test

സരോദ് ചങ്ങാടത്തിന്റെ വീടിന് നേരെയുള്ള ആക്രമണത്തിൽ പ്രധിഷേധം

ബാലസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി സരോദ് ചങ്ങാടത്തിന്റെ വീടിന് നേരെയുള്ള ആക്രമണത്തിൽ ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. 03 /10/18 നു പുലർച്ചെ ആർ എസ് എസ് - ബി ജെ പി ക്രിമിനലുകളാണ് സംഘം ചേർന്ന് വീടിന് നേരെ ആക്രമണം നടത്തിയത്. അക്രമത്തെ തുടർന്ന് ജനൽ ചില്ലുകൾ തകരുകയും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് അക്രമം വ്യാപിപ്പിക്കുന്നതിനായാണ് അക്രമ സംഘം തയ്യാറെടുക്കുന്നത്. അക്രമികളെ അടിച്ചമർത്തണമെന്നും അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ബാലസംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു. സരോദ് ചങ്ങാടത്തിന്റെ വീടിന് നേരെയുള്ള ആക്രമണത്തിൽ പ്രധിഷേധം ബാലസംഘം   സംസ്ഥാന പ്രസിഡന്റ് പിഎം ധിഷണ പ്രസാദ് , സംസ്ഥാന സെക്രട്ടറി എം കെ  ബിബിൻരാജ് എന്നിവർ   പ്രസ്താവനയിൽ അറിയ്യിച്ചു.

  • ഒക്ടോബർ 2018, 03