test

പരിപാടികൾ

1 യൂണിറ്റ് ഒത്തുചേരല്‍


യൂണിറ്റ് പ്രവര്‍ത്തനമാണ് ബാലസംഘം മുന്നോട്ടുവെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തന പരിപാടി. രണ്ടാഴ്ചയിലൊരിക്കലെങ്കിലും യൂണിറ്റുകള്‍ ചേരാന്‍ കഴിയണം. വൈവിധ്യമാര്‍ന്നതും പുതുമകളുള്ളതുമായി ഓരോ യൂണിറ്റ് ഒത്തുചേരലും മാറണം. വിജ്ഞാനപ്രദമായ ഇടപെടലുകളുടയെും, കുട്ടികളുടെ ചലച്ചിത്രങ്ങളുടെയും പ്രദര്‍ശനം യൂണിറ്റ് ഒത്തുചേരലിന്‍റെ ഭാഗമാകണം. കുട്ടികളുടെ ആത്മപ്രകാശനവേദികളാകണം യൂണിറ്റ് ഒത്തുചേരല്‍. എന്നാല്‍ മുതിര്‍ന്നവര്‍ നിഷ്ക്രിയ ശ്രോതാക്കളായി, വെറും സാക്ഷികളായി ഇരുന്നാല്‍ പോരാ. കുട്ടികള്‍ക്ക് ഉദ്ദിഷ്ട അനുഭവങ്ങള്‍ ലഭ്യമാകുന്നുണ്ട് എന്നുറപ്പുവരുത്താനും, അവ ശരിയായി വിശകലനം ചെയ്യാനും കുട്ടികള്‍ക്ക് കൈത്താങ്ങു നല്‍കുന്നുണ്ട്. ഉദ്ദിഷ്ടലക്ഷ്യങ്ങള്‍ മനസില്‍ കരുതി ഫലപ്രദമായി ഇടപെടാനുള്ള ചുമതല ദിശാബോധമുള്ള മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്കുള്ളതാണ്. യൂണിറ്റിലെ കൂട്ടുകാരുടെ വീട്ടിലോ വായനശാലയിലോ സ്കൂളിലോ മറ്റേതെങ്കിലും പൊതുസ്ഥലത്തോ ഒത്തുചേരാം. യൂണിറ്റ് ഭാരവാഹികള്‍ വീടുതോറും കയറിയിറങ്ങി കൂട്ടുകാരെ യൂണിറ്റിലേക്ക് ക്ഷണിക്കണം. നോട്ടീസില്‍ ഒപ്പിടുവിക്കുന്ന സമ്പ്രദായവും സ്വീകരിക്കാവുന്നതാണ്. അതിന് ഒരു പ്രത്യേക നോട്ടുപുസ്തകം സൂക്ഷിക്കാവുന്നതാണ്.
ഓരോ ഒത്തുചേരലും അവസാനിക്കുന്നതിനുമുമ്പ് അടുത്ത ഒത്തുചേരലിന്‍റെ സമയവും തീയതിയും തീരുമാനിക്കേണ്ടതാണ്. പ്രസ്തുത ഒത്തുചേരലില്‍ ഓരോരുത്തരും എന്തെല്ലാം ചെയ്യുമെന്ന് ചുമതലകള്‍ നിശ്ചയിക്കേണ്ടതുമാണ്.
യൂണിറ്റുകള്‍ ഒത്തുചേരുമ്പോള്‍ ഒന്നോ രണ്ടോ മുതിര്‍ന്ന പ്രവര്‍ത്തകരുടെ സാന്നിധ്യം ഉറപ്പു വരുത്തേണ്ടതുണ്ട്. വില്ലേജ് ഭാരവാഹികള്‍ മാറിമാറി പങ്കെടുക്കുന്നതും നല്ലതാണ്.
യൂണിറ്റിന്‍റെ പ്രവര്‍ത്തനക്രമം ഏതാണ്ട് താഴെ പറയും പ്രകാരമാകാം.


