test

ബാപ്പു

Hisham Muhammed M

മഹാത്മാ ഗാന്ധി കുട്ടികളുടെ പ്രിയപ്പെട്ട ബാപ്പുജി ഈ ഒക്ടോബര് 2 നു നമ്മുടെ ബാപ്പൂജിയുടെ 148 ആം ജന്മദിനമാണ് .

ബ്രിട്ടീഷുകാരുടെ കാലിന് കീഴിൽ 200 ഓളം വര്ഷം അടിമകളെ പോലെ കഴിഞ്ഞ ഇന്ത്യകാർക്ക് പുതിയ മാർഗങ്ങൾ വെട്ടിത്തുറന്നു , അവരെ നേരിന്റെ ദിശാബോധത്തിലേക് വഴി തിരിചു  വിട്ട് ഇന്ത്യയെ സ്വതന്ത്രമാക്കാൻ വളരെയധികം കഷ്ടപ്പെട്ട വ്യക്തിയാണ് ബാപ്പൂജി .ജാതി വ്യവസ്ഥയെ പോലും ചോദ്യം ചെയ്ത കടൽ കടന്ന വിദ്യാഭ്യാസം സ്വായത്തമാക്കിയ ആളാണ് ബാപ്പൂജി .തന്റെ നിലപാടുകളിൽ അദ്ദേഹം എന്നും ഉറച്ചു നിന്നിരുന്നു .മാംസഭുക്കുകളായ സുഹൃത്തുക്കൾക്കും സമൂഹത്തിനും ഇടയിൽ അദ്ദേഹം സസ്യാഹാരങ്ങൾ മാത്രം കഴിച്ചു .സൗത്ത് ആഫ്രിക്കായിൽ ആരംഭിച്ച പോരാട്ടങ്ങൾ ഇന്ത്യലേക്കും അദ്ദേഹം പടർത്തി.അദ്ദേഹത്തിന് ഒരു മാർഗദർശനം ഉണ്ടായിരുന്നു .ആരും നോവിക്കപ്പെടരുത് ,അഹിംസയുടെ മാർഗത്തിലാണ് അദ്ദേഹം നിലകൊണ്ടത് .ഒരുപാട് പോരാട്ടങ്ങൾ സംഘടിപ്പിച്ചതും ആ വഴിയേ തന്നെ .ദണ്ടി യാത്രയും ,ഉപ്പു സത്യാഗ്രഹവും സ്വേദശ ഉൽപ്പന്നങ്ങളുടെ ഉപയോഗവും ,എല്ലാം .വിദേശ വസ്ത്രങ്ങൾ ഉപേക്ഷിച്ചു സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു .

 സ്വന്തം ചർക്കയിൽ നെയ്തെടുത്ത വസ്ത്രങ്ങൾ മാത്രം അദ്ദേഹം ഉപയോഗിച്ചു. അർദ്ധ നഗ്നനായ ഫകീർ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്.അദ്ദേഹത്തിന് മഹാത്മാ എന്ന പേര് ചാർത്തി കൊടുത്തത് രബീന്ദ്രനാഥ ടാഗോർ ആയിരുന്നു. 1947 ൽ ഇന്ത്യ സ്വാതന്ത്രം ആയപ്പോൾ ബാപ്പുജി ആ വേദിയിൽ ഉണ്ടായിരുന്നില്ല. വെട്ടി മുറിക്കപെട്ട  ഇന്ത്യയെ കാണാൻ അദ്ദേഹത്തിന് ആഗ്രഹം ഇല്ലായിരുന്നു.ഒടുവിൽ 1948 ജനുവരി 30 നു അഹിംസ എന്ന മാർഗം ജനങ്ങളിൽ നൽകി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ വരെ വിറപ്പിച്ചു ഇന്ത്യയെ സ്വതന്ത്രമാക്കിയ ആ മഹാത്മാവിനെ മത ജാതി വർഗീയതയുടെ വിഷം മനസ്സിൽ കുത്തിനിറക്കപ്പെട്ട ഒരു ഭ്രാന്തൻ സന്ധ്യാപ്രാർത്ഥന കഴിഞ്ഞു വരുന്ന ബാപ്പുജിയുടെ നെഞ്ചിൽ കയ്യിൽ കരുതിയ തോക്കിൽ നിന്നും ഉന്നം തെറ്റാതെ മൂന്ന് വെടിയുണ്ടകൾ പൊഴിച്ചു. ഹേ റാം എന്ന വാക്യത്തോടെ ആ മഹാത്മാവ് നമ്മെ വിട്ടു പോയി.

   സത്യവും സമത്വവും സ്വപ്നം കണ്ട ആ മഹാത്മാവിനെ ജാതി വെരി പൂണ്ട നാഥുറാം വിനായക് ഗോഡ്‌സെ വേദി വെച്ച് കൊന്നു.രാജ്ഘട്ടിൽ ബാപ്പുജി വിശ്രമിക്കുമ്പോളും ഗോഡ്‌സെയെ ആരാധിക്കാൻ  അമ്പലങ്ങൾ പണിയുന്ന തിരക്കിലാണ് ചിലർ. സ്വന്തം നാടിൻറെ മോചനം സ്വപ്നം കണ്ടു തന്റെ ജീവൻ പോലും ത്യജിച്ച ബാപ്പുവിനേക്കാൾ ആ രാജ്യ ദ്രോഹിയാണ് അവരുടെ നേതാവ്. പക്ഷെ ഞങ്ങൾ കുട്ടികൾക്കും മനുഷ്യന്മാർക്കും എന്നും ഞങ്ങളുടെ ബാപ്പുജി തന്നെയാണ് നേതാവ്. ബാപ്പുജിയുടെ നൂറ്റി നാൽപ്പത്തിയെട്ടാം ജന്മ വാർഷികം ആഘോഷിക്കുന്ന വേളയിൽ ആ മഹാത്മാവിനു ഒരായിരം പ്രണാമം.