test

KUTTIKAVITHAKAL

NAJA MEHJABIN

1.മൈലാഞ്ചി

കൈകൾ ചോന്നു പൂക്കാൻ
അരഞ്ഞു തീർന്ന മൈലാഞ്ചിയുടെ
ദു:ഖം ഇപ്പോഴത്തെ
ട്യൂബുകൾക്കറിയാൻ വഴിയില്ല


2.അമ്മ

ആകാംക്ഷ
എത്തിനോട്ടം
കപ്പലോട്ടം
അമ്മക്കയ്യാന്റെ
കുഞ്ഞുരളകൾ

3.നിരോധനം

ഒട്ടിയ വയറിനറിയില്ലല്ലോ
അന്നനാളം ചിലതിന്
നിരോധിത മേഖലയാണെന്ന്


4.ജുനൈദിന്

പുറത്തേക്കെറിയപ്പെട്ടത്
നിന്റെ ശരീരം മാത്രമായിരുന്നില്ല
പിടക്കുന്ന മനസ്സാലടുപ്പുകൂട്ടി
കണ്ണീരുപ്പിട്ട് ചോറു വിളപ്പി
വെട്ടം താഴ്ത്താത്തോരമ്മതൻ വിയർപ്പ്..!
ജീവിത സമുദ്രത്തിൽ നിന്റെ
കിനാവുകൾക്ക് തുഴയെറിഞ്ഞിട്ട
ഉപ്പതൻ കിതപ്പ്..!
പോറലേൽക്കാതെ കണ്ണുനേദിച്ച്
നിന്റേതല്ലെന്ന് പിറുപിറുത്തന്ത്യ
ചുംബനമേകിയ കൂടെപ്പിറപ്പ്..!
ഒടുവിലവശേഷിപ്പിച്ചത് നീ
പൊതിഞ്ഞെടുത്ത മധുരത്തിലെ
കടിയനുറുമ്പുകൾ.....!

5. പോരാട്ടം

തുടക്കിടയിലൂടെ
ഒലിച്ചിറ ചോപ്പിനും
പറയാനുണ്ട്
പോരാട്ടക്കഥകൾ