test

പ്രതീക്ഷകൾ

Ananthalakshmi

കീറിമുറിച്ച മനസിന്റെ നിലവിളി
കേൾക്കുന്ന കാതുണ്ടെനിക്ക്
കരയുന്ന കണ്ണും പിടയുന്ന മനസും
എന്നെന്നുമെന്നെന്നുമെന്റെ സ്വന്തം

ഉറങ്ങാൻ കടത്തിണ്ണ, ഉണ്ണുവാനെച്ചിലും
കൂട്ടിനുമഞ്ഞും തണുപ്പും
നഷ്ടമാം ബാല്യത്തെ ഓർക്കുന്ന
ഞാനാണു ഞാനാണനാഥൻ

ചൂടുപകരാനമ്മയില്ല
വാരിപുണരുവാനച്ഛനില്ല
സ്നേഹം പകരുവനാരുമില്ല
എന്നെന്നുമെന്നെനും ഞാൻ തനിച്ച്

അക്ഷരം ചൊല്ലുന്ന നാവും, യെഴുതുന്ന കയ്യും
മോഹമാണെൻദിലാഷമാണ്
തുള്ളിത്തുടിക്കുന്ന മനവും ശരീരവും
എങ്ങനെയെങ്ങനെയെന്റെയാവും

പേനപിടിക്കാൻ കൊതിക്കും കരങ്ങളിന്ന്
ഏച്ചിൽപാത്രം കഴുകുമ്പോൾ
നാളെയെ മാറ്റുവാൻ ഭാരതം സൃഷ്ട്ടിക്കാൻ
എങ്ങനെയെങ്ങനെയെനിക്കാവും

നീറുന്ന മനവും പുകയുന്ന കനലും
ഊതിതണുപ്പിക്കാൻ ഞാൻ കൊതിപ്പൂ
കരയുന്നയെന്നെ മാറോടണക്കുവാൻ
ആരുണ്ട് ആരുണ്ടിന്നിവിടെ
എന്റെ ഈ ചോദ്യങ്ങളാരോട് ചോദിക്കും
ആരെനിക്കാരെനിക്കുത്തരം നൽകും
ആരെനിക്കാരെനിക്കുത്തരം നൽകും
ആരെനിക്കാരെനിക്കുത്തരം നൽകും