test

അതിജീവനം

Rudrapadranj

അതിജീവനം

പുത്തനുടുപ്പിട്ട് സഞ്ചി തോളേറ്റി-
കുട്ടികൾ വന്നില്ല ക്ലാസ്സിൽ,

കാത്തിരിപ്പാണവർ
ക്ലാസ്മുറികൾതോറും
ഡസ്കായി ബെഞ്ചായി മറ്റുമായി,

സ്കൂൾ വിളിക്കുന്നു, ക്ലാസ്മുറിവിളിക്കുന്നു
പൈതങ്ങളെ നിങ്ങളെങ്ങുപോയി,
കളകള ശബ്ദവും, കളിചിരി കൊഞ്ചലും,
കേൾക്കുവാനിന്നേറെ ആശയായി,

വെപ്പുപുരയിലെ പാത്രങ്ങൾ പൂത്തുപോയ്,
വെപ്പുകാരെങ്ങോ
പോയ്മറഞ്ഞു,

കാടുപിടിച്ചു കിടപ്പൂ മൈതാനങ്ങൾ,
ഗോൾ വലയിൽ വള്ളി പടർന്നുകേയറി

ബെല്ലുമുഴക്കിയ കൈകൾ തരിച്ചുവോ,
ടൈം ടേബിൾ സമയം മറന്നുപോയോ,

ഗുരുനാഥർ ശിഷ്യരെ കാണാതെ കേൾക്കുന്നു,
ചൂരലിൻ സ്നേഹം
കൊടുത്തിടാതേ,

ടി. വി.
മൊബൈലൊക്കെ കണ്ടാൽ അടിച്ചവർ,
ടി. വി കണ്ടില്ലന്ന് ചോദിക്കയായ്,

ഇന്ന് മുറ്റത്തൊരു സാറുവന്നു-
കയ്യിൽ മൊബൈൽ കൊണ്ടുതന്നു,

ഇന്റർനെറ്റിന്റെ മായാലോകത്ത്-
വഴിതെറ്റാൻ സാധ്യത ഏറയല്ലേ,

ഞങ്ങൾ പഠിച്ചിടും, നമ്മൾ പഠിച്ചിടും,
അതിജീവനത്തിന്റെ ബാലപാഠം,
അതിജീവനത്തിനായ് അകലത്ത് നിന്നിടാം,
ചങ്ങല പൊട്ടിച്ച് മുന്നേറിടാം,

നമ്മൾ പഠിച്ചിടും നമ്മൾ ജയിച്ചിടും,
എന്തുവന്നാകിലും അതു നിശ്ചയം.