1. സ്വാഗതം ജോയിന്‍റ് സെക്രട്ടറി
2. അധ്യക്ഷന്‍ പ്രസിഡണ്ട്
3. റിപ്പോര്‍ട്ട് സെക്രട്ടറി (കഴിഞ്ഞ ഒത്തുചേരല്‍ സംബന്ധിച്ചും തുടര്‍ന്നുനടന്ന പ്രവര്‍ത്തനം സംബന്ധിച്ചും എഴുതിത്തയാറാക്കിയ റിപ്പോര്‍ട്ട് സെക്രട്ടറി അവതരിപ്പിക്കണം. എല്ലാ യൂണിറ്റുകളും ഒരു റിപ്പോര്‍ട്ട് പുസ്തകം സൂക്ഷിക്കണം.
4. ചര്‍ച്ച (റിപ്പോര്‍ട്ടില്‍ വരുത്തേണ്ട തിരുത്തലുകള്‍, കൂട്ടിച്ചേര്‍ക്കല്‍)
5. വാര്‍ത്താവലോകനം (രണ്ടാഴ്ചത്തെ പ്രധാനവാര്‍ത്തകള്‍ ചുമതലപ്പെട്ട കൂട്ടുകാര്‍ അവതരിപ്പിക്കുന്നു. ഒന്നോ രണ്ടോ കൂട്ടുകാര്‍ ചുമതലയെടുക്കണം. യൂണിറ്റിന് ഒന്നോ രണ്ടോ വാര്‍ത്താ പുസ്തകവുമാകാം) അവതരിപ്പിച്ച വാര്‍ത്ത സംബന്ധിച്ച് ലഘു ചര്‍ച്ചയുമാകാം. വ്യക്തത വരുത്താന്‍ മുതിര്‍ന്നവര്‍ക്ക് ഇടപെടാം.
6. ഞാന്‍ വായിച്ച പുസ്തകം (കുട്ടികള്‍ വായിച്ച പുസ്തകത്തെ സംബന്ധിച്ച് വായനാക്കുറിപ്പുകള്‍ അവതരിപ്പിക്കുന്നു. ഒന്നോ രണ്ടോ കൂട്ടുകാര്‍ ഓരോ ഒത്തുചേരലിലും ഇത് ചെയ്യണം)
7. കൂട്ടുകാരുടെ അവതരണങ്ങള്‍ (കഥ, പാട്ട്, കവിതാലാപനം, മിമിക്രി, മോണോആക്റ്റ്, ഡാന്‍സ്, നാടകം-എന്തുമാകാം. പരീക്ഷണ പ്രദര്‍ശനമാകാം. നിര്‍മിതവസ്തുക്കളുടെയോ ചിത്രങ്ങളുടെയോ പ്രദര്‍ശനമാകാം).
8. മുതിര്‍ന്ന സംഘാടകര്‍ക്ക് പറയാനുള്ളത്.
9. അടുത്ത യൂണിറ്റ് ഒത്തുചേരല്‍ ആസൂത്രണം.
10. കൂട്ടപ്പാട്ട്.
11. ഒരു പുതിയ കളി (കളിച്ചുതിമിര്‍ത്തു പിരിയാം)
ഇത് യൂണിറ്റ് പ്രവര്‍ത്തനത്തിനുള്ള ഒരു പൊതുഘടന മാത്രമാണ്. അജണ്ടയില്‍ മാറ്റം വരുത്താം. മറ്റുചില പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്താം.


3.2 മരം നടാം
ഓരോ കൂട്ടുകാരനും ഓരോ മരം നടാം. വീട്ടില്‍/സ്കൂളില്‍ /പൊതുസ്ഥലത്ത് ഓരോ യൂണിറ്റിനും ഓരോ മരമോ, മരക്കൂട്ടമോ നട്ടുവളര്‍ത്താം. ഒരു ബാലസംഘം മരം / ഒരു ബാലസംഘം പൂങ്കാവനം)


3.3 ജൈവവൈവിധ്യരേഖ
യൂണിറ്റ് പരിസരത്തുള്ള സസ്യജാലങ്ങളുടെയും ജന്തുക്കളുടെയും ഒരു രജിസ്റ്റര്‍ തയാറാക്കാം. കൂട്ടുകാര്‍ക്ക് പ്രദേശം തിരിച്ചുനല്‍കി എല്ലാവര്‍ക്കും ഇതില്‍ പങ്കാളികളാകാം.


3.4 നക്ഷത്രനിരീക്ഷണം
ഒരുമിച്ചുകൂടി മാനം നോക്കാം. നക്ഷത്രങ്ങളെ തിരിച്ചറിയാം.


3.5 പതിപ്പുകള്‍/കയ്യെഴുത്തുമാസിക