കയറിനും പശക്കുമിടയിൽ ബന്ധിക്കപ്പെട്ട
കടലാസ് കഷ്ണങ്ങൾ
സ്വാതന്ത്ര്യത്തിന്റെ വരവറിയിച്ചു കൊണ്ട് പാറി പറന്ന്
റോഡരികിൽ വിശപുക ശ്വസിച്ചു
ത്രിവർണ പതാകകൾ വിൽക്കുന്ന
കറുത്ത കുട്ടികൾ
ആർത്തിയോടെ പായുന്ന വാഹനങ്ങൾക്ക് മുന്നിൽ
പതാകകൾ വിറ്റു
മുഷിഞ്ഞ നോട്ടുകൾ സമ്പാദിക്കുന്ന
നാടിൻറെ അഭയാർത്ഥികൾ
ആർഭാടം ഇല്ലാത്ത പുഞ്ചിരിയുമായി
വേദനിക്കുന്ന അവരെ മരണമെഴുതിതള്ളിയിരിക്കുന്നു
വെട്ടുകൾ കൊണ്ട് ചുരുണ്ട് കൂടിയ
കടലാസുകളിൽ മാത്രം അവർ ഒതുങ്ങി തീരുന്നു