test

അപ്പുവിന്റെ ലോകം

Aswini P

അപ്പുവിന്റെ ലോകം

 

കർക്കടകത്തിലെ കോരിച്ചൊരിയുന്ന ഒരു  മഴദിവസം. തുള്ളിത്തുള്ളിയായ പെയ്യുന്ന ആ പ്രഭാതമഴയിൽ കുടയും പിടിച്ചു കൊണ്ട് സ്കൂളിൽ  പോവുന്ന കുട്ടികൾ. അവർ ഇടക്കിടെ ചെളിവെള്ളം കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുന്നുണ്ട്. 

ഒരു കുട്ടി          : [കുട വട്ടത്തിൽ കറക്കി കൊണ്ട്]   

                                      "എന്റെ മഴക്കിന്നു പോപ്പി....

                        എന്റെ മഴക്കിന്നു പോപ്പി കുട.... "

മറ്റൊരു കുട്ടി    : അങ്ങെനെയെല്ലെടാ കിട്ടുണ്ണ്യേ...ദേ ഇങ്ങനെ!

                         "ഇന്നും പരീക്ഷക്ക് കോപ്പി അടി 

                         നാളേം... പരീക്ഷക്ക് കോപ്പി അടി...

                         അടിപൊളി...ഹ...ഹ..."

 

[ഈ സമയത്താണ് നമ്മുടെ നായകനായ അപ്പു (7 വയസ്സ് പ്രായം. പിഞ്ഞിയ ഷർട്ടും ട്രൗസറുമാണ് വേഷം) ഒരു പുസ്തകം മാറോടണച്ചു കൊണ്ട് തലയിൽ ഒരു വാഴയിലയും ചൂടി എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് പതിയെ നടക്കുന്നു. അവൻ നേരത്തെ കണ്ട കുട്ടികളെ മാറി കടന്നു പോകുമ്പോൾ അവർ അപ്പുവിനെ പരിഹസിക്കുന്നു ]

കിട്ടുണ്ണി              :  ഹ..ഹ..ഹ..ഇവൻറെ കുട നോക്കിയേ...

മറ്റൊരു കുട്ടി              : ഇത് പുതിയ ബ്രാൻഡ് ആണെന്ന് തോന്നുന്നു. അപ്പൂസ് അമ്പ്രള്ള 

കിട്ടുണ്ണി               : എന്തായാലും നല്ല വില കാണും.[ആ കുട്ടികൾ പോകുമ്പോൾ അപ്പു      കരഞ്ഞു കൊണ്ട് നിൽക്കുന്നു.] 

 

രംഗം 2

ഒരു ഹോട്ടലിന്റെ ഉൾ ഭാഗം ചില മേശകളിൽ ആളുകൾ ഇരുന്നു ഭക്ഷണം കഴിക്കുന്നു. എച്ചിലും ഭക്ഷണാവശിഷ്ടങ്ങളും അവശേഷിക്കുന്ന ഒരു മേശ തുടക്കാൻ ഒരു തോർത്തുമായി വരുന്നു. അവൻ മേശ വൃത്തിയാക്കുന്നു. 

ഉള്ളിൽ നിന്നും

മാനേജർ           : ഡാ അപ്പു ഒന്നുവേഗം

അപ്പു                : ശരി സർ

[മേശ തുടക്കാൻ വേണ്ടി അവൻ വീണ്ടും കുനിയുമ്പോൾ പുറകിൽ നിന്ന് പറയുന്നത്]

ഇതാണ് നമ്മുടെ നായകൻ. അപ്പു. അച്ഛന്റെ മരണത്തോട് കൂടി തളർവാതം പിടിച്ചു കിടക്കുന്ന അമ്മയും ഒരു കുഞ്ഞനുജത്തിയും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് അവന്റേത്. അതെ,7 വയസു മാത്രം പ്രായമുള്ള അപ്പു ഇന്നൊരു ഗൃഹനാഥൻ കൂടിയാണ്. സ്കൂൾ വിട്ടു വന്നാൽ അവൻ നേരെ ഓടുന്നത് പട്ടരുടെ ഹോട്ടലിലേക്കാണ്. അവിടെ നിന്ന് കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ നിന്ന് അവൻ തന്റെ കുടുംബത്തെ നന്നായി പരിപാലിച്ചു പൊന്നു 

രംഗം 3  

അപ്പുവിന്റെ വീട് 

ഒരു ചെറിയ കവരുമായി അപ്പു ചെറിയ ഒരു മരക്കട്ടിലിൽ ശയിക്കുന്ന അമ്മയുടെ അടുത്ത് ചെന്നിരിക്കുന്നു .

