test

ബാലാവകാശ സംരക്ഷണത്തിന്റെ അനിവാര്യത

Prakashan Master

      ഒരു സമൂഹത്തിന്റെ പുരോഗമനോന്മുഗത പരിശോധിക്കുന്നതിന്റെ ഊർജമാണ് അവിടെയുള്ള ബാലാവകാശ സംരക്ഷണം. കുട്ടികൾ സമൂഹത്തിന്റെ അഭ്യേത ഭാഗം മാത്രമല്ല അതിന്റെ ചൈതന്യവത്തായ പരിഛേതമാണ്. സമൂഹത്തിൽ നല്ലതെല്ലാം കുട്ടികൾക്ക് വേണ്ടി മാറ്റിവെക്കണമെന്നത് സാർവത്രികാഗീകാരം നേടിയ ലോകാഭിപ്രായമായി ഉയർന്നു വന്നിരിക്കുന്നു. 1989 ൽ അംഗീകരിക്കപ്പെട്ട ചിൽഡ്രൻ റൈറ്റ് കൺവെൻഷന്റെ നിഗമനവും ഇതത്രെ.

 

        എന്നാൽ ബാലാവകാശത്തിന്റെ നിലയെന്താണ്. വഹിക്കുന്ന പരിഗണനയും പ്രാധാന്യവും ഈ വിഷയത്തിൽ ലഭിക്കുന്നുണ്ടോ? ഭരണ സംവിധാനവും ഭരണ കർത്താക്കളും തങ്ങളുടെ ചുമതലയായി ബാലാവകാശ സംരക്ഷണത്തെ പരിഗണിക്കുന്നുണ്ടോ? പൊതുവിൽ ഇല്ലെന്നെതാണ് ഉത്തരം. 1917 ൽ ഉദയം കൊണ്ട് സോവിയറ്റ് യൂണിയനിലാണ് കുഞ്ഞുങ്ങൾക്ക് മുന്തിയ  പരിഗണന ലഭിക്കുന്ന നിയമ സംഹിതകളും നടപടികളും ഉണ്ടായത്. കുട്ടികളുടെ ആരോഗ്യ പരിരക്ഷക്കും വിദ്യാഭ്യാസത്തിനും സാർവത്രിക പരിഗണന ലഭിച്ച രാജ്യവും പഴയ സോവിയറ്റ് യൂണിയൻ തന്നെ.

 

  ചൂഷണാധിഷ്ഠിതമായ സമൂഹത്തിൽ മറ്റെല്ലാ കാര്യങ്ങെളിലെന്ന പോലെ ബാലാവകാശവും പരിഗണിക്കപ്പെടുന്നത് മൂലധനതാല്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ആഗോളവത്കരണ കാലത്തിന്റെ ഉദയത്തോടെ ക്ഷേമരാഷ്ട്ര സങ്കൽപ്പം മൂലധന ലാഭപ്രേരിതമായ നടപടികളിലേക്ക് കടന്നതോടെ ബാലാവകാശ സംരക്ഷണവും അഗന്യകോടിയിലേക്ക് തള്ളപ്പെട്ടു. മനുഷ്യന്റെ ലാഭത്വര അടിച്ചേൽപ്പിക്കുന്ന യുദ്ധങ്ങളിൽ കൊഴിഞ്ഞു വീഴുന്നത് ബാല്യങ്ങളും അവരുടെ സ്വപ്നങ്ങളുമാണ്. മതാന്തതയുടെ തീ കാറ്റുകളിൽ കരിഞ്ഞു പോകുന്നതും ബാല്യങ്ങൾ തന്നെ. അയ്‌ലൻ കുർദിമാർ നമ്മളോട് വിളിച്ചു പറയുന്നത് ഈ ദൈന്യത്തിന്റെ കഥ തന്നെയാണ്.

 

    കുട്ടികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി സമഗ്രമായൊരു ദേശീയ നിയമം പാസാക്കണമെന്ന നിയമത്തിനു ദശാബ്‌ദങ്ങളോളം പഴക്കമുണ്ട്. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ജനപക്ഷത്തു അടിയുറച്ചു നിലകൊണ്ട ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിൽ ചിൽഡ്രൻസ് കോഡ് ബില്ലിന് രൂപം നൽകുകയുണ്ടായി. നാളിതുവരെയായിട്ടും കുട്ടികളുടെ മേഖലയിൽ സമഗ്രമായ നിയമനിര്മാണത്തിനുള്ള യാതൊരു നടപടിയും ആരംഭിച്ചട്ടില്ല. ബാലാവകാശം അവഗണിക്കാനാവാത്ത ഒരു മേഖലയാണെന്നെത് കൊണ്ട് ഉയർന്നു വരുന്ന വിമർശനങ്ങളിൽ നിന്ന് രക്ഷനേടുന്നതിനു വേണ്ടിയാണ് നേരത്തെയുള്ള മൻമോഹൻസിങ് ഗവണ്മെന്റ് പുതിയ ബാലാവകാശ കമ്മീഷൻ നിയമം കേന്ദ്ര ഗവണ്മെന്റ് പാസാക്കിയത്. എന്നാൽ ഈ നിയമം കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ചല്ല മറിച്ചു ബാലാവകാശ കമ്മീഷന്റെ അവകാശങ്ങളെ സംബന്ധിച്ചാണെന്ന സാർവത്രിക വിമർശനം ഉയർന്നു വന്നിട്ടുണ്ട്.

