test

നിലാവിനോട്

നിലാവിനോട് ......
രാത്രിയാകും കരിംകൊമ്പനാനപ്പുറ -
ത്തേറിവരുന്ന നിലാവേ,
രാവാമീകാട്ടുകരിംകൊമ്പൻതൻ -
തമസ്സെല്ലാമകറ്റുംനിലാവേ,
ആദിത്യരശ്മി കടംവാങ്ങിരാത്രിയിൽ
നീ വിളങ്ങുന്നു നിലാവേ,
അമ്പിളിമാമനായ് ബാല്യത്തിൽ -
നീയെനിക്കേകിയാനന്ദം നിലാവേ,
പപ്പടവട്ടത്തിലെത്തുന്ന മാമന്റെ
പുഞ്ചിരി നീ നൽനിലാവേ,
താമസ്സിന്നമാവാസിനാളിൽനീയെ -
ങ്ങുപൊയിരുളിൻമറയിലൊളിപ്പൂ ?
പൗർണ്ണമിനാളിൽനിറദീപമായെന്റെ-
യകതാരിൽ നീവന്നുദിപ്പൂ .
അകതാരിലെന്നുമാ നറുനിലാവിൻചിരി
നിറയേണമെന്നെന്റെയാശ !