശിശുസേവകര്‍‍ക്കോ മറ്റേതെങ്കിലും രജിസ്റ്റര്‍ ചെയ്ത ഗവണ്‍‍മെന്‍റ് അംഗീകൃത സംഘടനകള്‍‍ക്കോ, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തകനോ ഗവണ്‍‍മെന്‍റ് അംഗീകൃത പൊതുതാല്‍പര്യസേവകനോ ശിശു ക്ഷേമ സമിതിയുടെ മുന്നില്‍ ഹാജരാക്കാവുന്നതോ ചെയ്യാവുന്നതാണ്.

ശിശു ക്ഷേമ സമിതി കുട്ടിയെ ബാല ഭവനില്‍ അയയ്ക്കാനുള്ള നിയമ ക്രമം കൈമാറേണ്ടതും സാമൂഹ്യ പ്രവര്‍ത്തകനെയോ ശിശു ക്ഷേമ ഓഫീസറെയോകൊണ്ട് വേഗത്തിലുള്ള അന്വേഷണം ആരംഭിക്കേണ്ടതാണ്.

അന്വേഷണം പൂര്‍ത്തിയായ ശേഷം കുട്ടിക്ക് കുടുംബമോ, പ്രകടമായ പിന്‍തുണയോ ഇല്ലെന്ന അഭിപ്രായത്തില്‍ സമിതി എത്തിയാല്‍ കുട്ടിയെ ബാല ഭവനിലോ അഭയകേന്ദ്രങ്ങളിലോ ശരിയായ പുനരധിവാസം ലഭിക്കുന്നത് വരെയോ അവനോ/അവള്‍‍ക്കോ 18 പ്രായമാകുന്നത് വരെയോ താമസിപ്പിക്കേണ്ടതാണ്.


നിയമലംഘനം നടത്തുന്ന കുട്ടികള്‍


ജുവനൈലിന്‍റെ നിയമലംഘനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു കുറ്റം ചെയ്തുവെന്ന് ആരോപിക്കപ്പെട്ട ജുവനൈല്‍ എന്നാകുന്നു.

ജുവനൈല്‍ നീതി ബോര്‍ഡ് നിയമലംഘനം നടത്തുന്ന കുട്ടികളുമായി ഇടപെടുന്ന ഒന്നോ അതിലധികമോ ജുവനൈല്‍ നീതി ബോര്‍ഡുകളെ ജില്ലാ ഗ്രൂപ്പ് കള്‍‍ക്കോ ജില്ലകള്‍‍ക്കോ വേണ്ടി സംസ്ഥാന ഗവണ്‍‍‍മെന്‍റ് രൂപീകരിക്കേണ്ടതാണ്. അവര്‍ക്ക് ജാമ്യം അനുവദിക്കേണ്ടതും അങ്ങനെയുള്ള കേസുകള്‍ കുട്ടികളുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കത്തക്കവിധം തീര്‍പ്പാക്കേണ്ടതുമാണ്.

മയക്കുമരുന്ന് വസ്തുക്കളുമായി ബന്ധപ്പെട്ട അധിക്ഷേപം

മയക്കുമരുന്നുകളും നാഡികളെ ബാധിക്കുന്ന വസ്തുക്കളും നിയമം 1985

ഈ നിയമം പ്രസ്താവിക്കുന്നത് മയക്കുമരുന്നുകളും നാഡികളെ ബാധിക്കുന്ന വസ്തുക്കളും നിര്‍മ്മിക്കുന്നതും ഉടമസ്ഥാവകാശവും കടത്തിക്കൊണ്ട് പോകലും വിലയ്ക്ക് വാങ്ങലും വില്‍പനയും നിയമ വിരുദ്ധമാണെന്നും അതുമൂലം ഒരാളെ അത്യാസക്തമായ ആള്‍/കച്ചവടക്കാരന്‍ ആക്കുന്നത് ശിക്ഷാര്‍ഹമാണെന്നുമാണ്.

