test

അന്ധകാരനഴി

Hrithul kumar


ഈ അന്ധകാരത്തിൽ നിന്നെ-
നിക്കിനിയെന്നാത്മസംതൃപ്തി.
യിനി വിമാചനമെവിടേയോ പോയ്മറഞ്ഞു.
എന്നുടെ രാജ്യത്തിലെനിക്കിനിയു-
മൊത്തിരി രാവുകൾ കാത്തുനിൽപൂ...
മതിയാക്കി ഞാനെന്റെ ജീവിതം
ഈ രാജ്യമെൻ മതികെടുത്തി.

വാടി കരിഞ്ഞുണങ്ങിയ രാവുകൾ
നമ്മളെത്തേടിയലയുന്നു വീഴിയിൽ .
പിടികൊടുക്കാതങ്ങനെ സഞ്ചരിപ്പൂ-
ഞാൻ ,അസാന്മാർഗികനായ് നടപ്പൂ ...

കാലം മനുഷ്യനെ ചുട്ടു കൊല്ലുന്നു, ' ഹൊ '
ഇരുഹൃദയങ്ങൾ പിരിക്കാൻ.
വെന്തുരുകുന്നുവെൻ ഹൃദയം യെൻ കണ്ണുനീർ തുള്ളികൾ കടലല തീർക്കും.

വിശക്കുന്നവയറുകൾ ഭോജനമില്ലാതെ
കുടല് കരിഞ്ഞങ്ങനെ വലഞ്ഞു നിൽപ്പൂ...
ഭരണാധികാരികൾ മാർഗദർശിനികളോ,
മായാവിയായവനോ, അവനെവിടെയെന്നോ'

യെന്നാൽ അവനെന്തു ചെയ്തുവോ!
അവനെന്റെ കൂരയുടെ ഭോജന-
ശാലയിൽ മാംസപിണ്ഡങ്ങളിൽ
വിലക്കേർപ്പെടുത്തി...
ഓടിവന്നു പാഞ്ഞടുത്തു നിന്നു മാനവരെ -
രെന്റെ കൂരയുടെ വാതിലുകൾ തുറക്കപ്പട്ടു.
ഒരു കൂട്ടമാനുഷ്യർ ഒന്നു പോൽ
ചോദിപ്പൂ അവരുടെ മാതാവിൻ മാസ്യം
ഞാൻ തിന്നുപോലും.
എൻ ഭോജന ശാലയിൽ പരതി വീണ്ടും
പിന്നെ റഫ്രിജറേറ്ററിൽ പരതി നോക്കി...
അല്ലയോ കിടക്കുന്നു റഫ്രിജറേറ്ററിൽ
ആട്ടിൻ ഇറച്ചിയെൻ മകൾ മുറിച്ച് വയ്പാൻ
അതവരുടെ മാതാവിൻ മാംസ്യം പോലും
ഇഷ്ടിക കൊണ്ടവരെൻ തലക്കടിപ്പാൻ
ഇതെല്ലാം മാനവധർമമായ് കാണുന്നുചിലര - 'ഹോ'ഇതെന്തൊരു മാർഗദർശി
വെന്തുരുകുന്നുവെൻ ഹൃദയം
എൻ കണ്ണുനീർ തുള്ളികൾ കടലല തീർക്കും

ഒരു സസ്യമായുന്ന നേരത്ത്
പകലന്തി മറയുന്ന നേരത്ത്
കൂടണയാനൊരു കിളി പറന്നു വന്നു.
പരുന്തുകളവളെ റാഞ്ചിയെടുക്കാനായ് വട്ടമിട്ടു പറന്നു നടന്നു.
ഗൗരിയെന്നൊരുന്നൊരു പടവാൾ തൂലിക _
അഴിമതി വീരന്മാരുടെ തോക്കിൻ മുനയാൽ _
മതഭ്രാന്തൻമ്മാരുടെ തോക്കിൻ മുനയാൽ _
ഗാന്ധിതൻ ഗാതക തോക്കിൻ മുനയാൽ
തൻ പൂമുഖമുറ്റത്ത് പിടഞ്ഞു വീണു.
വെന്തുരുകന്നുവെൻ ഹൃദയം
എൻ കണ്ണുനീർ തുള്ളികൾ കടലല തീർക്കും.

ശ്വാസം കിട്ടാതോരോ പിഞ്ചും
പിടഞ്ഞു വീണു മരിക്കുമ്പോൾ
സ്വാതന്ത്രത്തിൻ ഓർമ പുലരികൾ
ആഘോഷത്തിൻ വേഴ്ചകളിൽ
ചിലർ ഗോമൂത്രത്തിലും ചാണക -
കുഴിയിലും ശാസ്ത്രത തേടി നടക്കുന്നു.

മടുത്തുപോയ് ഞാനീ ഭാരത
ജീവിതം, മതേതരഷ്ട്രത്തിൽ
മത ചൊല്ലിയുള്ള യീ തർക്കങ്ങളിൽ,
വർഗീയ വംശഹത്യകളിൽ,
മാനവരാശി തൻ ക്ഷോഭങ്ങളിൽ,
പൊലി്ഞ്ഞുപോയ ജീവനു മുന്നിൽ
ഞാനെൻ മിഴിടപ്പൂ...

വർഗീയ സ്വരങ്ങളെ നിങ്ങൾ തൻ -
നാവുകൾ അരിഞ്ഞു വീഴ്ത്തും
എൻതൂലിക ശക്തിയെ ഞാൻ
ഒളിയമ്പുപോൽ തൊടുത്തുവിട്ടു.

വാടിക്കരിഞ്ഞുണങ്ങീയ രാവുകൾ
എന്നെയും നിന്നെയും തേടിയലയുന്നൂ ...
ഇരുളുകൾ പാഞ്ഞടുക്കുന്നു ,എന്നി-
ലേക്ക് അന്ധകാരം മറച്ചുവോ പിന്നെയും...