ബാലസംഘത്തിന്റെ വേരുകള്‍ തേടിച്ചെല്ലുമ്പോള്‍ നാം ചെന്നെത്തുന്നത് 19-ാം നൂറ്റാണ്ടിന്‍റെ അവസാനം കേരളത്തില്‍ ഉദയംകൊണ്ട നവോത്ഥാനപ്രസ്ഥാനത്തിലും അതില്‍നിന്ന് ഊര്‍ജം നേടി 20-ാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയില്‍ ഇവിടെ വളര്‍ന്നുവന്ന പുരോഗമന-ജനാധിപത്യ പ്രസ്ഥാനങ്ങളിലും കര്‍ഷക-തൊഴിലാളി പ്രസ്ഥാനങ്ങളിലും അവയുടെയെല്ലാം ഉല്‍പ്പന്നമായി രൂപംകൊണ്ട പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിലുമാണ്. ദേശീയതലത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യാത്വത്തിനെതിരായും ഭൂപ്രഭുക്കള്‍ക്കെതിരായും 19-ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതി മുതല്‍ രാജ്യത്താകെ ശക്തി പ്രാപിച്ച രാഷട്രീയ പോരാട്ടങ്ങളും കര്‍ഷകസമരങ്ങളും സാംസ്കാരിക പ്രവര്‍ത്തനങ്ങളും അവയില്‍ യുവജനങ്ങളും കുട്ടികളും വഹിച്ച പങ്കും നമ്മുടെ സംസ്ഥാനത്ത് യുവജനസംഘടനകള്‍ക്കൊപ്പം കുട്ടികളുടെ സംഘടനകള്‍ രൂപീകരിക്കപ്പെടുന്നതിനു പ്രചോദനമായതായും കാണാനാവും.
പേരൂർക്കട(1983), അരുവിപ്പുറം(1985 ) അരുവിക്കര(1986 ) ക്യാമ്പുകൾ ആശയപരമായ ചർച്ച , പ്രായോഗിക പരീക്ഷണങ്ങൾ
ബാലസംഘം എന്ത് ? എന്തിന്? (1986 സെപ്തംബർ)
ബാലസംഘത്തിന്റെ ലക്ഷ്യങ്ങളും പരിപാടികളും നിശ്ചയിക്കുന്നതും പ്രവർത്തനങ്ങൾക്കക്കുള്ള വിഷയങ്ങൾ കണ്ടെത്തി നൽകുന്നതുമായ കൈപ്പുസ്തകം.
കൊല്ലം കളിയരങ് (1989 മെയ് )-ആറുകണക്കിനു കുട്ടികളെ പങ്കെടുപ്പിച്ചു ബാലസംഘം എന്ത്?എന്തിനു?വരച്ചുകാട്ടിയ വഴിയിൽ കുട്ടികളുടെയും അധ്യാപകരുടെയും സംവാഭങ്ങളിൽ ഊന്നിലുള്ള സംസ്ഥാനക്യാമ്പ് - കൂടുതൽ വായിക്കാം
കുട്ടികളുടെ തനതായ സാംസ്‌കാരിക പ്രവത്തനങ്ങൾക്കു വേണ്ടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി 1990 ൽ ആരംഭിച്ചതും സംസ്ഥാന വ്യാപകമായി കുട്ടികളുടെ തിയേറ്റർ പ്രസ്ഥാനമായി മാറിയതുമായ 'വേനൽത്തുമ്പി'കലാജാഥകൾ.
വടക്കൻ പറവൂരിൽ വെച്ച് 'നമുക്കുചുറ്റുമുള്ള ലോകം 'എന്ന വിഷയം മുൻ നിർത്തി പാടാകുറിപ്പുകൾ തയ്യാറാക്കുന്നതിന് വേണ്ടി രക്ഷാധികാരികൾക്കായി നടത്തിയ ശില്പശാലയെ തുടർന്ന് 1993 ഡിസംബെരിൽ കയ്യൂരിൽ വെച്ച് നടന്ന വിപുലമായ ക്യാമ്പ് .
പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി 1998 ഒക്ടോബറിൽ കോഴിക്കോട് ജില്ലയിലെ വട്ടോളിയിലും 2000 മയിൽ പാലക്കാട് ജില്ലയിലെ എടത്തറയിലും നടന്ന,അറിവരങ്,ക്യാമ്പുകൾ.