കുറ്റവാളി ആയുധം ഉപയോഗിക്കുന്നതിലൂടെയോ അക്രമ പ്രവര്‍ത്തനത്തിലൂടെ ഭയപ്പെടുത്തിയോ കുറ്റം ചെയ്യുന്നതിന് പ്രായപൂര്‍ത്തിയാകാത്തവരെ ഉപയോഗിക്കുന്നതോ, വിദ്യാഭ്യാസ സ്ഥാപനത്തിനകത്തോ അല്ലെങ്കില്‍ സാമൂഹ്യ സേവന സംവിധാനത്തിനകത്തോ കുറ്റം ചെയ്യുന്നത് കഠിന ശിക്ഷ കിട്ടുന്നതിനുള്ള കാരണങ്ങളാണ്.

മയക്കുമരുന്നുകളുടെയും നാഡിയെ ബാധിക്കുന്ന വസ്തുക്കളുടെയും അവിഹിത വ്യാപാരം തടയല്‍ നിയമം 1988

ഈ നിയമ പ്രകാരം കുട്ടികളെ മയക്കുമരുന്ന് കച്ചവടത്തിനുപയോഗിക്കുന്ന ആളുകളെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നയാള്‍ അഥവാ ആസൂത്രണം ചെയ്യുന്നവര്‍ എന്ന് ഉറപ്പിക്കാം.

                                                           

ജുവനൈല്‍ നീതി (കുട്ടികളുടെ പരിപാലനവും പരിരക്ഷയും) നിയമം 2000 –ലെ വകുപ്പ് 2(ഡി) നിര്‍വചിക്കുന്നത് ഒരു കുട്ടി മയക്കുമരുന്ന് അധിക്ഷേപത്തിനോ അല്ലെങ്കില്‍ കച്ചവടത്തിനോ പാത്രമാകുന്നത് അല്ലെങ്കില്‍ പ്രേരിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളത് പരിപാലനവും പരിരക്ഷയും അവശ്യമുള്ള കുട്ടികളെന്നാണ്.

ബാല ഭിക്ഷാടനം കുട്ടികളെ ഭിക്ഷാടനത്തിന് പ്രേരിപ്പിക്കുമ്പോഴോ അതിന് ഉപയോഗിക്കുമ്പോഴോ താഴെപ്പറയുന്ന വ്യവസ്ഥകള്‍ ഉപയോഗിക്കാം.

ജുവനൈല്‍ നീതി നിയമം 2000 ജുവനൈലിനെ അഥവാ ഒരു കുട്ടിയെ തൊഴിലെടുപ്പിക്കുന്നതോ അല്ലെങ്കില്‍ ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നതോ ശിക്ഷ ലഭിക്കുന്നതിന് പര്യാപ്തമായ പ്രത്യേക കുറ്റമായി അംഗീകരിച്ചിട്ടുണ്ട്. (വകുപ്പ് 24)

ജുവനൈല്‍ നീതി നിയമം സത്യത്തില്‍ അംഗീകരിച്ചിരിക്കുന്നത് അധിക്ഷേപത്തിനും പീ‍ഡനത്തിനും അല്ലെങ്കില്‍ നിയമ വിരുദ്ധ പ്രവര്‍ത്തികള്‍ക്ക് വേണ്ടി ചൂഷണം ചെയ്യപ്പെട്ട അതായത് ഭിക്ഷാടനം പോലെയുള്ള പ്രവര്‍ത്തികള്‍ക്ക് വിധേയരായ കുട്ടികള്‍ക്ക് പരിപാലനവും പരിരക്ഷയും ആവശ്യമാണെന്നാണ്.


ഇന്ത്യന്‍ ശിക്ഷാ നിയമം

ഭിക്ഷാടനത്തിന് വേണ്ടി കുട്ടികളെ തട്ടിക്കൊണ്ട് പോയി തടവില്‍ വയ്ക്കുന്നതോ അംഗഭംഗപ്പെടുത്തുന്നതോ ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 363(എ) പ്രകാരം ശിക്ഷാര്‍ഹമാണ്.

