test

മൂഖം

Devika K P

കവിത ��

 

            ~ മൂഖം ~

 

മാനം കറുക്കുന്നു

മൂഖം വിതുമ്പുന്നു

കൂരിരുൾമെല്ലെ പടർന്നിടുന്നു

കാറ്റത്തടിക്കുന്ന കതകിന്റെ ഒച്ചയാൽ

വീട്ടിലെ കലഹം പതിഞ്ഞുനിന്നു

അച്ഛന്റെ മുറിയിലെ കടലാസുതുണ്ടുകൾ

അമ്മതൻ മുറിയിൽ പറന്നുചെന്നു

        ********************

കോലായ വാതിൽക്കൽ

ചാരിനിൽക്കേ

മഴവന്നു ഭൂമിയെ- തൊട്ടുരുമ്മി

പൂച്ചയും കാക്കയും

പുൽകളും പൂക്കളും

മഴനഞ്ഞോറ്റയ്ക്ക് -

മാറിനിന്നു

ചുറ്റിലും ആരുമി-

ല്ലെന്നറിഞ്ഞുടൻ

ഞാനെന്റെ കാലുകൾ മണ്ണിൽ വച്ചു

ശക്തമായുറ്റുന്ന തുള്ളി-

കൾക്കൊപ്പമെൻ

കണ്ണുനീരുപ്പും മണ്ണിലെത്തി

 

*************************

പെട്ടെന്നമ്മത്തൻ പിൻവിളി കേട്ട ഞാൻ -

വീണ്ടുമാവീട്ടിൽ വലിഞ്ഞുകേറി

പാവാടതുമ്പിൽ നിന്നു-

റ്റിവീണ വെള്ളത്തുള്ളികൾ

പിന്നാലെ വന്നു

മഴയുമെന്നോടൊപ്പം- ഉൾവലിഞ്ഞു.