'അമ്മ          : മോനെ .......... നീ വന്നുവോ ?

അപ്പു          : ദാ അമ്മയ്ക്കുള്ള മരുന്നുകൾ 

'അമ്മ          :എല്ലാ മരുന്നുകൾ ഒരുമിച്ചു വാങ്ങേണ്ടായിരുന്നു . പൈസ കുറെ ആയില്ലേടാ 

 അപ്പു         : അതൊന്നും സാരമില്ല . എന്റെ 'അമ്മ അതൊന്നും ഓർത്തു വിഷമിക്കണ്ട 

 

[അവൻ അമ്മയുടെ നെറുകയിൽ ചുംബിക്കുന്നു ]

''കണ്ണീരുകൊണ്ടമ്മ  കഴുകുന്ന 

നിൻപദം ...... 

നേരുന്നു നിന്നമ്മ 

നന്മകൾ  നിനക്കേറെ  ''

അപ്പു   : അമ്മെ .... പാറു ഉറങ്ങിലേയ് .... അമ്മെ ഉറങ്ങിക്കോളൂ  

'അമ്മ :  മോൻ കിടക്കുനില്ലേ? 

അപ്പു : എനിക് ഹോംവർക് ചെയ്യാനുണ്ടമ്മേ ...... പിന്നെ ഇന്ന് ഞാനൊരു ചിത്രം വരയാണ്ട് . മാഷ് പറഞ്ഞതാ .ഞാനിപ്പോ ന്താ വരായ ? കാട്, പൂക്കൾ ,അരുവി , മല, ആകാശം , വേണ്ട ഇതൊന്നും  വേണ്ട . ഞാൻ  വരയാൻ  പോണത് എന്റമ്മേടെ ചിത്ര 

'അമ്മ : മകനെ തലയിൽ തലോടുന്നു 

അപ്പു :എന്ന ശെരി . എന്റമ്മ ഉറങ്ങിക്കോളൂ . ഞാൻ പാടിത്തരാം

ഓമനത്തിങ്കൾ കിടാവോ നല്ല 

കോമളത്താമരപ്പൂവോ ......

[പാട്ട് നേർത്ത് നേർത്ത് വരുന്നതോടെ രംഗം അവസാനിക്കുന്നു .]

രംഗം 4

പുസ്തകവും മാറോടണച്ചു പിഞ്ഞിയ നിറം മങ്ങിയ യൂണിഫോമുമായി അമ്മയുടെ അടുത്തേക്ക് നടന്നു നീങ്ങുന്ന അപ്പു അമ്മയുടെ കട്ടിലിലിരുന്ന പാറു(അനിയത്തി 5 വയസ്സുപ്രായം. ചെളി പുരണ്ട കുഞ്ഞുടുപ്പാണ് വേഷം) പരിഭവം നടിക്കുന്നു.

അപ്പു        : ആഹാ പാറു നീയിന്നു നേരത്തെ എത്തിയോടി??

(പാറു ഒന്നുംമിണ്ടുന്നില്ല അപ്പുവിനെ നോക്കുക മാത്രം ചെയ്യുന്നു)

അപ്പു         : എന്താ അമ്മേ നമ്മടെ പാറു മൊഖം ഇങ്ങനെ കുട്ടിക്കലം പോലെ വീർപ്പിച്ചു വച്ചേക്കണത്.

അമ്മ          : അമ്മേയെന്നു വിളിക്കരുത് നീയെന്നെ...  പിടിച്ചു 

അപ്പു         : എന്താ നിങ്ങക്കൊക്കെ  പറ്റീത്?