ജുവനൈല്‍ അപരാധം അല്ലെങ്കില്‍ നിയമലംഘനം നടത്തുന്ന കുട്ടികള്‍ ക്രിമിനല്‍ കുറ്റം ചെയ്യുന്ന പ്രായപൂര്‍ത്തിയായവര്‍ക്ക് ലഭിക്കുന്ന കഠിന തടവ് ലഭിക്കുന്നതില്‍ നിന്നും കുട്ടികള്‍ നിയമ ലംഘനം നടത്തിയ കുട്ടികളെന്ന അംഗീകാരത്തോടെ ജുവനൈല്‍ നീതി (കുട്ടികളുടെ പരിപാലനവും പരിരക്ഷയും) നിയമം 2000 അനുസരിച്ച് പരിരക്ഷിക്കപ്പെടുന്നു.

ഈ നിയമമനുസരിച്ച് നിയമ ലംഘനം നടത്തുന്ന എല്ലാ ജുവനൈലിനും അത് ജുവനൈലിന്‍റെ ജീവിതത്തിന് അല്ലെങ്കില്‍ നന്മയ്ക്ക് ഭീഷണി ആകുന്ന സ്ഥിതി ഒഴികെയുള്ള അവസരങ്ങളില്‍ ജാമ്യം അനുവദിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്നത് പോലെ ജാമ്യത്തിന് അവകാശവുമുണ്ടായിരിക്കും.

ജയിലില്‍ അയയ്ക്കുന്നതിന് പകരം ഇവരെ നിയമം ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയയ്ക്കുകയും ഉപദേശങ്ങള്‍ക്കും താക്കീതുകള്‍ക്കും ശേഷം നിരീക്ഷണ ഘട്ടം കഴിഞ്ഞ് മോചിപ്പിക്കുകയോ അല്ലെങ്കില്‍ അവരെ പ്രത്യേക കേന്ദ്രങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യും.

കുട്ടിയുടെ അവകാശങ്ങള്‍ എന്തൊക്കെയാണ് ?

18 വയസ്സിന് താഴെയുള്ള എല്ലാ ജനങ്ങള്‍ക്കും നമ്മുടെ രാജ്യത്തെ നിയന്ത്രിക്കുന്ന നിയമം മാന്യതകളും അവകാശങ്ങളും ഉറപ്പാക്കി അധികാരപ്പെടുത്തിയിരിക്കുന്നു.അതിനെല്ലാം അന്താരാഷ്ട്ര നിയമ സംരക്ഷണ സ്ഥാപനങ്ങള്‍ ഔപചാരികമായ അംഗീകാരം നല്‍കിയിട്ടുണ്ട്.

എല്ലാ കുട്ടികള്‍ക്കും തീര്‍ച്ചയായ അവകാശങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നു. അതെല്ലാം പ്രത്യേകിച്ച് അവര്‍ക്ക് വേണ്ടിയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഇതില്‍‍‍പ്പെടുന്നത് :

