test

കേരള ചിൽഡ്രൻസ് ലിറ്ററേച്ചർ ഫെസ്റ്റിവൽ 2020

Admin

ബാലസംഘവും ചിന്ത പബ്ലിഷേഴ്സ്, മൈത്രി ബുക്സ് എന്നിവയുമായി ചേർന്ന് കുട്ടികളുടെ കേരളത്തിലെ പ്രഥമ ലിറ്ററേച്ചർ ഫെസ്റ്റിവൽ നവംബർ 6 മുതൽ 14 വരെ സംഘടിപ്പിക്കുന്നു. കുട്ടികളുടെ രചനകളും വായനാനുഭവങ്ങളും  പങ്ക് വെക്കുന്നതിനും വ്യത്യസ്ത വിഷയങ്ങളുടെ  അവതരണങ്ങളും സംവാദങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. കുട്ടികളുടെ സർഗാത്മകതക്കും അക്കാദമിക് മികവിനും പ്രാധാന്യം നൽകുന്ന രീതിയിലാണ് ലിറ്ററേച്ചർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
6 ന് വൈകിട്ട് 3 മണിക്ക്  മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘടനം ഓൺലൈനിൽ ചെയ്യും. ഫെസ്റ്റിവൽ ഡയറക്ടർ കെ വി മോഹൻകുമാർ ആമുഖ പ്രഭാഷണം നടത്തും. പ്രൊഫ. എം. കെ സാനു, സുഗതകുമാരി ടീച്ചർ എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്യും. ബാലസംഘം സംസ്ഥാന പ്രസിഡന്റ്‌ ആര്യ രാജേന്ദ്രൻ എസ് അധ്യക്ഷയാകും. ബാലസംഘം  സ്റ്റേറ്റ് കൺവീനർ ടി കെ നാരായണദാസ്, ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, ബാലസംഘം 
സെക്രട്ടറി സരോദ് ചങ്ങാടത്ത് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന്ഫോക് ലോർ അവാർഡ് ജേതാവ് സുഭാഷ് അറുകരയുടെ നാടൻപാട്ടുകൾ അരങ്ങേറും.
7 ന് വൈകിട്ട് 3 മണിക്ക്  കുട്ടികളായ കവികളും ഏഴാചേരി രാമചന്ദ്രൻ , കുരീപ്പുഴ ശ്രീകുമാർ, വിഎസ് ബിന്ദു, എം വി മോഹനൻ എന്നിവർ സംവദിക്കുന്ന  "കാവ്യസല്ലാപം" നടക്കും. സ്നേഹ മോഡറേറ്റർ ആകും . രചനകളുടെ അവതരണവും ചർച്ചയുമാണ് കാവ്യസല്ലാപത്തിൽ നടക്കുക.
8ന് വൈകിട്ട് 3 മണിക്ക് കഥയെഴുത്തുകാരായ കുട്ടികൾ ടി ഡി രാമകൃഷ്ണൻ, അശോകൻ ചെരുവിൽ, ഇ എൻ ഷീജ, ആര്യൻ ടി കണ്ണനൂർ, ആർദ്ര എന്നിവരുമായി സംവദിക്കും. "കഥ, കഥ കഥയോ കഥ" എന്നാണ് സെഷൻ പേരിട്ടിരിക്കുന്നത്. കുട്ടി എഴുത്തുകാരൻ ബാസിം നിലമ്പുർ മോഡറേറ്റർ ആകും.
9 ന് "ഒന്നാണ് കേരളം, ഒന്നാമതാണ് കേരളം" എന്ന സെഷനിൽ ധനമന്ത്രി ടി എം തോമസ് ഐസക്ക് കുട്ടികളുമായി സംവദിക്കും. മുളകളുടെ തോഴി നൈന ഫെബിൻ മോഡറേറ്റർ ആകും. ബഡ്ജറ്റ് പ്രസംഗത്തിൽ പരാമർശികപ്പെട്ട "അടുക്കള" കവിത എഴുതിയ സ്നേഹയും ഈ സെഷനിൽ പങ്കെടുക്കും.
10 ന് " ഓൺലൈൻ ക്ലാസ്സിലെ കൂട്ടുകാർ രവീന്ദ്രൻ മാഷിനൊപ്പം " സെഷനിൽ ഓൺലൈൻ വിദ്യാഭ്യാസനുഭവങ്ങൾ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മാഷുമായി കൂട്ടുകാർ പങ്കുവെക്കും. മികച്ച spc cadet ആയി തിരഞ്ഞെടുക്കപ്പെട്ട ആദിയ സിലിയ മോഡറേറ്റർ ആകും.
11 ന് " ഇതിഹാസങ്ങളിലെ കൂട്ടുകാർ" എന്ന വിഷയത്തിൽ സന്ദീപാനന്ദഗിരി കുട്ടികളുമായി സംസാരിക്കും. കവി പ്രഭവർമ്മ തുടർന്ന് കുട്ടികൾക്കൊപ്പം ചേരും. നുപുൻ ധീര മോഡറേറ്റർ ആകും.
12 ന് " കുന്നരു മാഷും കുട്ട്യോളും" എന്ന സെഷനിൽ ചെറിയ കൂട്ടുകാരുമായി ബാലസാഹിത്യകാരൻ സുനിൽകുന്നരു പാട്ടും കഥയുമായി കൂട്ടുകൂടും.
13 ന് ചേർപ്പിലെ ബാലസംഘം കൂട്ടുകാരുടെ നാടൻപാട്ടുകൾ
14 ന് സമാപനസമ്മേളനം പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ ഉദ്‌ഘാടനം ചെയ്യും. എം വി ഗോവിന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും. ബാലസംഘം ശേഖരിച്ച കുട്ടികളുടെ ലോക്ക് ഡൗൺ  കാല രചനകളുടെ  സമാഹാരം പ്രകാശനവും ചടങ്ങിൽ നടക്കും. ഫെസ്റ്റിവൽ ഡയറക്ടർ കെവി മോഹൻകുമാർ, ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ്‌ എന്നിവർ സംസാരിക്കും.
 
 കുട്ടികൾക്കായി സംഘടിപ്പിച്ച കഥ, കവിത, ലേഖനം മത്സരങ്ങൾ പങ്കെടുത്തവരാണ് ചർച്ചകളിൽ പങ്കെടുക്കുക . മികച്ച രചനകൾക്ക് young author അവാർഡ് സമ്മാനിക്കും.
 പ്രശസ്ത എഴുത്തുകാരൻ കെവി മോഹൻകുമാർ ആണ് ഫെസ്റ്റിവൽ ഡയറക്ടർ.
ചിൽഡ്രൻസ് ലിറ്ററേച്ചർ ഫെസ്റ്റിവൽ വൈകിട്ട് 3 മുതൽ balasangham kerala, chintha publishers എന്നിവയുടെ ഫേസ്ബുക് പേജിൽ ലൈവായി കാണാനാകും. സംസ്ഥാനത്തെ 25000 ത്തോളം യൂണിറ്റുകളിലെ ബാലസംഘം കൂട്ടുകാർ പരിപാടിയുടെ ഭാഗമാകും. സംവാദങ്ങൾക്ക് ശേഷം എല്ലാ ദിവസവും നാടൻപാട്ട്, ഗസൽ, നൃത്തനൃത്യങ്ങൾ, മ്യൂസിക് ബാൻഡ്, മ്യൂസിക് ഫ്യൂഷൻ,മാജിക്‌, പഞ്ചവാദ്യം, ചെണ്ടമേളം എന്നി വിവിധ പരിപാടികൾ ഉണ്ടാകും.