test

പ്രകൃതി

Biji M

പ്രകൃതി

*********

പ്രകൃതിയിയോടുവികൃതി കാട്ടു മാരേ പ്രകൃതി തൻ വികൃതിയിലമർന്നൊടുങ്ങും

ഹ.. ഹ..ഹ കാലിലെ ചങ്ങലയും വലിച്ച് ശങ്കരൻ പുഴയോരത്തേയേക്കാടുകയാണ്

കണ്ടവർ കണ്ടവർ വഴി മാറി കുട്ടികൾ പേടിച്ചു കരയുന്നു

കൈതകൾ പൂത്ത ഓരത്തിനിപ്പുറത്ത് പച്ചപ്പിൽ മലർന്ന് കിടന്ന് അവനുച്ചത്തിൽ പാടി കൊണ്ടേയിരുന്നു.. ഓടിയവൻ വെള്ളത്തിലേക്ക് ചാടി.,, നീന്തിത്തുടിച്ചു

നിന്റെ മാറിൽ നിന്നൊഴുകുമമൃതിൽ നീരാടിടട്ടെ ഞാൻ

എനിയ്ക്കായ് വിരിച്ച പച്ചമെത്തയിലുച്ചവെയിൽ പതിച്ചീലയോ

എത്ര മധുരമായാണവൻ പാടുന്നത്... ഇതു കേട്ടാല വന് ഭ്രാന്താണെന്ന് ആരാ പറയ്വ

പുഴയിൽ നീന്തൽ നിർത്തി ഓടുന്നതിനിടെ സഡൻ ബ്രേക്കിട്ട പോലെ ഒറ്റനിപ്പ്

മഞ്ഞപല്ല് പുറത്ത് കാട്ടി കൈപിന്നിൽ കെട്ടി ചുറ്റുമൊന്നു നോക്കി

കാഴ്ചക്കാരായവർ അവന്റെ നോട്ടം സഹിക്കാതെ ഒന്ന് പിന്നോട്ട് ആഞ്ഞു

അവനെ പതിവായറിയുന്നവർക്കറിയാം അവന്റെ ഓട്ടം ഇനിയെങ്ങോട്ടാണെന്ന്... ഒന്നുവട്ടം കറങ്ങി മുടയിഴയിലെ വെള്ളം കുടഞ്ഞ് ചങ്ങല കിലുക്കി വയൽവരമ്പിലൂടെയുള്ള ഓട്ടം നിന്നത് വള്ളികളുഞ്ഞാലാടുന്ന അരുവികളുടെ ശീതളിമയുള്ള കുയിലുകൾ താരാട്ടുപാടുന്ന 

കിളികളുടെ ചിറകളി താളത്തിൽ എല്ലാ മൃഗങ്ങളുമുറങ്ങുന്ന അവരുടെ മടിത്തട്ടിലേക്കായിരുന്നു... പിന്നാലെ പോയവർ നിന്നു... എപ്പോഴും നിശബ്ദതയുള്ള ഇരുട്ടുറഞ്ഞു നിൽക്കുന്ന കാട് അവർക്ക് പേടിയായിരുന്നു.,,,

മഴയും കാറ്റും വെയിലും മഞ്ഞും ഒരിക്കലും വേദനിപ്പിക്കാത്ത കാട്

ആ നാണിത്തള്ള ഇവൻ ചങ്ങല പൊട്ടിച്ച് വന്നത് കണ്ടില്ലേ?'.,, എത്ര കാലാഇവ നിങ്ങനെ നോക്കുന്നെ.,, വല്ല ഭ്രാന്താശുപത്രീലും കൊണ്ടിട്ടാ പോരെ