  • വിവേചനത്തിനെതിരെയുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 15 )
  • സ്വയം സ്വാതന്ത്ര്യവും നിയമപരിരക്ഷയും കിട്ടുവാനുമുള്ള അവകാശം
  • വില്പനയില്‍ നിന്നും നിര്‍ബന്ധിത തൊഴിലുകളില്‍ നിന്നും സംരക്ഷിക്കപ്പെടുന്നതിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 23 )
  • സാമൂഹ്യ അനീതികളില്‍ നിന്നും എല്ലാ ചൂഷണത്തില്‍ നിന്നും പിന്നോക്ക വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 46 )സൌജന്യ നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം(ആര്‍ട്ടിക്കിള്‍ 21 എ )
  • 14 വയസ്സ് വരെ ആപല്‍ക്കരമായ തൊഴിലുകളില്‍ ഏര്‍‍‍പ്പെടുന്നതില്‍നിന്നും സംരക്ഷിക്കപ്പെടുന്നതിനുള്ള അവകാശം(ആര്‍ട്ടിക്കിള്‍ 24 )
  • സാമ്പത്തിക ആവശ്യത്തിനായി പ്രായത്തിനും ശക്തിക്കും നിരക്കാത്ത തൊഴിലുകളില്‍ ചീത്ത പറഞ്ഞും ബലം പ്രയോഗിച്ചും ഉപയോഗിക്കുന്നതില്‍ നിന്നും സംരക്ഷിക്കപ്പെടുന്നതിനുള്ള അവകാശം(ആര്‍ട്ടിക്കിള്‍ 39(ഇ) )
  • തുല്യ അവസരങ്ങള്‍ക്കു ത്രാണിയുള്ള വിധം പുരോഗതിയുണ്ടാക്കാന്‍ സൌകര്യങ്ങളും സ്വാതന്ത്ര്യത്തിനും അന്തസ്സിനുമുള്ള സ്ഥിതിയും കുട്ടിക്കാലത്തെയും ചെറുപ്പത്തിലെയും ചൂഷണത്തില്‍ നിന്നും സദാചാരങ്ങളുടെയും ഉപകരണങ്ങളുടെയും കയ്യൊഴിയലില്‍ നിന്നും സംരക്ഷണത്തിനുള്ള ഉറപ്പിനും അവകാശം (ആര്‍ട്ടിക്കിള്‍ 39(എഫ്) )ഇതിനോടൊപ്പം അവര്‍ക്ക് മറ്റ് യുവാക്കളെയും യുവത4 )
  • സമത്വത്തിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 14 )
  • സ്വയം സ്വാതന്ത്ര്യവും നിയമപരിരക്ഷയും കിട്ടുവാനുമുള്ള അവകാശം

(ഉറവിടംശാരീരിക ശിക്ഷ ഒഴിവാക്കല്‍സൃഷ്ടിപരമായ കുട്ടികളുടെ അച്ചടക്കത്തിലേക്ക് നയിക്കുന്ന വഴി – ഒരു യുനെസ്കോ പ്രസിദ്ധീകരണം.)

കുട്ടികളെ കുറ്റത്തിനുത്തരവാദികളായി നിര്‍ണയിക്കുവാനുള്ള ഉയര്‍ന്ന പ്രായപരിധി ഏതായിരിക്കണം എന്നതിലും രാഷ്ട്രങ്ങള്‍ തമ്മില്‍ ഏകാഭിപ്രായം ഇല്ല. യു.എന്‍.നിര്‍ദേശിച്ചിരിക്കുന്നതു 18 വയസ്സാണ്. ഉത്തരഅമേരിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിൽ ഡിലിങ് ക്വന്‍സി നിര്‍ണയിക്കുവാനുള്ള ഉയര്‍ന്ന പ്രായപരിധി 18ആണ്. ഇന്ത്യയില്‍ ആണ്‍കുട്ടികള്‍ക്ക് 16-ഉം പെണ്‍കുട്ടികള്‍ക്ക് 18-ഉം ആയി നിശ്ചയിച്ചിരിക്കുന്നു. ചൈനയില്‍ 25 വയസ്സുവരെ അനുവദിച്ചിട്ടു്. ഇത് 10 വയസ്സ് വരെയായി കുറച്ചിട്ടുള്ള രാജ്യങ്ങളുമുണ്ട്. സിംഗപ്പൂരില്‍ 12 ആണ്. എത്ര വയസ്സെത്തിയാലാണ് കുഞ്ഞുങ്ങള്‍ കുറ്റത്തിനുത്തരവാദികളാവുക എന്നതിനും പ്രായം നിശ്ചയിച്ചിട്ടു്. ഇന്ത്യയില്‍ കുറഞ്ഞത് ഏഴു വയസ്സെങ്കിലുമുള്ള കുട്ടികളെ മാത്രമേ കുറ്റത്തിനുത്തരവാദികളായി കണക്കാക്കുന്നുള്ളൂ. ബ്രിട്ടനില്‍ ഇത് പത്തുവയസ്സാണ്. ഇതില്‍നിന്ന് മനസ്സിലാകുന്നത് ഒരാളില്‍ കുറ്റത്തിന്റെ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നത് പല സ്ഥലങ്ങളിലും പല വിധ പരിഗണനകളിലൂടെയാണെന്നതാണ്. പ്രായം ഇതില്‍ ഒന്നാണ്.