അപരന്റ ജല്പനങ്ങളിൽ നീ വീണു പോയി... നന്മക്കും നിന്മക്കും മുകളിലാണ് നിന്റെ വിശ്വാസം എന്ന് നീ വാചാലനായി ആ വാക്കുകൾ മുഴക്കം കുറയാതെ ഇന്നുമുണ്ട് എന്റെ കാതുകളിൽ നീയും നിന്റെ പ്രസ്ഥാനവും ആരെക്കാളും വലുതായിരുന്നു നിന്റെ മനസിൽ മുകളിലിരിക്കുന്നവന്റെ മുന്നിൽ അവനു വേണ്ടി ചെയ്യുന്നതെല്ലാം നന്മയെ നീ പറഞ്ഞു അവന്റെ അടുക്കലെത്തുന്ന നിമിഷം അവനു പ്രിയപ്പെട്ടവനായി മാറാനുള്ള പരിശ്രമം അത്തരത്തിൽ നീ തുടർന്നു കൊണ്ടേയിരുന്നു......
അരിഞ്ഞു വീഴ്ത്തുന്നത് നിന്നെ പോലെ സ്വപ്നങ്ങളും, പ്രതീക്ഷകളും കുടുംബവുമുള്ള മനസുകളാണെന്ന് എന്തേ നീ ഓർത്തില്ല.????? (ഓർമയിൽ വരാന്നിട്ടോ അതോ ഓർക്കാൻ ശ്രമിക്കാനിട്ടോ ) നീ വിശ്വസിക്കുന്നവൻ എന്നാണ് നിന്നോട് പറഞ്ഞത് അവന്റെ അടുക്കലേക്കുള്ള പ്രവേശന പാസിനുള്ള യോഗ്യത നിന്റെ വിശ്വാസത്തിനും ചിന്തക്കും എതിരായവനെ കൊന്നൊടുക്കലാണെന്നു ???? മനുഷ്യത്വത്തിന് മുകളിലല്ല ജാതിയെന്ന് നാം പഠിച്ചത് ഒന്നിച്ചിരുന്നല്ലെ എന്നിട്ടും!!!!
അപരന്റെ ജല്പനങ്ങളിൽ നീ വീണു പോകയായിരുന്നു അവ കാമ്പുള്ളവയെന്ന് നീ തെറ്റായെടുത്തു എന്നിട്ടോ??? നിന്റെ വിശ്വാസങ്ങൾക്കെതരായി വിശ്വാസിക്കുന്നവൻ നിന്നെ വെട്ടിവീഴ്ത്തി വഴിയിലിട്ടപ്പോൾ നിന്റെ ജീവിതത്തിലേക്ക് പിടിച്ചെഴുന്നേൽപ്പി ക്കാൻ എത്തിയവനോട് നീ എന്തേ ജാതി ചോദിച്ചില്ല???
നിന്നെ രക്ഷിക്കാനായി പാഞ്ഞു പോകുന്ന വണ്ടിക്കാരനോട് എന്തേ നീ മതം അന്വേഷിച്ചില്ല?? മരണമുഖത്ത് നിന്റെ വരണ്ട ചുണ്ടുകളിലേക്ക് നനവു പടർത്തിയ അപരിചിതനോട് എന്തേ നീ അവന്റെ വിശ്വാസം തിരക്കിയില്ല ??? അതാണു സുഹൃത്തെ.... ഞാൻ ഓർമിപ്പിച്ചത് "അത്യാവശ്യങ്ങൾക്കാരും വിശ്വാസം തിരക്കാറില്ല "