അമ്മ          : ഇയ്യ്‌ ഇന്ന് സ്കൂളിലെ മൂത്രപുരേകേറി സിസർ വലിച്ചേന് ഹെഡ് മാസ്റ്ററ് നിന്നെ പിടിച്ചോ

അപ്പു         : (അടിമുടിവിറച്ച് കൊണ്ട് )അത്...അമ്മേ... ചങ്ങാതിമാരൊക്കെകൂടി നിർബന്ധിച്ചപ്പോ...ഒരു തമാശക്ക്...

അമ്മ          : മോനേ ഇത്തരം തമാശകളൊന്നും യ്യ് ചെയ്യരുത് ട്ടോ.

അപ്പു         : ക്ഷമിക്കൂ അമ്മേ...

[അപ്പു അമ്മയെയും അനിയത്തിയേയും കെട്ടിപിടിച്ചു കരയുന്നു]

അമ്മ          : മോനേ, ഞങ്ങൾക്ക് ഇയ്യ്‌ മാത്രല്ലേ ഒള്ളു.

പാറു          : അപ്പുവേട്ടാ... ഇനി ങ്ങനെ ചെയ്യരുത് ട്ടോ... എല്ലാ കുട്ടികളുടേം മുമ്പില് ഹെഡ് മാച്ചർ ഇത് പറഞ്ഞപ്പോക്ക് സങ്കടായി                       എല്ലാരും ന്നെ കളിയാക്കി 

അപ്പു         : സാരല്ല്യ മോളേ, ഇനി ഞാൻ ചെയ്യില്ല.

[അപ്പു സത്യം ചെയ്യുന്നു] 

 

രംഗം 5

അപ്പുവും കുറേ കൂട്ടുകാരും ഒരു മതിലിന്മേൽ കയറിയിരിക്കുന്നു. ചിലരുടെ കയ്യിൽ സിസറും, മറ്റു ചിലരുടെ കയ്യിൽ മദ്യകുപ്പികളും കാണാം.

[Background- അമ്മയുടെ ഉപദേശം കേട്ട അപ്പുവിന് തന്റെ തെറ്റിനെ കുറിച്ച് പൂർണബോധ്യം വന്നു മേലിൽ ആവർത്തിക്കില്ലെന്ന് അവൻ സത്യം ചെയ്തു. എന്നാൽ അപ്പോഴേക്കും ആ കാരണത്തിന്റെ പേരിൽ അവന്റെ നല്ല കൂട്ടുകാരെല്ലാം അവനിൽ നിന്നും അകന്നു കഴിഞ്ഞിരുന്നു. സ്വയം തെറ്റ് തിരുത്തിയിട്ടും കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും അവനെ പൊതിഞ്ഞു . അത് കടുത്ത നിരാശയായി അവനെ പടർന്നു.

"താനൊറ്റപ്പെട്ടിരിക്കുന്നു" അവന്റെ മനസു തളർന്നു. പാഠപുസ്തകങ്ങളിലെ അക്ഷരങ്ങൾ അവനു അവ്യക്തമായി. ക്ലാസ്സിൽ ഒന്നാമതായിരുന്ന അവൻ പുറകിലേക്കു തള്ളപ്പെട്ടു. മകന്റെ സ്കൂളിലെ നിലവാരം കുറഞ്ഞുവരുന്ന വാർത്ത അമ്മയും അറിഞ്ഞു . കുറെ ഉപദേശിച്ചു . കുറെ ശാസിച്ചു ..

എന്നാൽ ഒരു സ്വാന്തന വാക്ക് അവനു ആരിൽ നിന്നും ലഭ്യമായില്ല . അപ്പോഴാണ് അവന്റെ നാശത്തിനു കരണക്കാരാണെന്ന് വിശേഷിപ്പിക്കാവുന്ന ചില കൂട്ടുകാർ അവനെ സമീപിച്ചു കൊണ്ട് പറഞ്ഞത് .അപ്പു ........

മയക്കുമരുന്നും മധ്യവുമുപയോഗിച്ച കൊണ്ട് നീ ദുഃഖത്തെയകറ്റു .