 

   കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപെട്ടു നിരവധി നിയമങ്ങൾ രാജ്യത്ത് പ്രാബല്യത്തിലുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ തന്നെ ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വകുപ്പുകൾ നിരവധിയാണ്. 15(3),21,21-A,24,30,32,39,41,45,44,47,51,51A എന്നിവയെല്ലാം കുട്ടികളുടെ അവകാശ സംരക്ഷണത്തിന്റെ വിവിധ തലങ്ങൾ കൈകാര്യം ചെയ്യുന്നു.

 

      ബാലധ്വാന നിരോധന നിയമം (1986), ബാലവിവാഹ നിരോധനനിയമം(1996),വിദ്യാഭ്യാസ അവകാശ നിയമം(2005), എന്നീ നിയമങ്ങൾ ഈ ഭരണഘടന ധാരണയുമായി പൊരുത്തപെട്ട നിയമ നിര്മാണങ്ങളാണ്. എന്നാൽ ഈ നിയമങ്ങളുടെ നടത്തിപ്പിനാവശ്യമായ സംവിധാനങ്ങൾ തീർത്തും ദുർബലമാണ്. അതുകൊണ്ടു തന്നെ ബാലാവകാശ ലംഘനങ്ങൾ സാർവത്രികമായി രാജ്യത്താകെ അരങ്ങേറുന്നു.


     ബാലാവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ വല്യ മുന്നേറ്റമുണ്ടാക്കിയ നാടാണ് കേരളം. അഞ്ചുവയസ് പൂർത്തിയായ മുഴുവൻ കുട്ടികളും സ്കൂളിൽ പോകുന്ന ഒറ്റ സംസ്ഥാനം മാത്രമേ ഇന്ത്യാ രാജ്യത്തൊള്ളൂ. മാറി മാറി വന്ന കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ ഗവണ്മെന്റുകളാണ് വിദ്യാഭ്യാസാവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ ഈ നേട്ടമുണ്ടാക്കിയത്. കേരളത്തിൽ എത്തി ചേരുന്ന അന്യ സംസ്ഥാന കുട്ടികളെ കൂടി ഈ നേട്ടത്തിലേക്കുയർത്താൻ സഖാവ് പിണറായി വിജയൻറെ നേതൃത്വത്തിലുള്ള കേരള സർക്കാർ പരിശ്രമമാരംഭിച്ചിരിക്കുകയാണ്. ഏറ്റവും നല്ലതെല്ലാം കുട്ടികൾക്കു വേണ്ടി മാറ്റിവെക്കുന്ന ഒരു പൊതു പ്രവണത കേരളത്തിലുടനീളം ദൃശ്യമാകുന്നു. രോഗ പ്രതിരോധത്തിന്റെയും രോഗ ചികിത്സയുടെയും രംഗത്ത് കേരളം നേടിയ വൻ മുന്നേറ്റമാണ് ലോകത്തു തന്നെ ബാലമരണ കണക്ക് നിരക്കിൽ ഏറ്റവും കുറവുള്ള നാടായി കേരളത്തെ മാറ്റിയത്.


       എന്നാൽ ഇതിന്റെ അർത്ഥം കേരളത്തിലെ കുട്ടികൾക്ക് പ്രശ്നങ്ങളില്ല എന്നല്ല. ബാലപീഡനത്തിന്റെ കാര്യത്തിൽ കേരളം ഒട്ടും പിറകിലല്ല. ബാലവേലയും ബാലകടത്തും നടക്കുന്നതായിട്ടുള്ള ആക്ഷേപങ്ങൾ അങ്ങിങ്ങു നടന്നു വരുന്നു. കുട്ടികൾക്കുള്ള അനാഥാലയങ്ങളും സംരക്ഷണ കേന്ദ്രങ്ങളും തീർത്തും സുരക്ഷിതമല്ലെന്ന ആക്ഷേപവും ഉയർന്നു വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ബാലാവകാശ സംരക്ഷണത്തിനാവശ്യമായ പുതുശ്രമങ്ങൾ കേരത്തിൽ അത്യന്താപേക്ഷികമാണ്.


    കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള ഒരു പുതിയ വകുപ്പെന്ന പ്രഖ്യാപനം സംസ്ഥാന സർക്കാർ നടത്തിയിട്ടുണ്ട്.ഇത് ഏറ്റവും സ്ലാംഗനീയമായ ഒരു തീരുമാനമാണ്. ജനസംഘ്യാനുപാതികമായ ക്ഷേമ പദ്ധതി വിഹിതം കുട്ടികളുടെ മേഖലയിൽ ചിലവഴിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.ഇതോടൊപ്പം തന്നെ ചിതറി കിടക്കുന്ന ബാലാവകാശ സംരക്ഷണ നിയമങ്ങൾ ക്രോഡീകരിച്ച്‌ ഒരു പൊതു നിയമം പാസാക്കിയെടുക്കണം. ബാലാവകാശ സംരക്ഷണത്തിനുള്ള ഔദ്യോഗിക സംവിധാനങ്ങൾ പലതും വേണ്ടത്ര കാര്യക്ഷമമല്ല. ഇവയെ പുനഃ സംഘടിപ്പിച്ചു കാര്യക്ഷമമാകേണ്ടത് അടിയന്തര ചുമതലയാണ്. എല്ലാ ഇടതുപക്ഷ സർക്കാരുകളുടെയും കാലത്ത് കേരളം നേടിയ ബാലാവകാശ സംരക്ഷണ നേട്ടങ്ങളെ ഒരു പുതിയഘട്ടമായി LDF സർക്കാർ ഭരണത്തെ ചരിത്രം സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.