മോനേ.,, ശങ്കരാ എന്നുള്ള വിളിക്കും നിന്നും ഉയർന്നു.. ഓടി കിതച്ച് വരുന്ന നാണിക്ക് 70 വയസ്സാണ്.. കാലമെത്രയായി ഒരാളും തുണയില്ലാതെ നാൽപ്പത്തഞ്ചു വയസ്സുള്ള മകനോടൊപ്പം ആർക്കൊക്കെ യോ അടുക്കളപ്പണി ചെയ്തു ജീവിക്കുന്നു. ഇവനായ കാലം കുമാരേട്ടൻ മരിച്ചു.,, വളരുംതോറും നിലതെറ്റി പെരുമാറുന്ന മകനെ എവിടെയെങ്കിലും ചികിത്സിക്കാൻ പറഞ്ഞാൽ അവര് കേൾക്കില്ല

അവനൊരു കുഴപ്പോം ഇല്ല... നിങ്ങളെ പേടിച്ചാ ഞാനവനൊരു ചങ്ങല വാങ്ങിയത്

പ്രായം വകവെയ്ക്കാതെ കാടിനെ വകഞ്ഞ് അവരും മറഞ്ഞു

ശങ്കരാ.,, മോനെ

തിരച്ചിലിനൊടുവിൽ പ്രായമായ ആകാശത്തോളം ഉയരമുള്ള മരത്തിനെ കെട്ടിപ്പിടിച്ച് ശങ്കരൻ

അമ്മേ... ഇങ്ങോട്ടു കയറി വാ... മല കാണാംകുന്ന് കാണാം.,, ഓടിക്കളിക്കുന്ന മഞ്ഞ്

അമ്മേ...ഞാനന്ന് കണ്ട രണ്ട് കുന്ന്' കാണുന്നില്ല.. അവിടെ ചുവന്ന നിറം....ഉയരത്തിൽ വെള്ളക്കളറിലെന്തോ

അവനവിടെ നിന്ന് അടുത്ത ചില്ലയിലേക്ക് ചാടി ചൂണ്ടിയിടത്തേക്ക് നോക്കിയവനലറി

അതാ അവിടെ വെള്ളം നൂലായി മാറി മണൽ തിട്ടപൊന്തി.,,, അയ്യോ അവിടത്തെ മരങ്ങളെവിടെ '',, വേരറുത്തിരിക്കുന്നു..

അമ്മേ അവരോടു പറ... ഈ കാടിനും തീവയ്ക്കല്ലേന്ന്.,, എനിയ്ക്കുറങ്ങാൻ സ്ഥലമില്ല.... എന്റമ്മയെ കൊല്ലുന്നു

ശങ്കരാ... ഞാനിതാ മോനെ... ഇങ്ങോട്ടിറങ്ങി വാ ...മോനമ്മ കഞ്ഞി അടുപ്പത്ത് വെച്ചിട്ടാ വന്നേ.,, അമ്മേന്റ മോനല്ലേ

കയ്യിൽ കിട്ടിയ കമ്പെടുത്തവൻ ഒറ്റയേറ്... നാണിയമ്മയുടെ മുഖത്തു തന്നെ... പിന്നിലേക്ക് മറിഞ്ഞു വീണു

ശങ്കരാ.... മോനേ

നിമിഷ നേരം കൊണ്ടിറങ്ങി അമ്മയുടെ മടിയിൽ കിടന്ന് കരയാൻ തുടങ്ങി

കാട്ടിൽ നിന്നും അവനെയും കൂട്ടി ഇറങ്ങുമ്പോൾ ചോര പൊടിഞ്ഞ മുഖത്തു ചിരി ഉണ്ടായിരുന്നു

ന്റെ നാണിയമ്മേ... ഇവന്റെ കയ്യോണ്ട് ങ്ങള് ചാകും

സാരല്ല്യ... ശങ്കരനെ മാറോട് ചേർത്തവർ പറഞ്ഞു.,, ഈ പ്രകൃതി മനുഷ്യനെ ക്ഷമിക്കുന്നില്ലെ... അങ്ങനെയെങ്കിൽ ഇവനെ ഞാനും ക്ഷമിക്കും.....

 

ബിജി.എം

അത്തോളി