test

നീരുതേടിയുള്ള യാത്രയില്‍

A K Rithul Kumar

_നീരുതേടിയുള്ള യാത്രയിൽ _
-എ.കെ.ഋതുൽ കുമാർ


തലേ ദിവസം ആർത്തു പെയ്ത മഴയുടെ
തണുപ്പ് വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല.                                                                                                                                                             പത്രമിടാൻ സൈക്കിളെടുത്ത് ഇറങ്ങിയപ്പോൾ ഇരുട്ട് പകലിനെ മോചിപ്പിട്ടില്ലായിരുന്നു.                                                                          മഴത്തുള്ളികൾ ഇലകളിൽ നിന്നും ഉറക്കം വിട്ടു മാറാത്ത എന്റെ മുഖത്തേക്ക് ഇറ്റിറ്റുവീണ്                                                                            ഞെരിപിരി കൊള്ളുന്ന ഉറക്കത്തെ വീർപ്പുമുട്ടിച്ചു.
പത്രമെടുത്ത് കറക്കം തുടങ്ങി ഓരോ വീടുകളിലായി ഇട്ടു പോയി .                                                                                                             ചുറ്റുമുള്ള ആരെയും നോക്കാതെ ഷ്യൂ ധാരികളായ ഒരുപാടു പേർ                                                                                                                   തലങ്ങും വിലങ്ങും സ്വന്തം തടി സംരക്ഷിക്കാൻ ഓടുകയാണ്.
മഴത്തുള്ളികളെ പരിചയപ്പെടാൻ പോലും,
മണ്ണിനു പോലും പരിചയപ്പെടാനാകാത്ത വിധം അവർ അവരെത്തന്നെ ഒളിപ്പിച്ചു വച്ചിരുന്നു.                                                                            ഒടുവിൽ ഞാൻ ഇടവഴിയിലേക്ക് സൈക്കിൾ ഓടിച്ച് കയറ്റി.                                                                                                                          ഇനി കുന്നുംപുറം ആണ് .അത്ര വലിയ കയറ്റമൊന്നുമല്ല പക്ഷെ ,സൈക്കിൾ ഉന്തി കയറ്റിയാൽ
തളർന്നു പോകും. എന്നും പോകുന്ന വഴിയായതിനാലായിരിക്കാം                                                                                                                      ഓരോ ദിവസവും 'അതെനിക്കായി തലകുനിക്കുന്നത് പോലെ...,
പത്രം ഒരു വീടിന്റെ ഉമ്മറത്തേക്ക് വലിച്ചെറിഞ്ഞ് തിരിഞ്ഞ് സൈക്കിളെടുത്ത എന്റെ കാതുകളിൽ ശക്തിയായി അടിക്കപ്പെടുന്ന ചിറകുകളുടെ ഇരമ്പം വന്നു പതിച്ചു. തിരിഞ്ഞ് ഒന്നുകൂടെ നിന്നിടം ഒന്നു പരതി നോക്കി. ആ തിരച്ചിൽ എന്നെ കൊണ്ടെത്തിച്ചത് മുന്നിലെ വലയാൽ മൂടപ്പെട്ട ഒരു കിണറിന് മുന്നിലാണ്...
" ഉറവിടം കണ്ടെത്തിയതിന്റ ആകാംഷയും
കണ്ട കാഴ്ചയുടെ വേദനയും ഒരു പോലെ നെഞ്ചിൽ പതിഞ്ഞു "
ഒരു നീലപ്പൊന്മാൻ അത് വലകൾക്കുള്ളിൽ ശിരസ്സ് കുടുങ്ങി പ്രാണൻ വീണ്ടെടുക്കാനുള്ള വെപ്രാളത്തിൽ ചിറകടിക്കുന്നതാണ് ...
അതിന്റെ നിസ്സഹായാവസ്ഥയിലുള്ള നോട്ടം
എന്നെ വല്ലാതങ്ങ് വേദനിപ്പിച്ചു.
ഞാൻ അയലത്തെ വീട്ടിലേക്ക് ഓടിയതും
ശങ്കരേട്ടനെ വിളിച്ചതും പെട്ടെന്നായിരുന്നു.
എന്റെ മനസ്സിൽ ആ വലയിൽ വീണ കിളിയുടെ നിസ്സഹായാവസ്ഥ തറഞ്ഞു നിന്നു. ഒരു പരിഹാസമെന്ന പോലെ മുഖത്തെ വ്യതിചലിപ്പിച്ച് കിണറു വരെ അയാൾ എന്നോടൊപ്പം വന്നു. കിണറിന്റെ വല ഞാനും അയാളും കൂടെ മാറ്റാൻ തുടങ്ങി. അത് പരിഭ്രമപ്പെട്ട് ചിറകുകൾ അടിക്കുന്നതിന്റെ വേഗത കൂട്ടി.
അതിനെ കയ്യിലെടുത്ത് വിടാമെന്ന് കരുതി അതിനെ പിടികൂടാനായി എന്റെ കൈകൾ നീണ്ടു ... പിടി കിട്ടിയപ്പോൾ 'അതിന്റെ ചുണ്ടുകൊണ്ട് എന്റെ കൈയ്യിൽ കൊത്തി
വേദനിപ്പിച്ച് രക്ഷപ്പെടാനൊരുങ്ങി '.
വേദന കൊണ്ട് ഞാൻ പിടിവിട്ടു...
അത് വീണ്ടും വലക്കുള്ളിൽ കുരുങ്ങി
ഭയപ്പെട്ട്,
എതിർ വശത്തേക്ക് രക്ഷതേടി ...
വല പൊക്കി കൊടുത്തപ്പോൾ അതിന് അത് മതിയായില്ല...
അത് അവശയായി പടവിൽ വീണു കിടന്നു...
നെഞ്ച് ഒന്ന് ആളി
ഒടുവിൽ അയാൾ പുറകിൽ നിന്ന് ആട്ടുകയും ഞാൻ മുഴുവൻ വല അഴിക്കുകയും ചെയ്തു...
വെള്ളം തേടി അലഞ്ഞു വന്നതാകാം
അതിനീ ഇന്നലെ പെയ്ത ഇലയിലെത്തുള്ളി പോരാതിരിക്കുമോ?
'നീരുതേടി ഭൂമിക്കടിയിലേക്ക് പോയ കിളി,
അത് വീണ്ടും മുകളിലേക്ക് ലക്ഷ്യമാക്കി പറന്നുയർന്നു .വലമാറിയത് പറന്നു പൊന്തിയപ്പോളാണതിനു മനസ്സിലായത്.