നിന്നെയകറ്റുന്ന സമൂഹത്തിനെതിരെ ഇത് കൊണ്ട് പൊരുതി നീ വിജയിക്കൂ ''

          അങനെ സകല ദുഃഖങ്ങളിൽ നിന്നും മാനക്കേടിൽ നിന്നും രക്ഷനേടാനുള്ള വ്യാമോഹം . ആരോടൊക്കെയോ ഉള്ള വാശിയും അവനെ മദ്യത്തിന്റെ മയക്കുമരുന്നിന്റെയും പുകവലിയുടെയും ഉറ്റ തോഴനാക്കി മാറ്റി .[ മറ്റുള്ളവർ അറിഞ്ഞപ്പോൾ , അവർക്കു തിരുത്താൻ കഴിയുന്നതിനപ്പുറം അവൻ മാറിപോയിരുന്നു . തീരാദുഃഖത്തിന്റെ ഇടനാഴികളിൽ ഒരു ജീവശ്ശവത്തെ പോലെ കഴിയുകയാണവർ ]

കൂട്ടുകാരൻ      : [ഒരു ഗ്ലാസിൽ മദ്യം നീട്ടി]  അപ്പു ....ഒരു പെഗ് അടിക്ക് 

[അവൻ വാങ്ങി കുടിക്കുന്നു . അവർ പുകവലിക്കുന്നു]

കൂട്ടുകാരൻ     :എന്നാ പോവാം .ഇനി നാളെ .

അപ്പു              :നിങ്ങള് വിറ്റോളിന് . ഞാനിപ്പോ പോണില്ല . ഒരു അഞ്ചു മിനിറ്റ് ഇവിടെ ഇരിക്കട്ടെ .

കൂട്ടുകാരൻ     :ആ ശെരി ശെരി  

അപ്പു മതിലിൽ മലർന്നു കിടക്കുന്നു .

അപ്പോൾ ബാലസംഘത്തിന്റെ കുട്ടികൾ [വെള്ളക്കുപ്പായം ]രംഗ പ്രവേശനം ചെയുന്നു .അപ്പു അവരെ നോക്കുന്നു .അവർ അപ്പുവിനോട് 

ഒരു കുട്ടി        : ഇളം പ്രായം അരുതാത്ത തെറ്റും 

അതിൽ നീറി ജീവിതം വഴിമുട്ടും 

ജീവിത വീഥിയിൽ നിരാശകൾ വന്നുമുട്ടും ..

 വാഴ്വ് നാശം ......

കുട്ടി 1           : നിമിഷ സുഖത്തിനായി പാഴാക്കുന്നതോ 

ദൈവം നൽകിയ പുണ്യമാം ജീവിതം . 

അപ്പു            : നിങ്ങളാരാണ് ? ദൈവം പറഞ്ഞു വിട്ട മാലാഖ കുഞ്ഞുങ്ങളോ ? [സൗമ്യതയോടെ ആകാംഷയോടെ ആണ് ചോദ്യം ]

കുട്ടി 3            :ഞങ്ങൾ ബാലസംഘം കുട്ടികൾ ....ഒരു തരത്തിൽ പറഞ്ഞാൽ 

ദൈവത്തിന്റെ ആജ്ഞകളാണ് ഞങ്ങൾ ബാലസംഘത്തിലൂടെ പ്രാവർത്തികമാക്കുന്നത് .

കുട്ടി 4           :   നെഞ്ചിടിപ്പ് നിലയ്ക്കുന്ന നാൾവരെയും 

                         ഞങ്ങൾ അനീതിക്കെതിരായി  നിലകൊള്ളും 

                         തൊണ്ടവറ്റി വരളുന്ന നാൾ വരെ  

                         നേരിനു വേണ്ടി നാവനക്കും ....

                         ഞങ്ങൾ ..... ബാലസംഘം കുട്ടികൾ . 

എല്ലാ കുട്ടികളും  ചേർന്ന് കൈകോർത്തു പിടിക്കുന്നു . അപ്പു അതിലെ ഒരു കണ്ണിയാകാനായി മുന്നോട്ട് വരികയും അവൻ ആ ചങ്ങലയിൽ പങ്കാളിയാവുകയും ചെയുന്നു .

 

                                    -THE END -