അടുക്കളയിലെ പുകയില്ലാത്ത
അടുപ്പിന് ചോർച്ചയുണ്ട്
കണ്ണ്തട്ടാതെ അടക്കിപിടിച്ച
വറ്റൽമുളകും കല്ലുപ്പും കൂടികലർന്ന്
പുക ചോർന്നൊലിക്കുന്നുണ്ട്
നിഴലില്ലാത്ത പുകകടക്കാത്ത
മുറിയിൽ ചുവന്നുപോയ ഞാൻ
കമിഴ്ന്നുകിടക്കുന്നുണ്ട്
സൂര്യഗ്രഹണത്തിലുപ്പുമാവ് തിന്നതിന്റെ
ഒന്നാം വാർഷമായിരുന്നു ഇന്നലെ
സൂര്യകോപം തട്ടി അന്നനാളം നീണ്ട് ആമശയം ചുരുങ്ങാത്തതുകൊണ്ട്
പിന്നെയും ഉപ്പുമാവ് കഴിച്ചു.
എന്തൊരു രുചിയാണ്!