test

മീനിന്റെ ശവമടക്കം.

PARVATHY

 

ചത്തുപോയൊരു മീനിനെ
അമ്മ കുളിപ്പിച്ചു സുന്ദരിയാക്കുന്നു
ഉപ്പിട്ടു തേച്ചു കഴുകി വൃത്തിയാക്കുന്നു
മഞ്ഞളും മുളകും തേച്ചു മനോഹരിയാക്കുന്നു
തിളച്ചു പൊങ്ങുമാ എണ്ണയിൽ
കോരിയെടുക്കുന്നു...
നിമിഷനേരം കൊണ്ട് വയറ്റിലാക്കുന്നു..
ദഹിച്ചു കഴിയുമ്പോൾ കഴിഞ്ഞു
ഒരു മീനിന്റെ ശവമടക്കം