test

പ്രണയം

Deepu

അലസ്സമായ് ഒഴുകുന്ന പുഴയോട്...
മണ്ണിന്റെ മനസ്സിനെ തൊട്ടൊഴുകുന്ന
മഴയോട്...
മഴയിൽ കുതിർന്ന മനസ്സിനോട്...

പുൽമേടുകളിൽ തനിച്ചുള്ള സായന്തനത്തിനോട്...
മുടിയിഴകൾക്കിടയിലൂടെ മൃദുവായി തഴുകിയകലുന്ന മന്ദമാരുതനോട്...
ഒരുമാത്ര മൗനത്തിൽ പുനർജനിക്കുന്ന ഓർമ്മത്താളുകളോട്...

ചാലുകൾ കീറിമുറിച്ച് ഉറവ വറ്റാത്ത ഓർമ്മകൾ സമ്മാനിച്ച കൺപീലികളോട്...

പ്രണയം...
പ്രണയം മാത്രം.....