test

കടൽ

Sneha

കടൽ


നക്ഷത്രങ്ങളിൽ 
നിലാവൊളിപ്പിച്ചുവെച്ച കഥയാണവൻ 
ആഴിയിലാണ്ടുപോയ തോണി 
അവന്‍റെ ഞരമ്പിലെ തിളച്ച ചോരക്ക് 
സ്വപ്നങ്ങളുടെ കറപറ്റാത്ത ചുവപ്പ് 
കനവുകള്‍ കണ്ട അവന്‍റെ കണ്ണിന് 
നിലാവലിഞ്ഞ തിളക്കം 
അവന്‍, 
പെയ്യാതെപോയ തുള്ളിക്കുള്ളിലെ 
തിര തല്ലുന്ന കടൽ 
വെയിൽ വറ്റിച്ച മേഘം 
അവന്‍ നടന്നു തീര്‍ത്ത വഴിയിലെ 
ഞെരിഞ്ഞ മൺ തരിക്ക് 
അസ്ഥിതുളക്കുന്ന വേദന, 
അടങ്ങാത്ത ദാഹം 
ഒടുവിലെല്ലാമൊടുക്കി 
ആ തിര കടലിലടിഞ്ഞപ്പോള്‍ 
അവന്‍റെ തേഞ്ഞ ചെരിപ്പുകള്‍ പതിച്ച 
പിഴച്ച കാലടികള്‍ക്കുപിന്നാലെ 
ഒരു കടലിരമ്പം....