test

പി വി കെ കടമ്പേരി മാഷിനെ അനുസ്മരിച്ചു.

രക്ഷാബന്ധന്‍ നിര്‍ബന്ധമാക്കല്‍ നാടിന്‍റെ പൊതുസ്വാതന്ത്യ്രം തകര്‍ക്കും: ടി പത്മനാഭന്‍

 

 കേന്ദ്രം രക്ഷാബന്ധന്‍ നിര്‍ബന്ധമാക്കാന്‍ ആവശ്യപ്പെടുന്നത് രാജ്യത്തിന്റെ പൊതുസ്വാതന്ത്യ്രം തകര്‍ക്കുമെന്ന് കഥാകൃത്ത് ടി പത്മനാഭന്‍ പറഞ്ഞു. കടമ്പേരി സിആര്‍സി ഓഡിറ്റോറിയത്തില്‍ പി വി കെ കടമ്പേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ രാഷ്ട്രീയ, കലാ- സാംസ്കാരിക കാലാവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരാഴ്ചമുമ്പ് ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഒമ്പതാം ക്ളാസിലെയും പത്താംക്ളാസിലെയും കുട്ടികള്‍ക്ക് സ്വാതന്ത്യ്രസമരത്തെക്കുറിച്ച് തയ്യാറാക്കി നല്‍കിയ പുസ്തകം അതിവിചിത്രമാണ്. ഗാന്ധിയും നെഹ്റുവും സുഭാഷ് ചന്ദ്രബോസുമില്ലാത്ത, എന്നാല്‍ ഇതുവരെ കേള്‍ക്കാത്തവരെ ഉള്‍പ്പെടുത്തിയ പുതുചരിത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത്തരം ചരിത്രം നിര്‍മിക്കാന്‍ ആരാണ് ഇവര്‍ക്ക് അവകാശം നല്‍കിയത്. കേരളത്തില്‍ ഇവ പൊടുന്നനെ നടപ്പില്‍ വരുത്താന്‍ പ്രയാസപ്പെടും. പതുക്കെ എല്ലാം ഇവിടെയും വരും- പത്മനാഭന്‍  പറഞ്ഞു.Read more: http://www.deshabhimani.com/news/kerala/news-kerala-04-08-2017/662038

പി വി കെ കടമ്പേരിയെ അനുസ്മരിച്ചു .

ബാലസംഘം സംസ്ഥാനത്തെ മുതിര്‍ന്ന സംഘാടകനും കലാസാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന കടമ്പേരി മാഷിനെ അനുസ്മരിച്ചു.കഥകൃത്ത് ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍ എം പ്രകാശന്‍ മാസ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.മൂന്നാമത് കടമ്പേരി സ്മാരക പുരസ്കാരം പ്രശസ്ത ബാലതാരം ചേതന്‍ ജെ ലാലിന് ചടങ്ങില്‍ വെച്ച് നല്‍കി. സംസ്ഥാന കമ്മിറ്റി യുടെ ഓണ്‍ലൈന്‍ മാഗസിന്‍ സ്പാര്‍ക്ക്  ജോയിന്‍റ് കണ്‍വീനര്‍ ടി കെ നാരായണദാസ് പ്രകാശനം ചെയ്തു. പി അപ്പുക്കുട്ടന്‍,എം കെ ബിബിന്‍ രാജ് , അഡ്വ .എം രണ്ദീഷ് ,അഴീക്കോടന്‍ ചന്ദ്രന്‍,പി മുകുന്ദന്‍,പി വി രാജേഷ്‌,പി വി ജയദേവന്‍,ദ്രിശ്യ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ദിഷ്ണ അധ്യക്ഷയായി.കെ വി മോഹനന്‍ സ്വാഗതവും പി വി ശിവശങ്കരന്‍ നന്ദിയും പറഞ്ഞു.

pvk kadamperi award