test

അഗ്നിപഥും ഇന്ത്യയുടെ യുവത്വവും

Anjali K

അഗ്നിപഥ് എന്ന പേരുപോലെതന്നെ രാജ്യത്തിന്റെ പലഭാഗങ്ങളിലും തീ ആളിക്കത്തുകയാണ്,ട്രൈനുകൾ ആക്രമിക്കപ്പെടുന്നു, മറ്റു പ്രതിഷേധങ്ങൾ രാജ്യത്തിന്റെ പല ഭാഗത്ത് ആളിക്കത്തുന്നു..തൊഴിലില്ലായമയിൽ വലയുന്ന മനുഷ്യരെ വീണ്ടും വീണ്ടും പറ്റിക്കാൻ നോക്കുമ്പോൾ അവർ അസ്വസ്ഥരാകും സർ,

കഴിഞ്ഞ രണ്ടു വർഷമായി നിയമനം നടക്കാത്തസേനയിൽ 'അഗ്നിപഥ് ' എന്ന പേരും നൽകി 4 വർഷത്തെ കരാർ ജോലി നൽകിയാൽ അവരെ തൃപ്തരാക്കാനാവില്ല..പതിനേഴര വയസ്സുമുതൽ 21 വയസ്സുവരെയുള്ള ഇന്ത്യൻ യുവത്വത്തെ യുദ്ധമുഖത്തെക്കെറിഞ്ഞു കൊടുത്ത് ഇന്ത്യൻ പരമാധികാരത്തിനു കോട്ടം സംഭവിപ്പിച്ചുകൊണ്ട് ഏത് ദേശീയ താല്പര്യത്തെയാണ് ഈ ഭരണകൂടം സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നത്..? 6മാസത്തെ പരിശീലനത്തിലൂടെ എങ്ങനെയാണ് ഒരു പ്രൊഫഷണൽ സേന ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത്..? 4വർഷത്തിന് ശേഷം പിരിച്ചുവിടുന്ന 75%വരുന്ന ചെറുപ്പക്കാരെ ശാഖയിൽ കായികാഭ്യാസം പഠിപ്പിക്കാനോ അല്ലങ്കിൽ പ്രൈവറ്റ് സേനയായി ഭാരതീയ ജനതാ പാർട്ടിക്ക് കൊണ്ട് നടക്കാനോ, രാജ്യത്തിന്റെ ഐക്യത്തിനും അഖനഡതക്കോ വെല്ലുവിളിയായി കൊണ്ടു നടക്കാനാണെങ്കിൽ അത് പൊതു ഖജനാവിൽ നിന്നും ഫണ്ട്‌ കണ്ടെത്തിക്കൊണ്ടോ ഇന്ത്യ എന്ന രാജ്യത്തിന്റെ പേരിലോ വേണ്ട..

ആദ്യത്തെയും അവസാനത്തെയും വാക്ക് ഇന്ത്യയുടെ 'പരമാധികാരം'എന്നാണങ്കിൽ ആ പരമാധികാരത്തിന്റെ അവകാശി ഇന്നാട്ടിലെ ജനം ആണെങ്കിൽ ഈ കാവിവൽക്കരണം എതിർക്കപ്പെടുകതന്നെ വേണം..RSS ന്റെ അർദ്ധസൈനിക ദളം ഇന്ത്യയുടെ ചിലവിൽ രൂപീകരിക്കപ്പെടേണ്ട..