“തേങ്ങുന്ന ഇന്ത്യൻബാല്യം
താങ്ങായി നവകേരളം”
സ്വാതന്ത്ര്യത്തിന്റെ എഴുപതിറ്റാണ്ടുകൾക്കിപ്പുറം കുഞ്ഞുമരണങ്ങളിൽ നമ്മുടെ മാതൃഭൂമി ഇത്രയേറെ കണ്ണീരേറ്റു വാങ്ങിയ കാലമുണ്ടാകില്ല...
ഖോരക്പുരും ഛത്തിസ്ഗഡും ഗുജറാത്തും എണ്ണുന്നില്ല...
ജീവനറ്റ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായിവ മാറിയത് നാം ഞെട്ടലോടെ വായിച്ചു.
പ്രാണവായു കൊടുക്കാതെ ഈ രാജ്യം കുഞ്ഞുങ്ങളേ കൊന്നുതള്ളുന്നു...
മൻകി ബാത്തിൽ കുട്ടികളോട് സംസാരിക്കുന്ന നമ്മുടെ പ്രധാനമന്ത്രി മുതൽ അദ്ദേഹത്തിന്റെ കൂട്ടുകാരൊക്കെ തേങ്ങുന്ന ബാല്യത്തിന്റെ കണ്ണീരൊപ്പാനെത്തുന്നില്ല....
ഇവിടെ പുതിയകാലത്ത് വില്ലൻ കംസനോടൊപ്പമാണ് ഇന്ത്യൻ ഭരണഘൂടം...
കുഞ്ഞുങ്ങൾക്കായി സ്വപ്നം കണ്ട ബാപ്പുജിയും ചാച്ചാജിയും ഒന്നുമല്ല ഗോഡ്സെയും ദീനദയാലിനെയൊക്കെയാണവർ രാഷ്ട്രപുരുഷന്മാരാക്കുന്നത്...
നിങ്ങൾ ഞങ്ങൾക്ക് പ്രാണവായു നിഷേധിക്കുന്നു...
നിങ്ങൾ ഞങ്ങളുടെ ജീവൻ കവർന്നെടുക്കുന്നു
നിങ്ങൾ ഞങ്ങളുടെ ചരിത്രം അപഹരിക്കുന്നു..
നിങ്ങൾ ഞങ്ങളിൽ അബദ്ധ ചിന്തകൾ പാഠമായി അടിച്ചേൽപ്പിക്കുന്നു...
ഞങ്ങൾ ജനിച്ചുവീണ മണ്ണിൽ കളിക്കാനും പഠിക്കാനും വളരാനുമാവാതെ തേങ്ങുന്നു...
കേരളമെന്നൊരു ചുവന്നപ്പൊട്ടാണ് താങ്ങായുള്ളത്...
കുട്ടികൾക്കുള്ളതെല്ലാം പറയാനും അവയെല്ലാം കേൾക്കാനും ആളുള്ളൊരു നാട്...
കുട്ടികളുടെ മേഖലയിലെ നവകേരളത്തിന്റെ ഇടപെടലുകൾ ലോകമാകെ നിരീക്ഷിക്കുന്നു...
കുട്ടികൾക്ക് സൗജന്യ ചികിത്സ,
രക്ഷിതാക്കളില്ലാത്തവർക്ക് കരുതലായി സ്നേഹപൂർവ്വം,
കുട്ടികൾക്കൊപ്പം കളിച്ചും രസിച്ചും പോലീസ് ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകൾ,
ബാലനിധി,
കിഡ്സ് ഗ്ലൗ,
ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ...
ഒറ്റപ്പെട്ടതൊഴികെ സജീവമായ ശിശുക്ഷേമ സ്ഥാപനങ്ങൾ... പറയാനേറെയുണ്ട്..... തേങ്ങുന്ന ഇന്ത്യൻ ബാല്യം
താങ്ങായി നവകേരളം
കേരളത്തിലെ കുട്ടികളുടെ ഏറ്റവും വലിയ സംഘടന ബാലസംഘം സ്ഥാപകദിനത്തിൽ ഉയർത്തുന്ന മുദ്രാവാക്യം ഇങ്ങനെ കാലോചിതമാകുന്നു....
1938 ഡിസംബർ 28 ന് കണ്ണൂരിലെ കല്യാശേരിയിൽ ആണ് ദേശീയ ബാലസംഘം പിറന്നത്....
സ്ഥാപകദിനത്തിൽ ആയിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന ഘോഷയാത്രകൾ സംസ്ഥാനത്തെ ഏരിയ കേന്ദ്രങ്ങളിൽ നടക്കും...
"തേങ്ങുന്ന ഇന്ത്യൻ ബാല്യം
താങ്ങായി നവകേരളം "
അണിചേരുക കുട്ടികൾക്കൊപ്പം....