അടുത്തുള്ള മരച്ചില്ലയിൽ പോയിരുന്ന്
അത് നാലുഭാഗത്തേക്കും നോക്കി ചിലച്ചു. അത് സന്തോഷം പ്രകടിപ്പിച്ചതാണെന്ന് എനിക്ക് മനസ്സിലായി ...
ശങ്കരേട്ടൻ തിരിഞ്ഞു നടന്നു
ഞാൻ വല എടുത്തത് പോലെത്തന്നെ വച്ചു. ഒന്നു കൂടെ അതിനെ തിരിഞ്ഞു നോക്കി ... 'അവിടെ കണ്ടില്ല..
അടുത്തുള്ള ചില്ലയിലേക്ക് മാറിയിരുന്ന്
അത് തൂവലുകൾ ചൂണ്ടു കൊണ്ടു ഭംഗിയാക്കുകയാണ്...
അതെന്നെ തിരിഞ്ഞു നോക്കി കൊണ്ട്
ചിലച്ചു കൊണ്ടേയിരിന്നു.
'നീരു തേടി ഭൂമിക്കടിയിലേക്ക് പോയ കിളി'
'ഒരു നാൾ നിങ്ങൾക്കും ഈ ഗതി വരുമെന്ന്
പറഞ്ഞതായി വായിച്ചെടുക്കാൻ ഞാൻ ശ്രമിച്ചു...,

'അതിനെ രക്ഷിച്ച എന്നെ നോക്കി
നന്ദിയുള്ള മുഖവും,..
അതിന് ആ ഗതി വരുത്തിയ നമ്മോടുള്ള ദേഷ്യവും, പുശ്ചവും
സഹതാപ രൂപത്തിൽ ഉടലെടുത്തെന്ന പോലെ അത് എന്നെ തിരിഞ്ഞ് നോക്കി പറന്ന് പോയി...
നീരുതേടി ഭൂമിയുടെ അടിത്തളങ്ങളിലേക്ക്
പോകുന്ന ചിറകില്ലാത്ത എന്നെയോർത്ത് ഞാൻ ദു:ഖിച്ചു.
'ഞാനും ഒരുനാൾ വലയിൽ കുടുംങ്ങും, നീരു തേടിയുള്ള യാത്രയിൽ..