ചരിത്ര നിർമാണ പ്രൊജക്റ്റ് : ചരിത്രത്തിൽ അടയാളപ്പെടുത്താത്ത സംഭവങ്ങൾ പുറത്തു കൊണ്ടുവന്ന് സാമൂഹ്യ മുന്നേറ്റത്തിന്റെ പടവുകൾ തേടുക -ചരിത്ര നിർമാണത്തിന് അതായത് പുതിയ സമൂഹ സൃഷ്ടിക് ,കുട്ടികളെ പ്രാപ്തരാക്കുക
യൂണിറ്റ് പ്രവർത്തന്നഗ്ളിൽ ടൈം ടേബിൾ ഉണ്ടാക്കി പാഠമാതൃകകൾക്കപ്പുറം രൂപം നല്കുന്നതിനുവേണ്ടി 2003 ഫെബ്രുവരിയിൽ കോട്ടയത്തും ൨൦൦൪ ആഗസ്റ്റിൽ തിരൂർ തുഞ്ചൻ പറമ്പിലും രക്ഷാധികാരികൾക്കും മുതിർന്ന കുട്ടികൾകിക്കും വേണ്ടി നടത്തിയ സമസ്താന ക്യാമ്പുകൾ-അവയിൽ രൂപപ്പെടുത്തിയ പ്രാദേശീക നിർമ്മാണ പ്രൊജക്റ്റ് ഉൾപ്പെടെയുള്ള പ്രോജക്ടുകൾ .- ചരിത്ര നിർമാണ പ്രൊജക്റ്റ് : ചരിത്രത്തിൽ അടയാളപ്പെടുത്താത്ത സംഭവങ്ങൾ പുറത്തു കൊണ്ടുവന്ന് സാമൂഹ്യ മുന്നേറ്റത്തിന്റെ പടവുകൾ തേടുക
2003 ലെ ബാലദിനത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ സംഘടിപ്പിച്ച ബാലദിനറാലികൾ , കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ചു നാനാതലങ്ങളിൽ സംവാദങ്ങൾ
1989 ലെ കുട്ടികൾക്കുവേണ്ടിയുള്ള സാർവദേശീയ പ്രമാണത്തിന്റെയും (Child Rights Convention - CRC ) 2002 ൽ കുട്ടികൾക്ക് വേണ്ടി ചേർന്ന യു .എൻ . പ്രത്യേക ജനറൽ അസ്സെംബ്ലിയുടെയും പശ്ചാത്തലത്തിൽ 2003 മുതൽ കുട്ടികളുടെ അവകാശങ്ങൾ മുൻനിർത്തി ആരംഭിച്ച പ്രവർത്തനം.
മധ്യവേനല്കാലത്ത് എല്ലാ യൂണിറ്റുകളെയും ലക്ഷ്യമിട്ട് 2004 ൽ ആരംഭിച്ച കളിക്കുടുക്കകളിലൂടെ സംസ്ഥാനത്തെ എല്ലാ കുട്ടികളിലേക്ക് വ്യാപിപ്പിച്ച സർഗ്ഗ പ്രവർത്തനം.
2005 ൽ ബാലാവകാശ കമ്മീഷൻ ബിൽ പുതുക്കിയ രൂപത്തിൽ പാർലമെൻറിൽ അവതരിപ്പിച്ച സാഹചര്യത്തിൽ നടത്തിയ ചർച്ചകൾ , ഭേദഗതി നിർദേശങ്ങൾ , കുട്ടികളുടെ പാർലമെന്റുകൾ . 2007 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി കുട്ടികളുടെ നിയമസഭകൾ.
2007 നവംബർ 29 ന് സംസ്ഥാന മുഖ്യമന്ത്രിക്ക് സമഗ്രബാലനയം നടപ്പാക്കാനാവശ്യപ്പെട്ട് നിവേദനം .
2008 ജൂൺ 5 ന്റെ പരിസ്ഥിതി ദിനവുമായി ബന്ധപെട്ട് പ്രതിരോധ കുത്തിവയ്‌പ്പ് മരുന്നുകൾ നിർമിക്കുന്ന പൊതുമേഖലാ ഫാക്ടറികൾ അടച്ചു പൂട്ടരുതെന്നു ആവശ്യപ്പെട്ടു കുട്ടികളുടെ ഒപ്പു ശേഖരണവും കേന്ദ്ര ആരോഗ്യമന്ത്രിക്ക് കൂടാതെ നിവേദനവും.