test

പ്രതിഷേധവുമായി കുരുന്നുകള്‍

പ്രതിഷേധവുമായി കുരുന്നുകള്‍ 

ഉത്തര്‍പ്രദേശില്‍ 60ലധികം കുട്ടികളുടെ കൂട്ടക്കുരുതിയില്‍ പ്രതിഷേധവുമായി ബാലസംഘം കൂട്ടുകാര്‍ .കണ്ണൂരിലും തിരുവനന്തപുരത്തും പാലക്കാട്ടും നടന്ന പരിപാടികളില്‍ നൂറുകണക്കിന് പേര്‍ പങ്കാളികളായി .

ഒരാഴ്ചയായി കുട്ടികള്‍ മരിച്ച്ചുവീഴുംപോഴും നിസ്സഹായമായി നോക്കിനിക്കുന്ന യോഗി ആദിത്യ നാഥിന്റെ സര്‍ക്കാര്‍ കൂട്ടക്കുരുതിയാണ് നടത്തുന്നത് .ഓക്സിജന്‍ ലഭിക്കാത്തതുമൂലം ബി ആര്‍ ഡി മെഡിക്കല്‍ കോളേജില്‍ തുടരുന്ന മരണങ്ങളില്‍ ബാലസംഘം കൂട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചു.രാഷ്ട്രപതിക്കും യോഗിക്കും ഇ മെയില്‍ സന്ദേശം അയക്കുന്ന പരിപാടിയും കൂട്ടുകാര്‍ നടത്തുന്നു.

കണ്ണൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലും യോഗത്തിലും നൂറുകണക്കിന് കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു.ബാലസംഘം സംസ്ഥാന കണ്‍വീനര്‍ എം പ്രകാശന്‍ മാസ്റര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ്‌ പി എം ദിഷ്ണ പ്രസാദ് സംസാരിച്ചു.പി വി ശിവശങ്കരന്‍,ദ്രിശ്യ,അഴീക്കോടന്‍ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

knr

പാലക്കാട് നടന്ന പരിപാടി ജില്ലാ സെക്രട്ടറി എ എന്‍ നീരജ് ഉദ്ഘാടനം ചെയ്തു.ആര്‍ ഷനോജ്,എന്‍ മോഹനന്‍ ,നിത്യാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.അട്ടപ്പാടിയില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രവീണ്‍ കുമാര്‍,രാഹേഷ്,ജില്ലപ്രേസിടെന്റ്റ് സുധര്‍മ്മ എന്നിവര്‍ നേതൃത്വം നല്‍കി. ഒറ്റപ്പാലം വാണിയംകുളത്തും പ്രതിഷേധം നടന്നു.

pkd

തിരുവനന്തപുരത്ത് നടന്ന സങ്കടതിരി തെളിയിക്കലും പ്രതിഷേധ കൂട്ടായ്മയും സാഹിത്യകാരന്‍ വൈശാഖന്‍ മാഷ് ഉദ്ഘാടനം ചെയ്തു.ഡോ .സമ്പത്ത് എംപി .വി എന്‍ മുരളി,വിനോദ് വൈശാഖി,രണ്ധീഷ്,അരുണ്‍ ഗോപി  എന്നിവര്‍ സംസാരിച്ചു.അജയ് സ്വാഗതവും ആര്‍ രാജു നന്ദിയും പറഞ്ഞു,വിഷ്ണു അധ്യക്ഷനായി.

598f37759dc5f